Monday, December 5, 2011

ഒരു ഗദ്ദാമ ജീവിതമെഴുതുന്നു






5 comments:

  1. കുറച്ചുമുമ്പ്‌ പ്രസിദ്ധീകരിച്ചതാണ്‌. ഇപ്പോഴാണ്‌ ബ്ളോഗില്‍ പോസ്റ്റാന്‍ തോന്നിയത്‌. മടി തന്നെ കാരണം.

    ReplyDelete
  2. പ്രിയ വിനോദ് ഇന്നലെ ഞാന്‍ അശ്വതിയെ വിളിച്ചിരുന്നു. താങ്കള്‍ വിളിച്ച വിവരം അവര്‍ എന്നോടു പങ്കുവെച്ചിരുന്നു. അങ്ങനെ ഞാന്‍ ഇരുളില്‍ ഏകനായി തണുത്തകാലത്തിലൂടെ താങ്കളെയും ഓര്‍ത്തുകൊണ്ട് നടന്നിരിന്നു. വീട്ടില്‍ വന്നു മെയില്‍ നോക്കിയപ്പോള്‍ താങ്കളുണ്ട് അശ്വതിയുടെ കഥയുമായി വന്നു നില്‍ക്കുന്നു!
    അവര്‍ ഇപ്പോള്‍ നാട്ടിലാണ് എന്ന വിവരം താങ്കളുടെ വായനക്കാരോട് ഞാന്‍ പങ്ക് വെക്കുന്നു. ഒടുവില്‍ രണ്ട്‌ മാസത്തെ ശമ്പളം മരുഭൂമിയില്‍ ഉപേക്ഷിച്ച് അവര്‍ ഓടിരക്ഷപ്പെട്ടു. ഇന്നും മാസത്തില്‍ ഞാന്‍ എന്നാല്‍ ആവുന്നത് അയച്ചുകൊടുക്കാറുണ്ട്. അത് എഴുത്തിനോടുള്ള എന്റെ സ്നേഹം കൂടിയാണ്.
    അശ്വതിയുടെ എഴുത്തുകള്‍, പെണ്ണെഴുത്തോ, ദളിദ് എഴുത്തോ അല്ല അത് "നോവെഴുത്താണ് " എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഒരു കൈസഹായം ഇന്നും അവര്‍ക്കാവശ്യമുണ്ട്... താങ്കളുടെ ഈ പോസ്റ്റിലൂടെ അത്തരം ഒരു സാധ്യത ഉരുത്തിരിയുന്നുണ്ടെങ്കില്‍ പ്രിയ സ്നേഹിതാ താങ്കള്‍ ചെലവഴിച്ച ഊര്‍ജ്ജം വെളിച്ചമായി രൂപാന്തരപ്പെടും... ആ വെളിച്ചത്തിന്റെ ശാന്തിയില്‍ താങ്കള്‍ ഒരിക്കലും അനുഭവിക്കാത്ത സുഖനിദ്ര അനുഭവിക്കും... ഞാന്‍ അത് അനുഭവിച്ചതാണ്‌...

    വാരികയില്‍ വന്ന ഒരു അശ്വതിയുടെ കവിതയില്‍ ചില പിശകുകളുണ്ട്. അത് തിരുത്തി ഇവിടെ വായിക്കാം
    ~ പൊടിപിടിച്ച ചുവരില്‍ ആടിയാടിയിങ്ങനെ ~
    ഒരു വേദിക്കും വേണ്ടാത്ത രംഗസാമാഗ്രിപോലെ
    പൊടിപിടിച്ച ചുമരില്‍ ആണിയില്‍ തൂങ്ങിയിരിപ്പാണ് ഞാന്‍
    ഇനി ആത്മകഥയെഴുതി കുളിരണിയേണ്ട കാലം.
    എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?
    ഞാന്‍ എന്നോട് ചെയ്യുന്ന വിമോചന സമരങ്ങളോ!
    പലിശ മുതലാളി ജപ്തി ഒഴിവാക്കാന്‍
    മുന്നില്‍ വെക്കുന്ന രഹസ്യ ഉടമ്പടികളോ...

    കപ്പയിലതിന്നു ആത്മഹത്യചെയ്ത പശുക്കുട്ടി
    ഒറ്റപ്പെടുത്തിയ മകളുടെ കളിനേരം എന്നോട് ചോദിച്ചു
    "കണ്ണീരു വരയ്ക്കാന്‍ ഏതു ക്രയോണ്‍സാണമ്മേ..."

    കാലൊടിഞ്ഞ കളിപ്പാവ കൊണ്ട്
    കളിച്ചു കളിച്ചു അവള്‍ വൈകല്യങ്ങള്‍ മറക്കും,
    വിരലുകളില്‍ തീപന്തം പിടിച്ച് അവള്‍
    ഒരുനാള്‍ ഇടവഴികള്‍ക്ക്‌ വഴികാട്ടും
    അന്ന് എന്റെ ആത്മകഥകള്‍ക്ക് തീപ്പിടിക്കും
    അഴുക്ക് പുരണ്ട ചുവരില്‍ ഓരാണി മാത്രം ബാക്കിയാവും...
    സ്നേഹപൂര്‍വ്വം,
    ധര്‍മ്മരാജ്‌ മടപ്പള്ളി
    +965 65029247

    http://kulimury.blogspot.com/2010/11/blog-post.html

    ReplyDelete
  3. ഇപ്പോഴാണു ഇതു കണ്ടത്‌. പരുക്കന്‍ കടലാസില്‍ കണ്ണീരുകൊണ്ടെഴുതിയ കവിതകള്‍എന്ന വിശേഷണത്തിനു യോജിച്ച കവിതകള്‍...

    ReplyDelete
  4. ധര്‍മരാജ്‌, ആരെങ്കിലും വായിച്ച്‌ കമണ്റ്റിടുമ്പോള്‍ ഒരു ശ്രമം നടത്തിനോക്കാം. ശരിയാണ്‌ ഇത്‌ നോവിണ്റ്റെ കവിതകള്‍.

    ജിതേന്ദ്ര ജീവിതം ഭൂരിഭാഗം പേര്‍ക്കും പരുക്കന്‍ കടലാസില്‍ എഴുതിയ കവിതകള്‍ തന്നെ.

    ReplyDelete
  5. നോവിന്‍ വരികള്‍. വിനോദിനു നന്ദി

    ReplyDelete