Thursday, October 28, 2010
ഒരു കുട്ടിപ്പട്ടാളക്കാരണ്റ്റെ പോരാട്ടങ്ങള്‍
ന്യൂയോര്‍ക് സിറ്റി, 1998
എണ്റ്റെ ഹൈസ്കൂള്‍ സുഹൃത്തുക്കള്‍ ഞാന്‍ ജീവിതത്തിണ്റ്റെ കഥ മുഴുവന്‍ അവരോട് പറഞ്ഞിട്ടില്ല എന്ന് സംശയിക്കാന്‍ തുടങ്ങിയിരുന്നു.
" നീ എന്തിനാണ് സിയെറ ലിയോണ്‍ വിട്ടത്?"
"കാരണം അവിടെ യുദ്ധമാണ്"
"നീ യുദ്ധം നേരില്‍ കണ്ടിട്ടുണ്ടോ?"
"നാട്ടില്‍ എല്ലാവരും കണ്ടിട്ടുണ്ട്."
"ആളുകള്‍ തോക്കുമായി ഓടുന്നതും പരസ്പരം വെടിവെക്കുന്നതും കണ്ടിട്ടുണ്ടെന്നാണോ?"
"അതെ എല്ലായ്പോഴും."
"ശാന്തന്‍!"
ഞാന്‍ ചെറുതായി പുഞ്ചിരിച്ചു.
"നീ ഞങ്ങളോട് അതിനെപ്പറ്റി പറയണം, എപ്പോഴെങ്കിലും."
"അതെ എപ്പോഴെങ്കിലും"
* * * *
യുദ്ധത്തെക്കുറിച്ചറിയാന്‍ അതീവ തല്‍പര്യം കൊണ്ട തണ്റ്റെ സഹപാഠികള്‍ക്ക് അന്ന് കോടുത്ത വാഗ്ദാനം ആണ് 'ഇസ്മായില്‍ ബീ' എന്ന കുട്ടിപ്പട്ടാളക്കാരണ്റ്റെ 'എ ലോങ്ങ് വെയ് ഗോണ്‍' എന്ന ആത്മകഥാപരമായ പുസ്തകമായി പിന്നീട് പുറത്തുവന്നത്.
സിയെറ ലിയോണ്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഗിനിയയും ലൈബീരിയയും അറ്റ്‌ലാണ്റ്റിക് സമുദ്രവും അതിര്‍ത്തികള്‍. വിസ്തീര്‍ണ്ണത്തില്‍ ഇന്ത്യയുടെ രണ്ട് ശതമാനത്തില്‍ ഇത്തിരി കൂടും. ജനസംഖ്യ നമ്മുടെ രാജ്യത്തിണ്റ്റെ വെറും അര ശതമാനത്തില്‍ കൂടുതല്‍. ഇന്ത്യയുടെ അത്ര തന്നെയില്ലെങ്കിലും ഒരു പാട് ഭാഷകളും ഗോത്രങ്ങളും ഉള്ള ഒരു രാജ്യം.
ഈ ചെറിയ രാജ്യം ലോകമെങ്ങും അറിയപ്പെട്ടുതുടങ്ങിയത് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ ആര്‍.യു.എഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ആഭ്യന്തരയുദ്ധം കാരണമാണ്. ആദ്യം വിപ്ളവശ്രമങ്ങളും പിന്നീട് പട്ടാളകലാപങ്ങളും യുദ്ധത്തിണ്റ്റെ നൈരന്തര്യം നിലനിര്‍ത്തിയ കഥയാണ് ഈ രാജ്യത്തിണ്റ്റേത്. ഏതൊരു യുദ്ധം പോലെത്തന്നെ ഇവിടെയും സാധാരണക്കാരണ്റ്റെ ജീവിതം ദുസ്സഹമായി. പട്ടിണിയും ക്ഷാമവും നിത്യജീവിതത്തിണ്റ്റെ ഭാഗമായ ഈ രാജ്യത്ത് യുദ്ധം ഉണ്ടാക്കിയ കെടുതികള്‍ അതിഭയങ്കരമായിരുന്നു. അഭയാര്‍ഥികളുടെ എണ്ണം പെരുകി. രണ്ടായിരത്തി ഒന്നില്‍ ആഭ്യന്തര യുദ്ധത്തിന് അറുതി വരുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു.
ഈ യുദ്ധത്തിണ്റ്റെ ഒരു പ്രത്യേകത കുട്ടിപ്പട്ടാളക്കാരുടെ വ്യാപകമായ ഉപയോഗമാണ്. ഇതില്‍ വിപ്ളവകാരികളെന്നോ മിലിറ്ററിയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. രണ്ടുപേരും പറഞ്ഞ കാരണങ്ങള്‍ വിരുദ്ധമായിരുന്നെങ്കില്‍ കൂടി. ചെറിയ കുട്ടികളെ പിടികൂടി അവര്‍ക്ക് വ്യാപകമായി മയക്കുമരുന്നുകളും ചിലപ്പോള്‍ ഉത്തേജന പ്രസംഗങ്ങളും നല്‍കി അവരെക്കൊണ്ട് ഏറ്റവും ക്രൂരമായ കാര്യങ്ങള്‍ ചെയ്യിക്കുന്നതില്‍ മത്സരിച്ചു രണ്ട് ഗ്രൂപ്പുകളും. ഇങ്ങനെ പിടികൂടി കുട്ടിപ്പട്ടാളക്കാരനായി വാര്‍ത്തെടുക്കപ്പെട്ട കൂട്ടത്തില്‍ ഇസ്മയില്‍ ബീയും ഉണ്ടായിരുന്നു.
ഇന്നത്തെ കാലത്ത് യുദ്ധമെന്നാല്‍ വിമാനങ്ങളില്‍ നിന്നുള്ള ബോംബിങ്ങും അതില്‍ നിന്നുയരുന്ന തീജ്വാലകളും പോളിഞ്ഞുവീഴുന്ന കെട്ടിടങ്ങളും ഒക്കെ കൂടി ചേര്‍ന്നുള്ള വര്‍ണക്കാഴ്ചകളാണ്. എന്നാല്‍ ഇവിടെ യുദ്ധമെന്നാല്‍ അറും കൊലയാണ്. കണ്ണില്‍ കാണുന്ന എതിരാളികളെ അല്ലെങ്കില്‍ അങ്ങനെ തോന്നുന്നവരെ വെറുതെ വെടിവെച്ചിടലാണ്. ജീവനോടെ പിടിക്കപ്പെടുന്നവരെ അവരുടെ കണ്ണില്‍ തുറിച്ചുനോക്കിക്കൊണ്ട് കഴുത്തറക്കലാണ്. ഭാവനയിലുള്ള എതിരാളികളെ ദൂരെ നിന്ന് ബോംബിടുന്നതും തൊട്ടടുത്ത് നില്‍ക്കുന്ന കുട്ടികളേയും മുതിര്‍ന്നവരേയും എല്ലാം ദാക്ഷിണ്യലേശമില്ലാതെ വെടിവെച്ചിടുന്നതും രണ്ടാണല്ലോ.
ഉള്ളില്‍ റാപ് സംഗീതത്തിണ്റ്റെ ലഹരിയുമായി നടന്നിരുന്ന ഇസ്മയിലിണ്റ്റെ ഗ്രാമം ഒരു ദിവസം വിപ്ളവകാരികള്‍ ആക്രമിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് ആ കുട്ടികളുടെ ജീവിതം ആകെ മാറിമറിഞ്ഞു. അവരുടെ പലായനം തുടങ്ങുകയായിരുന്നു. ഉള്ളില്‍ സംഗീതം മാത്രമുണ്ടായിരുന്ന, 'എല്ലാവരേയും സന്തോഷിപ്പിക്കുക മാത്രം ചെയ്യുന്ന ചന്ദ്രനെപ്പോലെയാകണം' എന്ന ഗ്രാമത്തിലെ ഒരു മുത്തശ്ശണ്റ്റെ വാക്കുകള്‍ ഉള്ളില്‍ എന്നും കൊണ്ടുനടന്നിരുന്ന ഒരു ബാലനില്‍ നിന്നും നൂറുകണക്കിനാളുകളെ അരുംകൊല ചെയ്യുന്ന ഒരു പോരാളിയിലേക്ക് അവന്‍ മാറുകയായിരുന്നു. ഒടുവില്‍ യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പില്‍ നിന്ന് വീണ്ടും വീണ്ടും യുദ്ധം ചെയ്യാന്‍ അല്ല വീണ്ടും വീണ്ടൂം കൊല്ലാന്‍ വേണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പോരാളിയായി അവന്‍ മാറി. പന്ത്രണ്ടാം വയസ്സില്‍ പിടിക്കപ്പെട്ട് പതിനഞ്ചാം വയസ്സില്‍ യു.എന്‍ വഴി ലണ്ടനില്‍ എത്തിപ്പെടുന്നതുവരെയുള്ള കാര്യങ്ങളാണ് ഈ പുസ്തകത്തില്‍.
വിപ്ളവകാരികളുടെ ആക്രമണത്തില്‍ നിശ്ശേഷം നശിപ്പിക്കപെട്ടിരുന്ന ഗ്രാമങ്ങളില്‍ നിന്ന് ജീവന്‍ ബാക്കിയായവര്‍ എങ്ങോട്ടെന്നറിയാതെ ഓടിപ്പോയിരുന്നു. വിപ്ളവകാരികളുടെ കണ്ണില്‍ പെടാതെ ഒളിച്ചുനടക്കുന്നതിനിടയില്‍ അഞ്ച് ദിവസങ്ങള്‍ ഒരു മനുഷ്യജീവിയെപ്പോലും കാണാതെ നിരന്തരമായി നടന്നതിനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നു. വിശന്നു വലഞ്ഞപ്പോള്‍ ഇസ്മായിലും കൂട്ടുകാരും മുന്നില്‍ ചോളക്കതിര്‍ തിന്നുന്ന കുട്ടിയുടെ കൈയില്‍ നിന്ന് അത് പിടിച്ചുവാങ്ങി പങ്കുവെച്ചു തിന്നുന്നു. ആവശ്യമാണല്ലോ നമ്മളെക്കൊണ്ട് എന്തും ചെയ്യിക്കുന്നത്.
ഉള്ളില്‍ കത്തിക്കാളുന്ന വിശപ്പ്. കൈയില്‍ എവിടെ നിന്നോ എടുത്തു സൂക്ഷിച്ച പൈസ ഉണ്ട്. എന്നാല്‍ വാങ്ങിക്കഴിക്കാന്‍ ഒന്നും ഇല്ല. ആരുമറിയാത്ത യുദ്ധത്തിണ്റ്റെ ഫലങ്ങള്‍. ആളുകളെ പരിചപ്പെടുന്നതിലെ രസം യുദ്ധം നഷ്ടപ്പെടുത്തിയതായി ഇസ്മായില്‍ പറയുന്നു. ആരേയും, ഒരു പന്ത്രണ്ട് വയസ്സുകാരന്‍ കുട്ടിയെപ്പോലും വിശ്വസിക്കാന്‍ പറ്റാത്തതായി യുദ്ധം മാറ്റുന്നു, എന്ന് ഇസ്മായില്‍. ഓരൊ അപരിചിതനും ശത്രു ആയി മാറുന്നു.
അനന്തമായ അലച്ചിലിനിടയില്‍ വിപ്ളവകാരികളുടെ പിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നുമുണ്ട്, ഇസ്മായിലും കൂട്ടുകാരും. അങ്ങനെ ഒരിക്കല്‍ തോക്കുധാരികളായ കുറച്ചുപേര്‍ അവരെ പിടികൂടുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരെ കൊണ്ടുപോകുന്നത് പട്ടാളക്കാര്‍ താവളമടിച്ചിരിക്കുന്ന ഒരു ഗ്രാമത്തിലേക്കാണ്. ഏറെ നാളുകള്‍ക്കു ശേഷം അവര്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നു. സായാഹ്നങ്ങളില്‍ പട്ടാളക്കാര്‍ ഫുട്ബോള്‍ കളിക്കുന്നു. സിനിമ കാണുന്നു. കുട്ടികള്‍ക്ക് ആദ്യമായി സുരക്ഷിതത്വ ബോധം തോന്നിത്തുടങ്ങുന്നു. വയറ് നിറച്ച് ഭക്ഷണവും പേടി കൂടാതെ ഉള്ള ദിവസങ്ങളും ഉറങ്ങാന്‍ കഴിയുന്ന രാത്രികളും. എന്നല്‍ ഇത് അധിക ദിവസങ്ങള്‍ നീണ്ടുനിന്നില്ല. പട്ടാളക്കാരോട് സ്നേഹവും കടപ്പാടും തോന്നിത്തുടങ്ങിയിരുന്ന അവരിലേക്ക് വിപ്ളവകാരികളോടുള്ള ദേഷ്യവും പകയും പകര്‍ന്നുകൊടുക്കാവുന്ന തരത്തിലാണ് ലെഫ്. ജബാടി പ്രസംഗിക്കുന്നത്. കൂട്ടത്തില്‍ റാംബോ പോലുള്ള യുദ്ധസിനിമകളും. തങ്ങളുടെ കുടുംബത്തേയും കൂട്ടുകാരേയും ഒക്കെ കൊന്നൊടുക്കിയ വിപ്ളവകാരികളോടുള്ള പക വളരെ വിദഗ്ദ്ധമായി മുതലെടുത്തുകൊണ്ട് അവരെ യുദ്ധത്തിലേക്ക് നയിക്കുകയാണ് പട്ടാളക്കാര്‍ ചെയ്യുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ തോക്ക് ഉപയോഗിക്കുന്നതില്‍ പ്രാവീണ്യം നേടുന്നു. ഓരോ ദിവസവും അവര്‍ ഓരോ ഗ്രാമങ്ങള്‍ ആക്രമിക്കുന്നു, വിപ്ളവകാരികളേയും അവരുടെ അനുഭാവികളായ ഗ്രാമീണരേയും വെടിവെച്ചിടുന്നു. ഓരോ ദിവസവും പുലര്‍ന്നിരുന്നത് അന്നത്തെ ആക്രമണം സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ദിവസം അവസാനിച്ചിരുന്നതോ അന്നത്തെ കൊലപാതകങ്ങളുടെ കണക്കെടുപ്പില്‍ ഊറ്റം കൊണ്ടുമായി മാറി.
ഇതിനിടയില്‍ തടവുകാരായി പിടിക്കപ്പെടുന്ന വിപ്ളവകാരികളെ കഴുത്തറുത്ത് കൊല്ലുന്നതിലും അവര്‍ക്ക് പരിശീലനം നല്‍കപ്പെടുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരാളെ കഴുത്തറുത്ത് കൊന്ന് ഇസ്മായില്‍ ഒന്നം സ്ഥാനം നേടുന്നു. അവരുടെ ജീവിതം ഒന്നുകില്‍ യുദ്ധത്തിലെ ആക്ഷന്‍, അല്ലെങ്കില്‍ യുദ്ധസിനിമകള്‍. സംസാരം യുദ്ധവും അതിലെ വീരസാഹസികതകളും മാത്രം. ഇടക്കിടക്ക് ലെഫ്. ജബാടിയുടെ ഉത്തേജകങ്ങളായ പ്രസംഗങ്ങളും. ഹാശിശും മരിജുവാനയും ഇഷ്ടം പോലെ. അവര്‍ ഒരിക്കലും ചിന്തിക്കാതിരിക്കാന്‍ പട്ടാളക്കാര്‍ വളരെ ശ്രദ്ധിച്ചു. അതില്‍ വിജയം കാണുകയും ചെയ്തു.
ഒടുവില്‍ സിയെറ ലിയോണിലെ കുട്ടിപ്പട്ടാളക്കാരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവര്‍ എത്തിപ്പെടുന്നത് യു.എന്‍ ണ്റ്റെ പുനരധിവാസ ക്യാമ്പിലാണ്. നല്ല ഭക്ഷണം, വസ്ത്രങ്ങള്‍, ഉറങ്ങാനും കളിക്കാനുമുള്ള സൌകര്യങ്ങള്‍. പക്ഷേ മയക്കുമരുന്ന് കിട്ടാനില്ല. ആക്രമിക്കാനും കൊല്ലാനുള്ള അടങ്ങാത്ത ത്വര അടക്കാന്‍ ഒരും മാര്‍ഗവുമില്ല. കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല, അത്. അവര്‍ രക്ഷപ്പെടാന്‍ ആവുന്നത് ശ്രമിച്ചു. അവിടത്തെ ഉപകരണങ്ങള്‍ അടിച്ച് തകര്‍ക്കുന്നു, വളണ്ടിയര്‍മാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നു.
അതിനിടയില്‍ അവിടത്തന്നെയുള്ള മറ്റു ചില കുട്ടികളെ അവര്‍ കാണുന്നു. അവരാകട്ടെ വിപ്ളവകാരികളുടെ കൂട്ടത്തില്‍ നിന്ന് ക്യാമ്പില്‍ എത്തിപ്പെട്ടവരായിരുന്നു. അവരെ കണ്ടതോടെ അവരുടെ പക സഹിക്കാന്‍ പറ്റാത്ത തരത്തിലായി. അവര്‍ തമ്മില്‍ ഒരു യുദ്ധം ക്യാമ്പില്‍ അരങ്ങേറുന്നു. ആറ് പേര്‍ ക്യാമ്പില്‍ മരിച്ചു വീഴുന്നു.
കൃത്യമായ പരിചരണവും മരുന്നും ഈ കുട്ടികളില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇതിനിടയില്‍ ക്യാമ്പിലെ 'ഈസ്തര്‍' എന്ന നഴ്സില്‍ ഇസ്മായില്‍ തനിക്കില്ലാതെ പോയ സഹോദരിയെ കാണുന്നു. ജീവിതത്തില്‍ ആരും, ഒന്നും ബാക്കിയില്ലെന്ന അവസ്ഥയില്‍ നിന്ന് അവന്‍ മാറുന്നു. ക്യാമ്പില്‍ സന്ദര്‍ശനത്തിന് വന്ന യു.എന്‍ അധികാരികളുടെ മുന്നില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധാകേന്ദ്രമാവുന്നതുവഴി ഇസ്മായില്‍ 'ബെനിന്‍ ഹോം' എന്ന ആ പുനരധിവാസ കേന്ദ്രത്തിണ്റ്റെ വക്താവായി സംസാരിക്കന്‍ തെരഞ്ഞെടുക്കപ്പെടുന്നു. ഇതിനിടയിലാണ് യു.എന്‍ ണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സിയെറ ലിയോണിലെ കുട്ടിപ്പാട്ടാളക്കാരെക്കുറിച്ച് സംസാരിക്കാന്‍ ഇസ്മായില്‍ തിരഞ്ഞെടുക്കപ്പെടുന്നതും അതിണ്റ്റെ ഭാഗമായി ന്യൂയോര്‍ക് സന്ദര്‍ശിക്കുകയും ചെയ്യുന്നത്. അത് പിന്നീട് അമേരിക്കയുിലേക്ക് കുടിയേറാനും അവിടെ വിദ്യാഭ്യാസം തുടരാനും ഒക്കെ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു. ഇസ്മായില്‍ ഇപ്പോള്‍ 'ബ്രൂക്‌ലിന്‍' ല്‍ താമസിക്കുകയും 'ഹ്യുമണ്‍ റൈറ്റ്സ് വാച്' എന്ന സംഘടനയ്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഉള്ളില്‍ സ്വപ്നങ്ങള്‍ വിരിയുന്ന കാലത്ത് അങ്ങേയറ്റം ക്രൂരമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന ഒരു കുട്ടിയുടെ ജീവിതമാണ് ഇത്. അവന് സ്വപ്നങ്ങള്‍ അനുഭവപ്പെടുന്നത് മൂന്ന് തലത്തിലാണ്. വിപ്ളവകാരികളുടെ ആക്രമണത്തില്‍ വീടും വീട്ടുക്കരും കൂട്ടുകാരും നഷ്ടപ്പെട്ടുള്ള അലച്ചിലിനിടയില്‍ അവനെ വേട്ടയാടുന്നത് യുദ്ധത്തിണ്റ്റെ ബീഭത്സമായ ചിത്രങ്ങളാണ്. സ്വയം പട്ടാളക്കാരനായതിന് ശേഷം അവന്‍ സ്വപ്നങ്ങളില്‍ കാണുന്നത് സ്വയം അറുംകൊലകളെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍. പുനരിധിവാസ കാലത്തും അതിന് ശേഷവും കാണുന്നതോ സ്വയം യുദ്ധത്തിണ്റ്റെ ക്രൂരതകള്‍ക്ക് ഇരയാകുന്ന ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍.
ഈ പുസ്തകം ശ്രദ്ധേയമാവുന്നത് അതിലെ അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരം കൊണ്ടാണ്. ആലങ്കാരികത ഒട്ടുമില്ലാത്ത തെളിമയുള്ള ഭാഷ. ഭാഷയിലെ മിതത്വം കാരണം അത് ഒരിക്കലും യുദ്ധത്തിനെ മഹത്തരമാക്കുന്നില്ല. ക്രൂരമായ സംഭവങ്ങള്‍ പോലും വിവരിച്ചത് വായിക്കുമ്പോള്‍ അതിനെതിരായ വികാരം തന്നെയാണ് ഉള്ളില്‍ നിറയുന്നത്. ഒരു ടിവി അഭിമുഖത്തില്‍ ഇസ്മായില്‍ പറയുന്നുണ്ട്, എല്ലാവരും യുദ്ധം മഹത്തരമെന്ന് വാഴ്ത്തുന്നു. എന്നാല്‍ യുദ്ധത്തില്‍ സജീവമായി പങ്കെടുത്ത ഞങ്ങള്‍ക്കറിയാം യുദ്ധത്തില്‍ മഹത്തരമായി ഒന്നുമില്ല. അതെ അത് പറയാന്‍ മറ്റാരേക്കാളും അര്‍ഹത ഇസ്മായിലിന് ഉണ്ട്.
പുസ്തകത്തിണ്റ്റെ പുറംചട്ട തന്നെ വളരെ ശ്രദ്ധേയവും പ്രതീകത്മകവും ആണ്. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു കുട്ടി. ധരിച്ചിരിക്കുന്നത് ട്രൌസറും ബനിയനും, തേഞ്ഞ് തീര്‍ന്ന, വള്ളി പൊട്ടിയ ഹവായ് ചപ്പല്‍. തോളില്‍ അത്യാധുനികമായ തോക്കും റോക്കറ്റ് ലൌഞ്ചെറും. ബഡ്ജറ്റിണ്റ്റെ അഞ്ചു ശതമാനത്തില്‍ താഴെ വിദ്യാഭ്യാസത്തിനും മുപ്പത് ശതമാനത്തോളം മിലിറ്ററിയ്ക്കുമായി ചിലവഴിക്കുന്ന നമ്മുടെ രാജ്യമടക്കമുള്ള എല്ലാവരുടേയും അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു, ഇത്.
വാഷിംഗ്ടണ്‍ പോസ്റ്റ് 'ലോകത്തിലെ ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം' എന്ന് ഇതിനെ പറ്റി പറയുന്നു. എന്നാല്‍ മലയാളത്തില്‍ ഈ പുസ്തകത്തെപ്പറ്റി അധികമൊന്നും കേട്ടിട്ടില്ല. ചെന്നൈയിലെ കേരളസമാജത്തിണ്റ്റെ കീഴില്‍ നടക്കുന്ന വായനക്കൂട്ടത്തില്‍ ഈ പുസ്തകം അവതരിപ്പിച്ചപ്പോള്‍ അവിടെ കൂടിയിരുന്ന ആരും തന്നെ പുസ്തകത്തെപ്പറ്റി കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. വായിക്കണമെന്ന് ആഗ്രഹം തോന്നുന്ന ആരിലെങ്കിലും പുസ്തകം എത്തിപ്പെടാന്‍ ഈ കുറിപ്പ് സഹായിച്ചെങ്കില്‍...
Subscribe to:
Post Comments (Atom)
യുദ്ധം ആരെയൊക്കെ എങ്ങനെയൊക്കെ മാറ്റുന്നു...
ReplyDeleteVinod,thakarthu...oru yudham pole ! congrats ..iniyum ezhuyhuka
ReplyDeleteനല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി. ആശംസകൾ
ReplyDeletenjaanum keettittundaayirunnilla ingine oru pusthakathe kurichu. vaayikkaan thonnippikkunna
ReplyDeleteparichayapetuthal. nandi.
Bala, Sabu, Jithendra, thanks.
ReplyDeleteനന്ദി
ReplyDeleteഈയിടെ ബാര്‍ണ്‍സ് ആണ്റ്റ് നോബിളില്‍ സമയം കൊല്ലാന്‍ കയറിയപ്പോളാണ് ഈ പുസ്തകം കണ്ണില്‍ പെട്ടത്. തര്‍ജ്ജമ നന്നായിട്ടുണ്ട്.
ReplyDeleteaashamsakal.....
ReplyDeleteതാങ്കള്‍ ദേശാഭിമാനി വാരികയില്‍ ബ്ലോഗ് കവിതകളെ കുറിച്ച് എഴുതിയത് വായിച്ചിരുന്നു. അത് ജിമെയില്‍ ഓര്‍മിപ്പിച്ചു കണ്ടപ്പോ ഒരു കുറിപ്പിടാം എന്ന്‍ തോന്നി. ബാവ എഴുതിയ പുസ്തകം അതിന്റെ ശീര്‍ഷകം കൊണ്ട് പണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലോഗേഴുത്ത്തില്‍ ചിലതെങ്കിലും വെറും എഴുത്തല്ലെന്നും അവയില്‍ ചിലതെല്ലാം അച്ചടി കവിതകളുടെ ഭാവുകത്വത്തേക്കാള്‍ ഉയര്‍ന്ന പരിസരം സൃഷ്ടിക്കുന്നുണ്ട് എന്നും പറയേണ്ടതുണ്ട്.
ReplyDeleteസ്നേഹം.
എം. ഫൈസല്‍
www.amalakhi.blogspot.com
This comment has been removed by the author.
ReplyDeleteഒരുപാട് ദിവസങ്ങള്‍ക്കു ശേഷമാണ് ബ്ളോഗില്‍ കയറുന്നത്. കടന്നുപോയവര്‍ക്കും നല്ല വാക്കുകള്‍ക്കും നന്ദി.
ReplyDeleteഅതി“ഭീകര”മായി എഴുതി, പറഞ്ഞ് കേട്ടപ്പോല്‍ ഒന്ന് വായിക്കാന്‍ തോന്നുന്നു ഈ പുസ്തകം.
ReplyDeleteഹോ..കൌതുകങ്ങള്‍ക്ക് പിറകേ പായേണ്ട കൊച്ചു പ്രായത്തില്‍..എന്തൊരു ലോകം അല്ലേ!
ReplyDeleteനന്നായെഴുതി..
aashamsakal......
ReplyDeleteനല്ലൊരു പുസ്തകത്തെക്കുറിച്ച് നല്ലൊരു പരിചയപ്പെടുത്തല്‍. ഇനിയും താങ്കളുടെ പോസ്റ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.
ReplyDelete