Tuesday, December 8, 2015

അശുദ്ധമാകുന്ന ജനനവും മരണവും

ഇന്ന് ഒരു മരണവീട്ടിൽ പോയിരുന്നു. പഴയൊരു സുഹൃത്തും സഖാവും ഒക്കെയായ കുഞ്ഞുമോൻ ആണ്‌ മരിച്ചത്. കുറച്ചുനാളായി അസുഖമായി കിടപ്പായിരുന്നു. നല്ലൊരു സഖാവും മനുഷ്യനുമായിരുന്നു, കുഞ്ഞുമോൻ. ഇന്നലെ രാത്രിയാണ്‌ മരിച്ചത്. രാവിലെ ഓഫീസിൽ പോകുന്നതിനുമുമ്പായി മരണവീട്ടിൽ പോയി. 

അവിടെ നിന്ന് തിരിച്ചിറങ്ങിയപ്പോൾ വേറൊരു സഖാവിനെ കണ്ടു. ഏറെ നാളായി ഞാൻ നാട്ടിലില്ലാത്തതുകാരണം പഴയ പരിചയക്കാരെ കാണുന്നത് സന്തോഷമാണ്‌. അവൻ ശബരിമലയ്ക്ക് പോകാൻ വ്രതത്തിലാണ്‌. കറുപ്പുടുത്തിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയും. എന്നെ കണ്ടപ്പോൾ അവൻ പരിചയഭാവത്തോടെ വിവരങ്ങൾ ചോദിച്ചു. ഞാൻ അവന്റെ അടുത്തുചെന്ന് കൈ പിടിക്കാൻ ഒരുങ്ങി. അപ്പോൾ അവൻ പിന്നോട്ട് മാറി. ഒന്ന് പകച്ചെങ്കിലും ഞാൻ വീണ്ടും അവന്റെ കൈ പിടിക്കാൻ ഒരുങ്ങി. അവൻ ഞെട്ടി പുറകോട്ട് മാറി. എന്നിട്ട് പറഞ്ഞു, “ഒരു അമ്പലത്തിന്റെ പണിയിലാണ്‌. അങ്ങോട്ട് പോവുകയാണ്‌” 

അപ്പോഴാണ്‌ ഞാൻ ഓർത്തത് ഞാൻ മരണവീട്ടിൽ നിന്നാണ്‌ വരുന്നത്. അമ്പലത്തിൽ പണിക്ക് പോകുന്ന അവൻ ഞാൻ തൊട്ടാൽ അശുദ്ധനാവും. അവൻ ശ്രദ്ധാലുവായത് കാരണം രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞാൻ കാരണമായുണ്ടായ അശുദ്ധിമാറാൻ അവന്‌ വീണ്ടും കുളിച്ചുവരേണ്ടിവരുമായിരുന്നു. അവിശ്വാസിയായ എനിക്കെന്ത് ശുദ്ധവും അശുദ്ധവും. 

തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിച്ചത് ഈ വിഷയമാണ്‌. നമുക്ക് ജനനവും മരണവും ഒക്കെ അശുദ്ധിയുണ്ടാക്കുന്നു. പ്രസവവും സ്ത്രീകളുടെ ആർത്തവവും ഒക്കെ അശുദ്ധമാണ്‌. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യ ജീവിതത്തിലെ ജൈവപ്രവർത്തനങ്ങളൊക്കെ നമുക്ക് അശുദ്ധിയുണ്ടാക്കുന്നു.

പണ്ട് അടുത്ത വീട്ടിലെ ചേച്ചിമാർ അവരുടെ ആർത്തവകാലത്ത് എന്റെ വീട്ടിലായിരുന്നു, കഴിഞ്ഞിരുന്നത്. അവരുടെ വീടിനോട് ചേർന്ന് കുടുംബത്തിന്റെ കുലദേവതയായ കാളിയുടെ കാവുണ്ടായിരുന്നു. ദേവത ഒരു സ്ത്രീ ആയിട്ടും അവരോട് ഒരു ദയയും കാണിച്ചില്ല.  അതുകൊണ്ടാണ്‌ ഈ ദിവസങ്ങളിൽ അവർക്ക് അവരുടെ വീട്ടിൽ കഴിയാൻ കഴിയാതിരുന്നത്. നന്നെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇതെന്താണെന്ന് മനസ്സിലായിരുന്നില്ല. അന്നതിന്‌ ‘പുറത്താവുക’, ‘തൊടൻപാടില്ലാതെയാവുക’ എന്നൊക്കെയാണ്‌ പറഞ്ഞിരുന്നത്. കുറച്ചുകൂടി വിവരവും വിദ്യാഭ്യാസവുമുള്ളവർ ‘തീണ്ടാരിയാവുക’ എന്നും. 

‘പുറത്താവുക’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഈ ദിവസങ്ങളിൽ അവർ വീട്ടിൽ നിന്ന് പുറത്തായിരുന്നു. വീട്ടിൽ നിന്ന് പുറത്താവുന്ന അവർ അയല്ക്കാരുടെ നല്ല മനസ്സിൽ അവരുടെയൊക്കെ വീടുകളിൽ കഴിഞ്ഞു. മുതിർന്ന പെൺകുട്ടികൾ അയല്ക്കാരുടെ വീട്ടിൽ അന്തിയുറങ്ങുന്നതിൽ അന്ന് ആർകും മാനക്കേട് തോന്നിയിരുന്നില്ല. ദൈവങ്ങളുടെ അല്ലെങ്കിൽ ദേവികളുടെ മാനം കാക്കാനായിരുന്നല്ലോ അത്.

എന്റെ വീട്ടിൽ അടുക്കളയോട് ചേർന്ന് ഒരു മുറി ഇങ്ങനെ ഉണ്ടായിരുന്നു. അവിടെയാണ്‌ പുറത്താകുന്ന വീട്ടിലെ സ്ത്രീകളും അയൽ വീട്ടിലെ ചേച്ചിമാരും കഴിഞ്ഞിരുന്നത്. എന്റെ അമ്മയും ചേച്ചിമാരും ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ പുറത്താവുമായിരുന്നു, ഈ ദിവസങ്ങളിൽ. അന്ന് മിക്കവാറും വീടുകളിൽ വീടിനോട് ചേർന്ന ചായ്പോ നെടുമ്പുരയോ ഒക്കെ ഉണ്ടാവും.  വീടിനോട് ചേർന്ന് ചായ്ച്ച് കെട്ടിയതിനാലാവണം അതിന്‌ ചായ്പ് എന്ന് പേര്‌ വന്നത് എന്ന് തോന്നുന്നു. അവർ അടുക്കളയിൽ കയറുകയോ വീട്ടിലെ മറ്റുജോലികൾ ചെയ്യുകയോ ഇല്ല. ഇങ്ങനെ പുറത്തായി കഴിയുന്നവർക്കുള്ള ഭക്ഷണം അവരെ തൊടാതെ എത്തിച്ചുകൊടുക്കും.  അവർ തൊടാൻപാടില്ലാതെ ഇരിപ്പാണല്ലോ.

ഇക്കാര്യത്തിൽ ഇസ്ലാം മതത്തിന്റേയും സമീപനം ഏറെക്കുറെ ഇത് തന്നെ. ആർത്തവദിവസങ്ങളിൽ മുസ്ലീം സ്ത്രീകൾ നിസ്കരിക്കേണ്ടതില്ല. റംസാൻ നോമ്പും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ടതില്ല. ദിവസം അഞ്ചുനേരം നിസ്കരിക്കണമെന്നും റംസാൻ നോമ്പ് കൃത്യമായി പാലിക്കണമെന്നും നിഷ്കർഷിക്കുന്ന ഇസ്ലാം മതം സ്ത്രീകൾക്ക് ഈ ദിവസങ്ങളിൽ ഇളവ് നല്കുന്നു.

പല വിഷയങ്ങളിലും കുറച്ചുകൂടി വിശാലമായ നിലപാടുകളുള്ള ക്രിസ്തീയ സമുദായത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല തന്നെ. പള്ളിയിൽ കാലുകുത്തുന്നതിനു വിലക്കില്ലെങ്കിലും കുർബാന കൊള്ളുന്നതിനും മറ്റും അലിഖിതമായ വിലക്കുണ്ട്. ഇങ്ങനെയുള്ള വിലക്കുകൾ പലപ്പോഴും തലമുറകളിൽനിന്ന് പകർന്നുകിട്ടി ഒരു ആചാരം പോലെ പാലിക്കപ്പെടുന്നതാണ്‌. 

എന്തുകൊണ്ടാണ്‌ ആർത്തവവും പ്രസവവും മരണവുമൊക്കെ അശുദ്ധിയുണ്ടാക്കുന്നത്? ശുദ്ധിയുടെയും അശുദ്ധിയുടെയും നിർവ്വചനങ്ങൾ എന്താവും? മുൻകാലങ്ങളിൽ സ്ത്രീകൾ ഇന്നത്തെ പോലെ സമൂഹത്തിന്റെ പൊതുധാരയിൽ സജീവമായിരുന്നില്ല. അന്ന് മാസത്തിൽ അഞ്ച് ദിവസങ്ങൾ അവർക്ക് വീട്ടിൽ നിന്നും വീട്ടിലെ എല്ലാ വ്യവഹാരങ്ങളിൽ നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നു. 

ഇക്കാലത്ത് അവർക്ക് അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. അവർ അടുക്കളയിൽ കയറുന്നു, വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നു. ജോലിയുള്ള സ്ത്രീകളാണെങ്കിൽ ജോലിയ്ക്കും പോകുന്നു. ഒട്ടുമിക്ക കാര്യങ്ങളിലും പുരുഷന്മാരെ പ്പൊലെ തന്നെ ഇടപെടുന്ന ഇക്കാലത്തും സ്ത്രീകൾക്ക് ഇത്തരം വിലക്കുകൾ ആവശ്യമുണ്ടോ?

ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര്‌ മാറ്റും. ആചാരങ്ങളെ മതമായും മതത്തെ ദൈവമായും കണക്കാക്കപ്പെടുന്ന ഇക്കാലത്ത് നിയമങ്ങളെ കാലികമായി പൊളിച്ചെഴുതാൻ ആരെങ്കിലും തയ്യാറാവുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മൗഡ്യമാണ്‌. 


Tuesday, November 17, 2015


Nne skI}cnän Nn´IÄ 

Pqembv H¶mw XobXn Icn¸qÀ hnam\¯mhf¯n Øew amäambn F¯n. \o­ ]Xnt\gv hÀj¡mew tIcf¯n\v ]pd¯mbnêì, AXn Xs¶ ]Xnaq¶v hÀjw sNss¶bnÂ. 98þ ChnS¶v t]mæt¼mÄ D­mbnê¶ hnam\¯mhfaÃ, Ct¸mgnXv. Gsd amdnbncnçì. ]pXnb sI«nS§Ä, A´mcm{ã sSÀan\Â, AXn Xs¶ Fant{Kj³, IÌwkv lmfpIÄ. (Rm³ ChnS¶v t]mæt¼mÄ A´mcm{ã hnam\§Ä XpS§nbnê¶nÃ.). CXns\ms¡ ]pdsa FÃmbnS¯pw s̳ K¬ ]nSn¨ kn.sF.Fkv.F^v Phm·mÀ. A¡me¯v skI}cnänbpw Fant{Kjësams¡ tIcfmt]meoknsâ Iognembnêì. 

c­mgvN ap¼mWv kn.sF.Fkv.F^pambpÅ Hê Ii]nibn km[phmb HcmÄ¡v Poh³ \ãs¸«Xv. AXnsâ `mKambpÅ Ahnizmkw FÃmhcnepap­mbnêì. Fsâ hæ¸mb FbÀt]mÀ«v AtXmdnän DtZymKØcnepw kn.sF.Fkv.F^v Phm·mcnepw Cu Ahnizmkw \ne\nì. ]ckv]cw i{Xp¡sf t]mse I­nsænepw kplr¯p¡fmbn I­tXbnÃ. A¶v dnt¸mÀ«v sNbvXXnëtijw Rm³ I¬t{SmÄ ShÀ \nÂç¶ sSIv\n¡Â t»m¡nte¡v t]mbn. BZyIme¯v B sI«nS¯nse Ia}Wnt¡j³ tI{µ¯nembnêì, Fsâ tPmen. ]gb Hm^okpw kplr¯p¡tfbpw ImWm³ th­nbmWv Rm³ AhntS¡v \o§nbXv. 

s]s«¶v I®n s]«Xv DbÀ¶ aXnembnêì. AXnë apIfn Cê¼nsâ {KnÂ. Aì­mbnê¶ tKäv Øncambn AS¨n«ncnçì. ]Icw sI«nS¯n \n¶v æd¨p CSt¯m«v amdn ]pXnsbmê henb tKäv. AXnsâ ap¶n s̳ K¬ [mcnIfmb kn.sF.Fkv.F^v Phm·mêsS Hê ]S Xs¶. bq\nt^mapw FbÀt]mÀ«v ]mkpw [cn¨n«pw AhÀ Fs¶ kwibt¯msS t\m¡n. CtX sKbvänemWv A¶v kn.sF.Fkv.F^pambn {]iv\§fp­mbXv. Rm³ ssIIÄ taÂt¸m«pbÀ¯n icoc]cntim[ímbn \nìsImSp¯p. thymabm\hnjb¯n Gähpw kp{][m\amb IÀ¯hyw \ndthäp¶hÀ Cu sI«nS¯neméÅXv. FbÀ {Sm^nIv I³t{SmtfÀkv AYhm thymabm\ \nb{´W hnZKv[À. BImi¯n ]dçt¼mgpw hnam\¯nsâ \nb{´Ww ChêsS ssIIfnemWv. thymabm\¯nsâ Imcy¯n Chtc¡mÄ IqSpX D¯chmZnXzw ss]eänëam{Xta DÅq. CtX sI«nS¯nemWv hnam\§Ä¡v ]d¡mëw Cd§mëw Bhiyamb AXnk¦oÀWamb D]IcW§Ä ØnXn sN¿p¶Xpw AXnsâ NpaXebpÅ F©n\obÀamÀ tPmen sN¿p¶Xv. AhnsS tPmen sN¿p¶hcmWv C¯cw ]cntim[\ív hnt[bcmt¡­nhê¶Xv F¶Xv hntcm[m`mkw Xs¶. HcÀ°¯n \½psS \m«nse skI}cnän kwhn[m\¯n Xs¶ kpc£bpsS t]cn Gähpw IqSpX ]oU\hpw Ahtlf\hpw klnç¶Xv IrXyambn \nbaw ]menç¶ \njvIf¦cmb km[mcW¡cmsW¶XmWv kXyw. 

DÂLmS\w sN¿s¸« Ime¯v ae_mdnse Gähpw henb SqdnÌv tI{µambnêì, Cu hnam\¯mhfw. Hmtcm bm{X¡mctâbpw IqsS ct­m aqt¶m h­n BfpIfp­mæambnêì. t\cs¯ ]dª sSIv\n¡Â t»m¡nsâ aXnenë]pd¯v AhÀ Iq«ambn \nÂçw. aXn C¶s¯ A{X Dbcap­mbnê¶nÃ. kmam\y DbcapÅ HcmÄ¡v \n¶m hnam\w \¶mbn ImWmambnêì. bm{X¡mÀ hnam\¯n Ibdp¶Xn\v sXm«p ap¼mbn BÄ¡q«¯nsâ t\sc t\m¡n ssIIÄ hoin. ssIIÄ hoip¶bmÄ¡v BÄ¡q«¯nse hyànIsf a\Ênem¡m³ Ignªmepw Csænepw BÄ¡q«¯n\v hnam\w Ibdp¶ hyànsb a\Ênembmepw Csænepw BÄIq«¯n \n¶v adp]Snbmbn Iq«ambn ssIIÄ hoin. ]ckv]cw a\ÊnemIsXbmsW¦nepw, hÀj§Ä \ot­¡mhp¶ hncl¯nëap¼pÅ Cu t\m«w, ssIhoi AXn bm{X t]mæ¶hêw bm{Xbm¡m³ h¶hêw \nÀhrXn sIm­p. 

IeymWw Ignªv Znhk§Ä am{Xambn«pÅ [mcmfw \hh[p¡Ä A¡q«¯nep­mæambnêì. AhÀ Icªv Ie§nb I®pIfpambn hoSpIfnte¡v Xncn¨p t]mbn. IeymWw IgnªpÅ Ht¶m ct­m amk¯n AhÀ¡v Hêan¨pIgnbm³ In«nb æd¨p aWn¡qdpItf¡mÄ Xo{hambnêì, ]ckv]cw a\ÊnemIm¯sX¦nepw Cu Ahkm\ bm{X ]d¨nÂ. Bêw ImWmsX H¶v Icbm³ t]mepw CSanÃm¯hcmbnêì, B ³Ahh[p¡fn `qcn`mKhpw. t^m¬ A¡me¯v henb hoSpIfn am{Xamé­mbnê¶Xv. samss_ t^m¬ F¶ H¶v tI«ptIÄhn t]mepap­mbnê¶nÃ. hÃt¸mgpw In«p¶ I¯pIÄ AXn Xs¶ æd¨phcnIfn AhÀ X§fpsS hnImchnNmc§sf ]IÀ¯n sh¡m³ {ian¨p. FgpXs¸« Hêhm¡v ]IÀ¯m\mhm¯, AaÀ¯nsh¨ hnImc§fpsS ]q¯p¼nIsf hmbnç¶ BfpsS DÅn ]d¯nbncn¡Ww, XoÀ¨. 

\m«pImc\mb Fs¶ tXSn kµÀiIÀ F¯p¶Xv ]Xnhmbnêì. A¶v Icn¸qcn \n¶v t_mwt_ív am{Xta hnam\ap­mbnêìÅq. sSIv\n¡Â t»m¡nsâ Xpd¶ sSdÊn Ibän Rm³ Ahsc hnam\w ]dìbê¶Xpw Cd§p¶Xpw ImWn¨p. sI«nS¯nsâ Xmsgbp­mbnê¶ skI}cnän Poh\¡mÀ kµÀiIsc Fsâ Hm^oknte¡v Ibän hnSpambnêì. hê¶ Cu \njvIf¦cmb {KmaoWÀ hnam\¯n t_mw_v shím³ hê¶hcsöv skI}cnän Poh\¡mÀ¡v Adnbmambnêì. AhnsS tPmen sN¿p¶ Hmtcmê¯tcbpw hyàn]cambn AhÀ¡v \¶mbn Adnbmambnêì, F¶Xpw t\cv. 

Hcn¡Â Fsâ hoSn\Sp¯pÅ HcmÄ KÄ^nte¡v t]mIm³ hêt¼mÄ IqsS ]Xnhpt]mse c­v h­nçÅ BfpIÄ hì. skI}cnän Poh\¡mÀ Ahsc Fsâ Hm^oknte¡v Ibän hn«p. Hm^okn s]s«¶v HcmÄ¡q«w. AXv ]XnhpÅXmbXpsIm­v Rm³ s]s«¶v Xs¶ Ahsc sSdÊnte¡v \bn¨p. At¸mgmWv Rm³ {i²n¨Xv, Iq«¯n HcmÄ. AbmÄ jÀ«n«n«p­mbnê¶nÃ. Acbn apjnª tXmÀ¯v DSp¯ncnçì. AXnëtase s_eväv t]mse NqSn sIms­mê sI«v. B sI«n \n¶v Xq§n¡nSçì, hensbmê sh«pI¯n. hoSn\Sp¯pÅ BZw æ«n F¶t]êÅ Cbmsf F\n¡dnbmambnêì. bm{Xbm¡m³ BfpIÄ ]pds¸Spt¼mÄ CbmÄ GtXm Hê ]d¼n ]Wnbmbnêì. hnam\¯mhfw ImWmëÅ B{Klw ImcWw Cbmfpw IqsS IqSpIbmbnêì. hkv{Xw amdm³ \n¶m h­n t]mæw. AXn\m AtX thj¯n {S¡dn Ibdn CcnçIbmbnêì. 

C¶msW¦n hnam\¯mhf¯n t]mbn«v AXnsâ Ggbe¯v hcm³ AbmÄ¡mhnÃ. FÃmhÀçw `bamWv. Hmtcm A]cëw Xsâ i{Xp Bhmsa¶mWv C¡mes¯ kpc£mkwhn[m\w \t½mSv ]dbp¶Xv. AXpsIm­v Xs¶ hnam\¯mhf¯nse Poh\¡mÀ AbmÄ F{X kp{][m\ tPmen sN¿p¶ Bfmbmepw skI}cnän Poh\¡mcsâ I®n A]c³ am{XamWv. kpc£mkwhn[m\§fpsS B[nIyw \½psS `bw ædím³ H«pw klmbnç¶nÃ, F¶XmWv kXyw. kpc£nXXzw F¶Xv aqÀ¯amb Hê Imcyaà Xs¶. AsXmê tXm¶Â am{XamWv. B tXm¶Â Hmtcm Znhkhpw Hmtcm \nanjhpw ZpÀ_eambns¡m­ncnçì. DbÀ¯nsI«nb aXntem tKänse ]mdmhpImtcm Hìw CXns\ iàns¸Sp¯m³ ]cym]vXhpaÃ. aqÀ¯cq]¯nepÅXsænepw AaqÀ¯ambsX¦nepamb Hê i{Xp \s½ A]mbs¸Sp¯m³ kZm {ian¨psIm­ncnçì, F¶XmWv C¡me¯v \ap¡v \nc´cw In«p¶ ap¶dnbn¸v. AXpsIm­v Xs¶ \ap¡nãs¸«mepw Csænepw C\nbpw Cu kwhn[m\§Ä IqSpX iànbmbn \ne\nÂçI Xs¶ sN¿pw. 

F¦nepw aëjysc klmbn¡m³ Dt±in¨pÅ kpc£m {IaoIcW§Ä AtX aëjysc Xs¶ i{Xp¡fmçì, F¶Xv Cu hnjb¯nse Gähpw {Iqcamb Xamibmbn amdp¶ AhØbp­v. CXv C´ybn am{Xaà temIs¯ÃmbnS¯pw Gsdçsd hyXymkanÃmsX Xs¶ \ne\nÂçì, F¶XmWv kXyw. Asæn C¯cw Hê ImÀ«q¬ F§s\ hcm³? 

Sunday, October 18, 2015

കെ. രാഘവന്‍: മലയാളസിനിമാസംഗീതത്തിണ്റ്റെ പിതാവ്‌

രാഘവന്‍ മാസ്റ്റര്‍ നമ്മെ വിട്ടുപോയിട്ട്‌ ഒക്ടോബര്‍ 19-ന്‌ ഒരു വര്‍ഷം കൂടി പിന്നിടുന്നു. പാട്ടുകള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടെങ്കിലും അവയുടെ സൃഷ്ടാക്കളെ പറ്റി നമ്മള്‍ ഓര്‍ക്കാറില്ലെന്നതാണ്‌ സത്യം. കൂടിവന്നാല്‍ പാട്ടുകാരെ കുറിച്ചോര്‍ത്തേക്കാം. രാഘവന്‍മാഷുടെ കാര്യത്തിലും ഇത്‌ ഏറെക്കുറെ ശരിയാണ്‌. 

ഞാന്‍ രാഘവന്‍മാഷെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എങ്കിലും അദ്ദേഹം എനിക്ക്‌ ചിരപരിചിതനാണ്‌. തുറന്ന, കലര്‍പ്പില്ലാത്ത ആ ചിരി എണ്റ്റെ നേര്‍ക്കാണ്‌. ആ ചിരി കാണുന്ന ആര്‍ക്കും അദ്ദേഹം അന്യനല്ല. രാഘവന്‍ മാഷുടെ ഹൃദ്യമായ, ഒട്ടും കലര്‍പ്പില്ലാത്ത ചിരി പോലെ തന്നെയായിരുന്നൂ, അദ്ദേഹത്തിണ്റ്റെ പാട്ടുകളും. ലളിതം ഹൃദ്യം. ഒരിക്കല്‍ കണ്ടാല്‍ മറക്കാനാവാത്തതായിരുന്നു, ആചിരി. മാഷിണ്റ്റെ പാട്ടുകളും ഒരിക്കല്‍ കേട്ടാല്‍ മനസ്സില്‍ നിന്ന്‌ മാഞ്ഞ്‌ പോകില്ല. 1954-ല്‍ ഇറങ്ങിയ നീലക്കുയില്‍ എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം ഇന്നും നമ്മള്‍ മൂളിനടക്കുന്നുണ്ടല്ലോ. 

മലയാള സിനിമ നീലക്കുയിലിന്‌ മുമ്പും അതിനുശേഷവും എന്ന്‌ വ്യവഛേദിക്കുന്ന രീതിയില്‍ ആണ്‌ ആ സിനിമയുടെ നില്‍പ്‌, മലയാള സിനിമാചരിത്രത്തില്‍. തമിഴിണ്റ്റെ സ്വാധീനത്തില്‍ തീര്‍ത്തും അയഥാര്‍ത്ഥമായ ഒരു തലത്തിലാണ്‌ അന്നുവരെ സിനിമ നിലനിന്നിരുന്നത്‌. അങ്ങനെയൊരു അയഥാര്‍ത്ഥതലത്തില്‍ നിന്ന്‌ സിനിമയെ മണ്ണിലേക്ക്‌ ഇറക്കിക്കൊണ്ടുവരുകയാണ്‌ നീലക്കുയില്‍ ചെയ്തത്‌. ഐതിഹ്യകഥകളും കഥാപാത്രങ്ങളും അടക്കിവാണിരുന്ന മലയാള സിനിമയില്‍ കേരളത്തിണ്റ്റെ സ്വന്തം കഥ പറഞ്ഞുകൊണ്ട്‌ നീലക്കുയില്‍ സൃഷ്ടിച്ചത്‌ ശരിക്കും ഒരു വിപ്ളവമാണ്‌. 

അങ്ങനെ കേരളീയ സമൂഹത്തിണ്റ്റെ അടിത്തട്ടിലുള്ള പച്ച മനുഷ്യരുടെ കഥ പറഞ്ഞ ആ സിനിമയില്‍ പാട്ടുകളും അതിനുയോജിച്ചവിധമായിരിക്കണമെന്നത്‌ ഒരു സ്വാഭാവിക കാര്യമായിരുന്നു. ഭാസ്കരന്‍ മാഷും രാഘവന്‍ മാഷും ചേര്‍ന്ന്‌ ഏറ്റെടുത്ത ആ വെല്ലുവിളി ഒരു പക്ഷേ അവര്‍ പോലും പ്രതീക്ഷിച്ചിരിക്കാത്ത വിധത്തില്‍ വിജയം കണ്ടു. ആ വിജയത്തിന്‌ കാരണം ആ പാട്ടുകളുടെ മൌലികത തന്നെയായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി അവര്‍ ചെയ്ത പാട്ടുകള്‍ മലയാള സിനിമാസംഗീതത്തിന്‌ സ്വന്തം അസ്തിത്വം ഉണ്ടാക്കിക്കൊടുത്തു. മലയാളത്തിണ്റ്റെ സ്വന്തം പാട്ടുകള്‍ ഉണ്ടാക്കി അവര്‍ പിന്നാലെ വരുന്നവര്‍ക്കായി വഴിയൊരുക്കുകയാണ്‌ ചെയ്തത്‌. ആ വഴിയിലൂടെയാണ്‌ പിന്നീട്‌ വയലാറും ശ്രീകുമാരന്‍ തമ്പിയും ദേവരാജന്‍ മാഷും, ബാബുരാജും ദക്ഷിണാമൂര്‍ത്തിയും അര്‍ജുനന്‍ മാഷും ഒക്കെ സഞ്ചരിച്ചത്‌. ഓരോരുത്തരും സഞ്ചരിച്ചത്‌ അവരുടേതായ രീതിയിലായിരുന്നു, എന്ന്‌ പറയുമ്പോഴും പാത അവര്‍ക്ക്‌ മുന്നില്‍ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു.

പാട്ടുകളുടെ സന്ദര്‍ഭത്തിന്‌ യോജിച്ചവിധത്തില്‍ സംഗീത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട്‌, ആവശ്യമുള്ളവ മാത്രം ഉപയോഗിച്ചുകൊണ്ടാണ്‌ അദ്ദേഹം പാട്ടുകള്‍ തീര്‍ത്തത്‌. പാട്ടുകാരുടെ ശബ്ദവും അദ്ദേഹം ഉപയോഗിച്ചത്‌ ഇതെ നിഷ്കര്‍ഷ പുലര്‍ത്തി കൊണ്ടാണ്‌. 'നാഴിയൂരി പാലുകൊണ്ട്‌' എന്ന പാട്ടുപാടാന്‍ എ.പി.കോമളയേയും അന്ന്‌ കുട്ടിയായിരുന്ന ഗായത്രീ ശ്രീകൃഷ്ണനേയും ഉപയോഗിച്ചതില്‍ ഈ നിഷ്കര്‍ഷ കാണാന്‍ കഴിയും. 'തുമ്പീ തുമ്പീ വാ വാ' എന്ന പാട്ടില്‍ ശാന്താ.പി.നായരും 'എല്ലാരും ചൊല്ലണ്‌', 'കുയിലിനെ തേടി' എന്നീ പാട്ടുകളില്‍ ജാനമ്മ ഡേവിഡും ഈ തെരഞ്ഞെടുപ്പിണ്റ്റെ കൃത്യതയ്ക്കുള്ള ഉദാഹരണമായി ഇന്നും നിലനില്‍ക്കുന്നു. 

ആലാപനത്തിന്‌ ഗാംഭീര്യവും ശബ്ദത്തിന്‌ ഘനവും ആവശ്യമുള്ളപ്പോള്‍ യേശുദാസിണ്റ്റെ ശബ്ദം വളരെ നന്നായി തന്നെ ഉപയോഗിച്ചു. 'നഗരം നഗരം', 'മഞ്ചുഭാഷിണീ', 'ശ്യാമസുന്ദരപുഷ്പമെ' 'ആറ്റിനക്കരെ ആരാരോ' 'പാര്‍വണേന്ദുവിന്‍ ദേഹമടക്കി' തുടങ്ങിയ പാട്ടുകളില്‍ അദ്ദേഹം യേശുദാസിണ്റ്റെ ശബ്ദമാധുര്യം വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ യേശുദാസിണ്റ്റെ ശബ്ദത്തിലെ കാല്‍പനികത ആവശ്യമുള്ള അളവില്‍, ആവശ്യമുള്ളപ്പോഴേ ഉപയോഗിച്ചുള്ളൂ എന്നും കാണാന്‍ കഴിയും. ഉത്തരായനത്തിലെ 'ഹൃദയത്തിന്‍ രോമാഞ്ചം' എന്ന പാട്ടില്‍ പതിവ്‌ യേശുദാസിനെ നമുക്ക്‌ കേള്‍ക്കാന്‍ കഴിയാത്തത്‌ രാഘവന്‍ മാഷുടെ ഇടപെടല്‍ കൊണ്ടാവാനേ തരമുള്ളൂ. ആ പാട്ട്‌ ആവശ്യപ്പെട്ട മൂഡ്‌ ഒരു തരം മരവിപ്പിണ്റ്റെ, നിര്‍വ്വികാരതയുടേതായിരുന്നു. ആ വികാരമില്ലായ്മയെ ഒട്ടൊക്കെ നന്നായി ആ പാട്ടില്‍ കേള്‍ക്കാം. 

എന്നാല്‍ ഉമ്മാച്ചു എന്ന സിനിമയിലെ 'ആറ്റിനക്കരെ' എന്ന ഗാനം കുറച്ചു കൂടി മിനുസം കുറഞ്ഞ ശബ്ദത്തില്‍ കേട്ടിരുന്നെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്നുണ്ട്‌. ആ പാട്ട്‌ ആവശ്യപ്പെടുന്ന ഫോക്‌ സ്പര്‍ശം യേശുദാസിണ്റ്റെ ശബ്ദത്തില്‍ ഇല്ല എന്ന്‌ എണ്റ്റെ കേള്‍വി പറയുന്നു. അതുപോലെ ഇതേ സിനിമയിലെ തന്നെ 'കല്‍പകത്തോപ്പന്യനൊരുവന്‌ പതിച്ചു നല്‍കി' എന്ന പാട്ടും വ്യത്യസ്ഥമായൊരു ശബ്ദത്തില്‍ കേട്ടിരുന്നെങ്കിലെന്ന്‌ ആഗ്രഹം തോന്നുന്നുണ്ട്‌. യേശുദാസ്‌ മനോഹരമായി പാടിയെങ്കിലും കുറച്ചുകൂടി റോ ആയ മറ്റൊരു ശബ്ദത്തിണ്റ്റെ സാദ്ധ്യത പാട്ട്‌ തുറന്നിടുന്നുണ്ടെന്ന്‌ എണ്റ്റെ പക്ഷം. പ്രത്യേകിച്ചും സുബൈദ എന്ന സിനിമയില്‍ ബാബുക്ക ഈണമിട്ട്‌ സ്വയം പാടിയ 'പൊട്ടിത്തകര്‍ന്ന കിനാവിണ്റ്റെ മയ്യത്ത്‌' പോലൊരു തീവ്ര വിഷാദഗാനം കേള്‍ക്കുമ്പോള്‍. 

രാഘവന്‍ മാഷുടെ പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത അതില്‍ മുറ്റി നില്‍ക്കുന്ന കേരളീയത ആണെന്ന്‌ പറയാം. നീലക്കുയിലിലെ എല്ലാ പാട്ടുകളിലും ഈ മലയാളിത്തം നിറഞ്ഞുനില്‍ക്കുന്നു. 'കായലരികത്ത്‌ വലയെറിഞ്ഞപ്പോള്‍' എന്ന പാട്ടിലെ മാപ്പിളത്തനിമ പോലെ തന്നെ 'കുയിലിനെത്തേടി' യിലും 'എല്ലാരും ചൊല്ലണ്‌' -ലും ഒരു അടിയാള പെണ്‍കൊടിയുടെ നിഷ്കളങ്കതയുണ്ട്‌. 'മഞ്ഞണി പൂനിലാവ്‌' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന കേരളത്തനിമ പോലെ തന്നെയാണ്‌ 'പതിവായി പൌര്‍ണമി തോറും' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്നത്‌. 'അമ്മയെ കാണാന്‍' എന്ന സിനിമയിലെ 'ഉണരുണരൂ ഉണ്ണിപ്പൂവേ..' എന്ന ഗാനവും 'കൊന്നപ്പൂവേ' എന്ന ഗാനവും ഇതുപോലെ അടിമുടി മലയാളിത്തം നിറഞ്ഞതാണ്‌. ഈ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക്‌ നഷ്ടപ്പെട്ടുപോയ ഗ്രാമങ്ങളും നിഷ്കളങ്കതയും നൈര്‍മല്യം തുളുമ്പുന്ന പെണ്‍കുട്ടികളും മനക്കണ്ണില്‍ നിറഞ്ഞുനില്‍ക്കും തീര്‍ച്ച. 

ഞാന്‍ ആരെപ്പറ്റിയാണ്‌ എഴുതുന്നത്‌? രാഘവന്‍ മാഷെ പറ്റിയോ അതോ ഭാസ്കരന്‍ മാഷെപ്പറ്റിയോ? ഞാന്‍ എടുത്തുപറഞ്ഞ പാട്ടുകളിലെ മലയാളിത്തം വരികളിലാണോ അതോ ഈണത്തിലാണോ കൂടുതല്‍? അന്ന്‌ വരികളെഴുതി ഈണമിടുന്ന രീതിയായിരുന്നൂ, നിലനിന്നിരുന്നത്‌ എന്ന്‌ നമുക്കറിയാം. ഭാസ്കരന്‍ മാഷുടെ വരികളിലെ മലയാളിത്തം കൃത്യമായി ഒപ്പിയെടുത്തു കൊണ്ടാണ്‌ ഈണങ്ങള്‍ തീര്‍ത്തിട്ടുള്ളത്‌. തികച്ചും പരസ്പര പൂരകമായിരുന്നൂ ആ കൂട്ടുകെട്ട്‌. അതുകൊണ്ട്‌ തന്നെ രാഘവന്‍ മാഷുടെ പാട്ടുകളെക്കുറിച്ചുള്ള എഴുത്തുകള്‍ ഭാസ്കരന്‍ മാഷെക്കുറിച്ചുള്ളതുകൂടിയാവുന്നു. അല്ലെങ്കില്‍ കര്‍ണാട്ടിക്‌ സംഗീതവും കച്ചേരിയുമായി കഴിഞ്ഞിരുന്ന മാഷുടെ സംഗീതജീവിതം കായലരികത്ത്‌ വലയെറിയാനും ഓത്തുപള്ളിയില്‍ പോകാനും തുടങ്ങിയതെങ്ങനെ? ഭാസ്കരന്‍ മാഷുടെ വരികളിലെ കേരളത്തനിമ രാഘവന്‍ മാഷെക്കൊണ്ട്‌ അത്‌ ചെയ്യിക്കുകയായിരുന്നു, എന്ന്‌ വേണം അനുമാനിക്കാന്‍. രാഘവന്‍ മാഷ്‌ പറഞ്ഞിട്ടുമുണ്ട്‌, 'ഭാസ്കരന്‍ ഇല്ലെങ്കില്‍ ഞാനില്ല' എന്ന്‌. വയലാറിണ്റ്റെ വരികള്‍ക്ക്‌ ഈണമിട്ട്‌ 'തുമ്പീ തുമ്പീ വാ വാ' എന്ന ലളിതസുന്ദരമായ പാട്ട്‌ തീര്‍ത്തെങ്കിലും രാഘവന്‍ മാഷും ഭാസ്കരന്‍മാഷും മലയാളിയുടെ സൌഭാഗ്യമായി അനിവാര്യമായ്‌ കൂട്ടുകെട്ടായി മാറുകയായിരുന്നു. 

തേന്‍തുള്ളി എന്ന സിനിമയിലെ 'ഓത്തുപള്ളിയിലന്നു നമ്മള്‍' എന്ന പാട്ട്‌ ഓരോ തവണയും കേള്‍ക്കുമ്പോള്‍ ഓത്തുപള്ളിയില്‍ പോകാന്‍ കഴിയാതിരുന്നതിണ്റ്റെ നഷ്ടബോധം ഉള്ളില്‍ നിറയുന്നത്‌ ഞാനറിയുന്നു. വി.ടി.കുമാരന്‍ മാസ്റ്ററെഷുതിയ ആ പാട്ടിണ്റ്റെ ഈണം രാഘവന്‍ മാഷ്‌ ചെയ്തതിണ്റ്റെ ലാളിത്യവും സുഖവും അതിണ്റ്റെ ആദ്യ ഈണത്തിലില്ല എന്ന്‌ ഉറപ്പിച്ചുപറയാന്‍ കഴിയും. കൂടുതല്‍ റിഫൈന്‍ഡല്ലാത്ത വി.ടി. മുരളിയുടെ ശബ്ദം ആ പാട്ടിനുകൊടുക്കുന്ന നാടന്‍ ചുവ എടുത്തുപറയേണ്ടതായിട്ടുണ്ട്‌. ഷഹബാസ്‌ അമന്‍ ആ പാട്ടുപാടുന്നത്‌ അതിണ്റ്റെ ആദ്യ ഈണത്തിലാണ്‌. രാഘവന്‍ മാഷുടെ ഈണമാണ്‌ കൂടുതല്‍ മാപ്പിളത്തനിമ ആ പാട്ടിനുകൊടുക്കുന്നത്‌ എന്ന്‌ എണ്റ്റെ പക്ഷം. 

'അസുരവിത്ത്‌' എന്ന സിനിമയിലെ 'പകലവനിന്ന്‌ മറയുമ്പോള്‍' എന്ന പാട്ട്‌ മറ്റൊരുദാഹരണം. ഏറനാടന്‍ മാപ്പിളയായ പാട്ടുകാരന്‍ കാളവണ്ടി ഓടിച്ചുകൊണ്ട്‌ പാടുന്ന പാട്ടാണിത്‌. ഏറനാടന്‍ മാപ്പിള പശ്ചാത്തലത്തിലിറങ്ങിയ 'അഗ്നി' എന്ന സി.രാധാകൃഷ്ണന്‍ സിനിമയില്‍ ഇതിനുസമാനമായൊരു സന്ദര്‍ഭത്തില്‍ ഒരു പാട്ടുണ്ട്‌. അതും കാളവണ്ടി ഓടിച്ചുകൊണ്ടാണ്‌ പാടുന്നത്‌. ആദ്യത്തെ പാട്ട്‌ പ്രണയികളെ കാളവണ്ടിയിലിരുത്തി ഓടിച്ചുപോകുമ്പോള്‍ വണ്ടിക്കാരന്‍ പാടുന്നുവെങ്കില്‍ അഗ്നിയിലെ പാട്ട്‌ പ്രണയിനിയെ കാണാന്‍ വെമ്പുന്ന കാമുകനാണ്‌ പാട്ടുകാരന്‍ എന്ന വ്യത്യാസം മാത്രം. 'കാറ്റ്‌ പറഞ്ഞ്‌ മയേം പറഞ്ഞ്‌' എന്ന പാട്ട്‌. 'മഴയെ' 'മയ'യാക്കിയാല്‍ 'പുഴയെ' 'പൊയ'യാക്കിയാല്‍ 'പെയ്യലിനെ' 'പെജ്ജലാക്കിയാല്‍' മാപ്പിളത്തം കിട്ടുമെന്ന്‌ ധരിച്ചുവശായപോലെയാണ്‌ ആ പാട്ട്‌. ഈ സിനിമ വന്നപ്പോഴേക്കും ഏത്‌ പാട്ടും യേശുദാസ്‌ പാടിയാലേ നന്നാവുകയുള്ളൂ എന്ന ഒരു ശാഠ്യം മലയാളസിനിമയില്‍ തല പൊക്കിത്തുടങ്ങിയിരിക്കണം. വരികള്‍ മോശമല്ലാതിരുന്നിട്ടും മോശമല്ലാത്ത ട്യൂണ്‍ ഉണ്ടായിട്ടും അതൊരു മാപ്പിള പാട്ടായില്ല. ഏറനാടന്‍ തനിമയെ കളിയാക്കിയ പോലെയായിപ്പോയി ആ പാട്ട്‌. എന്നാല്‍ അസുരവിത്തിലെ പാട്ട്‌ രാഘവന്‍മാഷിണ്റ്റെ സ്വന്തം ശബ്ദത്തില്‍ യഥാര്‍ത്ഥ മാപ്പിളപ്പാട്ടായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു. 

അസുരവിത്ത്‌ എന്ന സിനിമ രാഘവന്‍മാഷ്‌ നിറഞ്ഞുനിന്ന സിനിമ ആയിരുന്നു. മാപ്പിളപ്പാട്ടിനൊപ്പം 'കുന്നത്തൊരു കാവുണ്ട്‌' എന്ന പുള്ളുവന്‍ പാട്ടും ആ സിനിമയിലുണ്ട്‌. ആ പാട്ടില്‍ സി.ഓ. ആണ്റ്റോവിണ്റ്റേയും പി.ലീലയുടേയും ശബ്ദം എത്ര കൃത്യമാണെന്ന്‌ നോക്കുക. ഇതില്‍ നിന്ന്‌ വ്യത്യസ്തമായി 'ഞാനിതാ തിരിച്ചെത്തി' എന്ന പാട്ടില്‍ ജയചന്ദ്രണ്റ്റെ ശബ്ദത്തിലെ കാല്‍പനികത സുന്ദരമായി അലിഞ്ഞിരിക്കുന്നു. ഇതുപോലെ തികച്ചും വ്യത്യസ്തമായ നാടന്‍ ചുവയുള്ള നല്ല പാട്ടുകള്‍ മാഷ്‌ നിര്‍മ്മാല്യം എന്ന സിനിമയ്ക്കുവേണ്ടിയും ചെയ്തു. ആ സിനിമയുടെ മൂഡിന്‌ കൃത്യമായി ചേരുന്ന ഈണങ്ങള്‍. നിര്‍മ്മാല്യത്തിലെ പാട്ടുകള്‍ക്ക്‌ മാഷ്‌ ഉപയോഗിച്ച ശബ്ദവൈവിധ്യം ആ പാട്ടുകളുടെ ഈണങ്ങള്‍ പോലെതതന്നെ എടുത്തുപറയേണ്ടതായിട്ടുണ്ട്‌. 

രാഘവന്‍ മാഷ്‌ തീര്‍ത്ത പാട്ടുകളിലെ ലാളിത്യം ഇത്ര നന്നായി അനുഭവപ്പെടുത്തുന്നത്‌ ഓര്‍ക്കസ്ട്രേഷനിലെ മിതത്വമാണ്‌ എന്നുള്ളതാണ്‌ എടുത്തുപറയേണ്ട കാര്യം. മാഷ്‌ ചെയ്ത എല്ലാ പാട്ടുകളിലും ഇത്‌ കേള്‍ക്കാന്‍ കഴിയും. 'കായലരികത്ത്‌' എന്ന പാട്ടിലെ മാന്‍ഡലിണ്റ്റെ ഉപയോഗം, രമണനിലെ 'കാനനഛായയില്‍' എന്ന പാട്ടിലെ ബുള്‍ബുളിണ്റ്റെ പ്രയോഗം, നിര്‍മാല്യത്തിലെ പുള്ളുവന്‍പാട്ടിലെ പുള്ളുവന്‍കുടത്തിണ്റ്റെ ശബ്ദം ഒക്കെ മാഷ്‌ ഓര്‍ക്കസ്ട്രേഷനില്‍ പുലര്‍ത്തിയ മിതത്വത്തിണ്റ്റേയും ഔചിത്വത്തിണ്റ്റേയും നശിക്കാത്ത സാക്ഷ്യങ്ങളാണ്‌. 

ഗാനങ്ങളില്‍ ഓര്‍ക്കസ്ട്രേഷണ്റ്റെ പ്രാധാന്യം ഞാന്‍ ഒരിക്കലും കുറച്ചുകാണാന്‍ തയ്യാറല്ല. ഗാനങ്ങള്‍ക്ക്‌ പൂര്‍ണ്ണത കൊടുക്കുന്നത്‌ സംഗീത ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗമാണെന്ന്‌ നിസ്സംശയം പറയാം. 'ഗന്ധര്‍വക്ഷേത്രം' എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍മാഷ്‌ ഈണമിട്ട 'വസുമതീ ഋതുമതീ' എന്ന പാട്ടിണ്റ്റെ ഓര്‍ക്കസ്ട്രേഷന്‍ ആണ്‌ ആ പാട്ടിന്‌ ഒരു അഭൌമമായ അന്തരീക്ഷം കൊടുക്കുന്നതെന്ന്‌ നിസ്സംശയം പറയാം. ബാബുരാജിണ്റ്റെ പല പാട്ടുകളിലേയും സിത്താറിണ്റ്റേയും ഫ്ളൂട്ടിണ്റ്റേയും ചില ശീലുകള്‍ പറഞ്ഞറിയിക്കാനാകാത്ത ഫീല്‍ ആ പാട്ടുകള്‍ക്ക്‌ കൊടുക്കുന്നുണ്ടെന്ന്‌ നമുക്കറിയാം. പക്ഷേ പാട്ടുകളുടെ സന്ദര്‍ഭം, വരികള്‍, ഈണം ഒക്കെ മനസ്സിലാക്കി അതിന്‌ ചേര്‍ന്നതായിരിക്കണം ഓര്‍ക്കസ്ട്രേഷന്‍. 

കായലരികത്ത്‌ വലയെറിഞ്ഞപ്പോള്‍ എന്ന പാട്ട്‌ ശസ്ത്രീയസംഗീതത്തില്‍ അടിസ്ഥാനമാക്കി ചെയ്തതല്ലെങ്കിലും അതിണ്റ്റെ ഒരു പ്രത്യേകത അതില്‍ മൂന്ന്‌ സ്വരം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നുള്ളതാണ്‌. മൂന്ന്‌ സ്വരം കൊണ്ട്‌ ഒരു പാട്ടെന്നത്‌ അത്ര എളുപ്പമല്ല തന്നെ. അതായിരുന്നൂ രാഘവന്‍ മാഷ്‌. ഏറ്റവും ഒടുവില്‍ ചെയ്ത 'ബാല്യകാലസഖി' എന്ന സിനിമയിലെ 'കാലം പറക്കണ്‌ മാരി പിറക്കണ്‌' എന്ന ഗാനം പോലും ഈ ലാളിത്യത്തിണ്റ്റെ ഉദാഹരണമാണ്‌. സ്വയം ഒരു കര്‍ണ്ണാടകസംഗീതകാരനായിരുന്നിട്ടും തണ്റ്റെ പാട്ടുകളില്‍ ശാസ്ത്രീയസംഗീതത്തിണ്റ്റെ ചുവ വരാതെ നോക്കാന്‍ മാഷ്‌ എന്നും ശ്രദ്ധിച്ചു. 

എന്നാല്‍ 1977-ല്‍ ഇറങ്ങിയ 'പൂജക്കെടുക്കാത്ത പൂക്കള്‍' എന്ന സിനിമയില്‍ സുന്ദരമായ സെമി ക്ളാസ്സിക്കല്‍ പാട്ടുകളും മാഷ്‌ ചെയ്തിട്ടുണ്ട്‌. ഒരു കര്‍ണ്ണാടക സംഗീതകാരണ്റ്റെ കഥ പറഞ്ഞ ആ സിനിമ ശാസ്ത്രീയ ചുവയുള്ള ഗാനങ്ങള്‍ ആവശ്യമായിരുന്നു. 'ഹമീര്‍ കല്യാണിയിലും' 'മോഹനം' അടിസ്ഥാനമാക്കിയും ചെയ്ത പാട്ടുകളില്‍ ബാലമുരളീകൃഷ്ണയെ കൊണ്ട്‌ പാടിക്കുകയും ചെയ്തു. ഒന്നല്ല രണ്ട്‌ പാട്ടുകള്‍. പക്ഷേ അദ്ദേഹത്തിണ്റ്റെ ഇഷ്ട രംഗം നാടന്‍ ശീലുകള്‍ തന്നെ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നാടന്‍ പാട്ടുകള്‍ ചെയ്തതും മാഷ്‌ തന്നെയായിരിക്കും. മാപ്പിളപ്പാട്ടുകളും പുള്ളുവന്‍ പാട്ടുകളും പള്ളിപ്പാട്ടുകളും ഒക്കെയായി. നാടന്‍ എന്നത്‌ ശുദ്ധന്‍ എന്നതിണ്റ്റെ മറ്റൊരു വാക്കാണ്‌ മലയാളത്തില്‍. ശുദ്ധം എന്നാല്‍ കലര്‍പ്പില്ലാത്തത്‌ എന്നര്‍ത്ഥം. മലയാളസിനിമയിലെ ഏറ്റവും ശുദ്ധമായ മാപ്പിളപ്പാട്ടും പുള്ളുവന്‍പാട്ടും കൃസ്തീയ ഗാനങ്ങളും വഴി ശാസ്ത്രീയതയുടെ കലര്‍പ്പില്ലാത്ത നാടന്‍ സംഗീതമാണ്‌ മാഷ്‌ നമുക്ക്‌ തന്നത്‌. 

ഇത്രയും കേരളത്തനിമയുള്ള പാട്ടുകള്‍ നമുക്ക്‌ തന്നിട്ടും മലയാള സിനിമാസംഗീതത്രയത്തിനൊപ്പം ഒരു സ്ഥാനം എന്തേ മലയാളികള്‍ രാഘവന്‍ മാഷ്ക്ക്‌ കൊടുത്തില്ല എന്നത്‌ സവിശേഷമായ ആലോചന അര്‍ഹിക്കുന്നു. ഗായകന്‍ അല്ലെങ്കില്‍ ഗായികാ സെണ്റ്റ്രിക്‌ ആയി മാറിയിരുന്ന മലയാള സിനിമാരംഗത്തെ അതേരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നോ അതിനൊരു കാരണം എന്ന്‌ ന്യായമായും സംശയിക്കാം. ദേവരാജന്‍ മാഷ്‌, ബാബുക്ക, ദക്ഷിണാമൂര്‍ത്തി സ്വാമി തുടങ്ങിയവരും അതിനുശേഷം അര്‍ജുനന്‍ മാഷും തുടര്‍ന്ന്‌ വന്നവരും പുരുഷശബ്ദത്തില്‍ യേശുദാസിനേയും സ്ത്രീ ശബ്ദത്തില്‍ സുശീല, ജാനകി, മാധുരി തുടങ്ങിയവരേയും തന്നെ മാറി മാറി ഉപയോഗിക്കുകയായിരുന്നു. ബാബുക്ക ആദ്യകാലത്ത്‌ മെഹ്ബൂബിനേയും ഉദയഭാനുവിനേയും കൂടാതെ പുതിയ ശബ്ദങ്ങളും പരീക്ഷിച്ചെങ്കിലും പിന്നീട്‌ പതിവുകളില്‍ തന്നെ തളച്ചിടപ്പെട്ടു. ഇതില്‍ നിന്ന്‌ വ്യത്യസ്ഥമായി രാഘവന്‍ മാസ്റ്റര്‍ എന്നും പാട്ടിണ്റ്റെ മൂഡ്‌, ഫീല്‍ ആവശ്യപ്പെടുന്ന പാട്ടുകാരെ ഉപയോഗിച്ചു. 'പതിനാലാം രാവ്‌' എന്ന സിനിമയില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച ഒരു മാപിള ഭക്തിഗാനമുണ്ട്‌. 'അഹാദൊണ്റ്റെ തിരുനാമം' എന്ന്‌ തുടങ്ങുന്ന ഗാനം. ആ പാട്ട്‌ പാടിയത്‌ നിലമ്പൂറ്‍ ഷാജി എന്ന അത്രയൊന്നും അറിയപ്പെടാത്ത ഗായകനാണ്‌. പക്ഷേ ഇന്നും മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല മുസ്ളീം ഭക്തിഗാനമായി ആ പാട്ട്‌ നിലനില്‍ക്കുന്നു. ആ ഗാനത്തിണ്റ്റെ വിജയത്തിനൊരു കാരണം നിലമ്പൂറ്‍ ഷാജിയുടെ ശബ്ദവും കൂടിയാണെന്ന്‌ നിസ്സംശയം പറയാം. 

സിനിമാസംഗീതം മറ്റുലളിത സംഗീതശാഖയെപ്പോലെ ഒരു സ്വതന്ത്ര സംഗീതരൂപമല്ല, ഒരിക്കലും. സിനിമയിലെ ഒരു സന്ദര്‍ഭം, ഒന്നൊ അതിലധികമോ കഥാപാത്രങ്ങള്‍ ഇവയുമായി ബന്ധപ്പെടുത്തിയാണ്‌ ഒരു പാട്ട്‌ സിനിമയില്‍ ഉപയോഗിക്കുന്നത്‌. ഈ സന്ദര്‍ഭം, കഥാപാത്രങ്ങള്‍ ചിലപ്പോള്‍ തനി ഗ്രാമീണപശ്ചാത്തലത്തിലുള്ളതായിരിക്കും. മറ്റു ചിലപ്പോള്‍ കേരളീയ സന്ദര്‍ഭത്തിന്‌ പുറത്തായിരിക്കും, അവയുടെ നില്‍പ്‌. ഇങ്ങനെ തമിഴ്‌ ബ്രാഹ്മണ പശ്ചാത്തലം, ആംഗ്ളോ ഇന്ത്യന്‍ പശ്ചാത്തലം ഒക്കെ നമ്മുടെ സിനിമാപാട്ടുകള്‍ക്ക്‌ ഭൂമികയായിട്ടുണ്ട്‌. കേരളത്തില്‍ തന്നെ മുസ്ളീം, കൃസ്ത്യന്‍, അടിയാള, ജീവിതങ്ങള്‍ നമുക്ക്‌ സിനിമയ്ക്ക്‌ വിഷയമായിട്ടുണ്ട്‌. ഇങ്ങനെ ഏത്‌ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അതിണ്റ്റെ സ്വഭാവത്തിനനുസരിച്ച്‌ പാട്ടുകള്‍ തീര്‍ക്കാന്‍ ഒരു സിനിമാസംഗീതസംവിധായകന്‌ കഴിയണം. 

രാഘവന്‍മാഷ്‌ ചെയ്ത പാട്ടുകളില്‍ ഇങ്ങനെ വ്യത്യസ്തരീതിയില്‍ ചെയ്ത പാട്ടുകള്‍ കുറവാണെന്ന്‌ പറയാം. സിനിമയില്‍ വാര്‍പ്പുമാതൃകകള്‍ പതിവാണ്‌. രാഘവന്‍മാഷ്‌ ചെയ്ത്‌ വിജയിപ്പിച്ച കേരളത്തനിമയുള്ള പാട്ടുകള്‍ അദ്ദേഹത്തെ ഈ രംഗത്ത്‌ തളച്ചിടാന്‍ കാരണമായോ? ഇങ്ങനെയുള്ള സിനിമകള്‍ മാത്രം മാഷ്‌ ചെയ്താല്‍ മതി എന്ന്‌ സിനിമാരംഗം തീരുമാനിച്ചോ? കോഴിക്കൊട്‌ അബ്ദുല്‍ഖാദറിനേയും കെ.എസ്‌.ജോര്‍ജിനേയും കെ.പി.എ.സി സുലോചനയേയും തള്ളിക്കളഞ്ഞ മലയാളസിനിമ രാഘവന്‍-മാഷെ ഒരു കള്ളിക്കുള്ളില്‍ ഒതുക്കിയോ? പക്ഷേ കേരളത്തനിമയുള്ള പാട്ടുകള്‍ അത്‌ നാടന്‍പാട്ടുകളായാലും, മാപ്പിളപ്പാട്ടുകളായാലും പള്ളിപ്പാട്ടുകളായാലും പുള്ളുവന്‍പാട്ടുകളായാലും അതില്‍ മാഷുടെ പ്രാഗത്ഭ്യം മറ്റൊരു സംഗീതസംവിധായകനും അവകാശപ്പെടാനാവില്ല എന്ന്‌ തീര്‍ച്ച. 'അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്‌' പോലൊരു നാടന്‍പാട്ട്‌ മലയാളസിനിമയില്‍ ഇതുവരെ കേട്ടിട്ടില്ല, ഇനിയൊരിക്കലും കേള്‍ക്കാന്‍ സാദ്ധ്യതയുമില്ല. 

മലയാളചലച്ചിത്ര ഗാനശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം, രാഘവന്‍മാഷെത്തുന്നതിന്‌ മുമ്പ്‌ തന്നെ ദക്ഷിണാമൂര്‍ത്തി സാമി രംഗത്തുണ്ട്‌. വയസ്സുകൊണ്ട്‌ ഇളപ്പമാണെങ്കിലും സിനിമാസംഗീതരംഗത്ത്‌ സാമി രാഘവന്‍മാസ്റ്ററുടെ സീനിയറാണ്‌. ദക്ഷിണാമൂര്‍ത്തിയുടെ ആദ്യസിനിമ 'നല്ലതങ്ക' പുറത്തുവരുന്നത്‌ 1950-ലാണ്‌. അതേ വര്‍ഷം തന്നെ ജീവിതനൌകയും ചെയ്തു സാമി. രാഘവന്‍മാഷ്‌ 'പുള്ളിമാന്‍' ചെയ്യുന്നത്‌ 1951-ലും. നല്ലതങ്കയിലും അതിനുശേഷം ജീവിതനൌകയിലും സാമി ചെയ്ത പാട്ടുകള്‍ മറ്റുഭാഷാചിത്രങ്ങളിലെ പാട്ടുകള്‍ കാര്യമായ മാറ്റമില്ലാതെ മലയാളത്തിലെഴുതിയ വരികളില്‍ മാറ്റി ചെയ്യുകയായിരുന്നു. എന്നാല്‍ പുള്ളിമാനോടുകൂടി രാഘവന്‍ മാഷ്‌ അതില്‍ നിന്ന്‌ വ്യത്യസ്തമായി പാട്ടുകള്‍ക്ക്‌ സാധ്യതയുണ്ടെന്ന്‌ തെളിയിച്ചു. നീലക്കുയിലിനോടുകൂടി ആ സാദ്ധ്യത തള്ളിക്കളയാനാകാത്തവിധം യാഥാര്‍ത്ഥ്യമായി. ദക്ഷിണാമൂര്‍ത്തിസാമിയും രാഘവന്‍മാഷ്‌ കാണിച്ച വഴിയിലൂടെ മുന്നോട്ട്‌ നടന്ന്‌ അതിസുന്ദരങ്ങളായ പാട്ടുകള്‍ നമുക്ക്‌ തന്നു. 

മലയാളഭാഷയുടെ പിതാവ്‌ എന്ന്‌ തുഞ്ചത്തെഴുത്തഛനെ നമ്മള്‍ കണക്കാക്കുന്നു. അതിനുള്ള അടിസ്ഥാനം സംസ്കൃതഭാഷയില്‍ നിന്ന്‌ വേര്‍പെടുത്തി ശുദ്ധമായ മലയാളത്തില്‍ കൃതികള്‍ രചിച്ചുകൊണ്ട്‌ മലയാളത്തിന്‌ സ്വന്തം അസ്തിത്വമുണ്ടാക്കി എന്നതാണ്‌. ഇതുപോലെ ആലോചിച്ചാല്‍ മലയാള സിനിമാസംഗീതത്തിണ്റ്റെ പിതാവ്‌ എന്ന വിശേഷണത്തിനര്‍ഹനാകാന്‍ യോഗ്യതയുള്ള സംഗീതകാരന്‍ തീര്‍ച്ചയായും രാഘവന്‍ മാഷ്‌ ആയിരിക്കും. അങ്ങനെയൊരു പരിഗണന നമ്മളൊരിക്കലും രാഘവന്‍മാഷ്ക്ക്‌ കൊടുത്തിട്ടില്ലെങ്കിലും.

Thursday, September 24, 2015

പണത്തിനു മേലെ പറക്കാത്ത പരുന്തുകള്‍

മാഗി വിഷയം മറ്റുപല വിഷയങ്ങള്‍ പോലെ തന്നെ ആളുകള്‍ മറന്നിരിക്കുന്നു. വിഷയത്തിണ്റ്റെ പുതുമ അത്‌ നല്‍കുന്ന കാഴ്ചക്കാരിലെ എണ്ണത്തിലെ വര്‍ദ്ധനവ്‌ ഇനി തരില്ല എന്ന്‌ ദൃശ്യമാധ്യമങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. പത്രങ്ങളും ഏറെക്കുറെ ഈ വിഷയത്തിണ്റ്റെ വായനാസാദ്ധ്യത കുറഞ്ഞത്‌ അറിയുന്നു. മാഗി നൂഡിത്സിലെ ഈയത്തിണ്റ്റേയും മോണോസോഡിയം ഗ്ളൂടമേറ്റ്‌ എന്ന രാസവസ്തുവിണ്റ്റേയും സാന്നിദ്ധ്യം ഇതിനകം കുറഞ്ഞിരിക്കണം. ഈ രണ്ട്‌ വസ്തുക്കളും ഒരു വിധം എല്ലാ പാക്ക്ഡ്‌ ജ്യൂസുകളിലും പാക്ക്ഡ്‌ ഭക്ഷണങ്ങളിലും ഉണ്ട്‌. ഇതിണ്റ്റെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ പല രോഗങ്ങള്‍ക്കും കാരണമാവാമെന്ന്‌ ഗൂഗിള്‍സ്‌ അന്വേഷണം പറയുന്നു. ഈ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എങ്കില്‍ തന്നെ എത്രകാലം എന്നതൊരു വിഷയം. അതുപോലെ നിരോധനങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടറിയേണ്ട കാര്യമാണു താനും. 

എണ്റ്റെ വിഷയം അതല്ല. ഇതുപോലെ നമ്മള്‍ ദിവസവും കഴിക്കുന്ന ഏതെങ്കിലും സാധനം വിഷാംശമില്ലാതെ ഉണ്ടോ? സംശയമാണ്‌. നമുക്കറിയാം പച്ചക്കറികളിലും പഴവര്‍ഗ്ഗങ്ങളിലും ഒരു വിധത്തിലും മനുഷ്യണ്റ്റെ വയറ്റില്‍ എത്താന്‍ പാടില്ലാത്ത പല കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന്‌. ഒരു വര്‍ഷം കൊണ്ട്‌ വലുതാവേണ്ടുന്ന കോഴി ഒന്നോ രണ്ടൊ മാസങ്ങള്‍ കൊണ്ട്‌ പൂര്‍ണവളര്‍ച്ചയെത്തുവാന്‍ പാകത്തില്‍ ഹോര്‍മോണുകള്‍ നിറച്ച തീറ്റ കൊടുക്കുന്നു എന്ന്‌. അടുത്ത കാലത്തെ വിവരം കോഴികള്‍ക്ക്‌ അസുഖം വരാതെയിരിക്കാനും ചത്തുപോകാതെയിരിക്കാനും വലിയ തോതില്‍ ആണ്റ്റി ബയോട്ടിക്കുകള്‍ കുത്തിവെക്കുന്നു എന്നാണ്‌. 

മാഗിക്കെതിരെ കേസെടുത്തതുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെതിരേയും കേസെടുക്കേണ്ടതല്ലേ? മാഗിയുടെ നിര്‍മ്മാതാക്കള്‍ നെസ്‌ലെ എന്ന അന്താരാഷ്ട്രഭീമന്‍ ആണെന്നതും പിന്നീട്‌ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത്‌ നമ്മുടെ തന്നെ നാട്ടുകാര്‍ ആണെന്നതും ഒരേ കുറ്റത്തിനെതിരെയുള്ള സമീപനത്തില്‍ വ്യത്യസ്ഥത ഉണ്ടാവാന്‍ കാരണമായിക്കൂട. ഇനി അതിനുമപ്പുറം വെറും പണം മാത്രം മുന്നില്‍ കണ്ട്‌ ഇവയുടെ പരസ്യത്തിന്‌ മോഡലാകാന്‍ തയ്യാറാകുന്ന സെലിബ്രിറ്റികള്‍ വിചാരണ ചെയ്യപ്പെടേണ്ടതുതന്നെ. അതുപോലെ ഇത്തരം സാധനങ്ങളുടെ പരസ്യം കൊടുക്കുന്ന മാധ്യമങ്ങള്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ? 

വിക്സ്‌ ആക്ഷന്‍ 500 ലോകത്തിലുള്ള നല്ലൊരു ശതമാനം വികസിത രാഷ്ട്രങ്ങളും നിരോധിച്ച മരുന്നാണ്‌. ഇന്ത്യയില്‍ ഇതിണ്റ്റെ വില്‍പന ഇപ്പോഴും നിര്‍ബ്ബാധം തുടരുന്നുണ്ട്‌. മാത്രമല്ല, അതിണ്റ്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഇന്ത്യന്‍ യുവത്വത്തിണ്റ്റെ രോമാഞ്ചമായ ക്രിക്കറ്റര്‍ വിരാട്‌ കോഹ്‌ലി. ജലദോഷം കൊണ്ട്‌ പരിശീലനം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന കോഹ്‌ലി ഒരു വിക്സ്‌ ആക്ഷന്‍ 500 കഴിക്കുന്നതോടെ ഊര്‍ജസ്വലനായി പരിശീലനം തുടരുവാനെത്തുന്നു. മാഗി വിഷയത്തില്‍ ഇത്ര ശക്തമായ തീരുമാനമെടുത്ത സംസ്ഥാനങ്ങള്‍ ഈ മരുന്നിനെതിരെ നടപടി എടുക്കുമോ? ഈ പരസ്യത്തില്‍ മോഡല്‍ ചെയ്ത കോഹ്‌ലിക്കെതിരെ നടപടി എടുക്കുമോ? 

 കുട്ടികള്‍ എളുപ്പം വളരാന്‍ കോംപ്ളാന്‍ കൊടുക്കൂ എന്ന്‌ പരസ്യത്തിലെ അമ്മമാര്‍ പറയുന്നു. മറ്റ്‌ കുട്ടികളെ അപേക്ഷിച്ച്‌ കൊംപ്ളാന്‍ കഴിക്കുന്ന കുട്ടികള്‍ എളുപ്പം വളരുന്നു, എന്നും പരസ്യം. കുട്ടികള്‍ക്കാവശ്യമായ മൂന്ന്‌ ഗുണങ്ങള്‍ ഹോര്‍ലിക്സില്‍ അടങ്ങിയിരിക്കുന്നെന്ന്‌ പരസ്യം. പരീക്ഷ നാളെയല്ലേ ഹോര്‍ലിക്സ്‌ നാളെ കൊടുക്കാം എന്നും പ്രാതലും ഉച്ചഭക്ഷണവും കഴിച്ച കുട്ടിക്ക്‌ ഹോര്‍ലിക്സ്‌ കൊടുക്കേണ്ട എന്നും പറയുന്ന അമ്മമാരെ പരസ്യം കളിയാക്കുന്നു. ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ എം. എസ്‌. ധോനിയും വിരാട്‌ കോഹ്‌ലിയും ചേര്‍ന്ന്‌ നമ്മെ ഉദ്ബോധിപ്പിക്കുന്നു, 'ഞങ്ങളുടെ ഊര്‍ജത്തിണ്റ്റെ രഹസ്യം ബൂസ്റ്റ്‌ ആണെന്ന്‌'. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതി പേര്‍ക്കും ബോണ്‍ ഡെന്‍സിറ്റി കുറവാണെന്നും അത്‌ കൂട്ടാന്‍ വിമന്‍സ്‌ ഹോര്‍ലിക്സ്‌ കഴിക്കൂ എന്നും പരസ്യം. സ്ത്രീകളുടെ എല്ലിനെ മാത്രം ബലപ്പെടുത്തുന്ന എന്ത്‌ ശക്തിയാണ്‌ വിമന്‍സ്‌ ഹോര്‍ലിക്സില്‍ അടങ്ങിയിരിക്കുന്നതെന്ന്‌ ഇതിനുള്ള വകുപ്പ്‌ അന്വേഷിക്കുമോ? അതുപോലെ കുട്ടികളുടെ വളര്‍ച്ചാക്കശ്യമായ എന്തൊക്കെ മൂലകങ്ങളാണ്‌ കുട്ടികള്‍ക്കുള്ള ഹോര്‍ലിക്സിലും കോംപ്ളാനിലും അടങ്ങിയതെന്നും ഒന്ന്‌ കണ്ടെത്തി പറയാമോ? കളിക്കാരുടെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനുള്ള എന്തൊക്കെ മൂലകങ്ങളാണ്‌ ബൂസ്റ്റില്‍ അടങ്ങിയിരിക്കുന്നതെന്ന്‌ പൊതുജനങ്ങളോട്‌ പറയേണ്ട ബാധ്യത കമ്പനിയ്ക്കില്ലേ? 

ചില സോപ്പ്‌ തേച്ചാല്‍ തൊലിയ്ക്ക്‌ പ്രായം ബാധിക്കുകയേ ഇല്ല എന്ന്‌ ഒരു പരസ്യം. ചില ക്രീം പുരട്ടിയാല്‍ ഏത്‌ കറുത്ത തൊലിയും വെളുക്കും എന്ന്‌ മറ്റൊന്ന്‌. (തൊലിപ്പുറമെ തേക്കുന്ന എല്ലാ ക്രീമുകളുടേയും പരസ്യങ്ങള്‍ വര്‍ണവിവേചനത്തിലൂന്നിയതാണെന്ന്‌ കാണാന്‍ കഴിയും.) കഷണ്ടിയില്‍ പോലും മുടി വളരും എന്ന്‌ തലയില്‍ തേക്കുന്ന എണ്ണയുടെ പരസ്യം. മുടി കൊഴിയുകയില്ലെന്ന്‌ മാത്രമല്ല, വെളുത്ത മുടി കറക്കുമെന്ന്‌ ഇനിയൊരു പരസ്യം. ഈ പരസ്യത്തിനൊക്ക്ക്കെ മോഡലായി വരുന്നത്‌ നമ്മുടെ ആദര്‍ശധീരായ സൂപ്പര്‍ താരങ്ങള്‍. 

ആക്സ്‌ എന്ന സുഗന്ധദ്രവ്യത്തിണ്റ്റെ പരസ്യത്തില്‍ അതുപയോഗിക്കുന്ന പുരുഷണ്റ്റെ പിന്നാലെ സ്ത്രീകള്‍ കാമവെറി പിടിച്ച്‌ ഓടുകയാണ്‌. ഇത്ര അനിയന്ത്രിതമായ ലൈംഗിക തൃഷ്ണയുള്ളവരാണോ സ്ത്രീകള്‍? അങ്ങേയാറ്റം സ്ത്രീവിരുദ്ധമാണ്‌ ഈ പരസ്യം എന്ന്‌ പറയേണ്ടിവരുന്നു. അതുപോലെ തികച്ചും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്‌ ചില സോപ്പുകളുടേയും ക്ളീനിംഗ്‌ ഏജണ്റ്റുകളുടേയും പരസ്യങ്ങള്‍. വീട്ടില്‍ നിലത്തിറങ്ങിയാല്‍, വീട്ടിന്‌ പുറത്തിറങ്ങിയാല്‍ ഒക്കെ അണുബാധ, വെള്ളത്തില്‍ മൊത്തം അണുക്കള്‍. മറ്റൊരു മനുഷ്യനെ തൊട്ടുപോയാല്‍ അണുബാധ. ഇത്രമാത്രം വാസ്തവവിരുദ്ധമായ പരസ്യങ്ങള്‍ നിത്യവും നമ്മുടെ മുന്നിലെത്തുന്നു. കോള്‍ഗേറ്റ്‌ പറയുന്നത്‌ പല്ലുകള്‍ക്കിടയില്‍ പോടുകള്‍ ഉണ്ടാകാതെയിരിക്കാന്‍ അവരുടെ ടൂത്പേസ്റ്റ്‌ സഹായിക്കുമെന്നാണ്‌. അതെങ്ങനെയെന്നുകൂടി കമ്പനി പറയേണ്ടതല്ലേ? 

കേരളത്തില്‍ മൊത്തം ഷോ റൂമുകളുള്ള ഒരു ജൌളി ശൃംഘലയുടെ പരസ്യം പറയുന്നത്‌ അതിണ്റ്റെ ഉടമസ്ഥന്‍ ലോകത്തിണ്റ്റെ ഏതുകോണിലും പോയി ഏറ്റവും നല്ല പട്ട്‌ തിരഞ്ഞെടുക്കുന്നു. (പട്ട്‌ കൈ കൊണ്ട്‌ തൊട്ട്‌ സാക്ഷ്യപ്പെടുത്തുന്നതിണ്റ്റെ വിഷ്വല്‍). എന്നിട്ട്‌ സ്വന്തം നെയ്ത്തുശാലയില്‍ അത്‌ നെയ്ത്‌ സാരിയാക്കുന്നു. ഈ നെയ്ത്തു ശാലകള്‍ എവിടെയാണാവോ? കേരളത്തിലോ അതോ പുറത്തോ? അത്‌ നേരിട്ട്‌ പോയി നോക്കാനുള്ള സൌകര്യം അദ്ദേഹം ചെയ്തു തരുമോ ആവോ? ഇത്‌ പറയുന്നത്‌ നമ്മുടെ വളര്‍ന്നുവരുന്ന സൂപര്‍ സ്റ്റാര്‍. 

ജ്വല്ലറി പരസ്യങ്ങള്‍ കോടികളുടെ കാര്യമാണ്‌. മലയാളത്തിലെ താരങ്ങള്‍ക്ക്‌ ഇതില്‍ വലിയ കാര്യമില്ല. ഉണ്ടെങ്കില്‍ തന്നെ ബോളിവുഡിലേയും കോളിവുഡിലേയും താരങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുകയോ അവരുടെ ഉപഗ്രഹങ്ങളാവുകയോ ആണ്‌ അവരുടെ ദൌത്യം. ചില പരസ്യങ്ങളില്‍ അര ഡസന്‍ താരങ്ങള്‍ ഒന്നിച്ച്‌ പങ്കെടുക്കുന്നു. കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പുകളൊക്കെ ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ്‌ കമ്പനികളായതുകൊണ്ട്‌ ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയ്ക്ക്‌ സഹായിക്കാനാണ്‌, ബോളിവുഡ്‌, കോളിവുഡ്‌ മുഖങ്ങള്‍. ഇവര്‍ പറയുന്നത്‌ പണിക്കൂലിയും പണിക്കുറവും ഇല്ലാതെയാണ്‌ അവരവരുടെ ജ്വല്ലറികള്‍ ആഭരണങ്ങള്‍ നല്‍കുന്നതെന്നാണ്‌. (അകത്തുകയറി നോക്കിയാല്‍ പരസ്യത്തിലുള്ളതെല്ലാം ശരിയല്ലെന്ന്‌ ബോധ്യപ്പെടും എന്നത്‌ വേറെ കാര്യം.) അപ്പോള്‍ ന്യായമായും ഒരു ചോദ്യം ആവശ്യമായിവരുന്നു. അപ്പോള്‍ പിന്നെ ഇവര്‍ നഷ്ടം സഹിച്ചാണോ ഇത്രയും വലിയ കച്ചവടം നടത്തുന്നത്‌? ഇത്രയും നഷ്ടം സഹിച്ച്‌ കച്ചവടം നടത്തിയിട്ടും കുറഞ്ഞ കാലം കൊണ്ട്‌ ഇത്രയും വലിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ഇവര്‍ക്കെങ്ങിനെ സാധിച്ചു? കേരളത്തില്‍ സ്വന്തമായി വിമാനം ഉള്ള രണ്ടോ മൂന്നോ ബിസിനസ്സുകാരേ ഉല്ലൂ, അതില്‍ രണ്ടും ജ്വല്ലറി ഉടമകളാണ്‌. കൊല്ലങ്ങളായി ഈ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ ഒരു പത്തുവര്‍ഷം കൊണ്ടാണ്‌ ഇവരുടെ വളര്‍ച്ച ഇത്ര ദ്രുതഗതിയിലായതെന്ന്‌ കാണാന്‍ കഴിയും. തട്ടാന്‍മാരുടെ കുലത്തൊഴില്‍ നിശ്ശേഷം ഇല്ലാതാക്കിക്കൊണ്ടാണ്‌ വന്‍കിട ജ്വല്ലറിക്കാര്‍ ഈ രംഗം കയ്യടക്കിയത്‌. ഒരു കാലത്ത്‌ പ്രതാപശാലികളായിരുന്ന തട്ടാന്‍മാര്‍ കോണ്‍ക്രീറ്റ്‌ പണിയും പെയിണ്റ്റിംഗ്‌ പണിയും ചെയ്ത്‌ കുടുംബം പോറ്റുന്നു. പണ്ട്‌ തട്ടാന്‍മാര്‍ ആഭരണങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച്‌ പണിതിരുന്ന കാലത്ത്‌ 8 ഗ്രാം സ്വര്‍ണത്തിന്‌ ഏറ്റവും കൂടിയ പണിക്കുറവ്‌ 400 മി.ഗ്രാം ആയിരുന്നു. എന്ന്‌ പറഞ്ഞാല്‍ 5%. എണ്റ്റെ നാടായ പരപ്പനങ്ങാടിയില്‍ ഇത്‌ 200 മി. ഗ്രാം ആയിരുന്നു. എന്ന്‌ പറഞ്ഞാല്‍ 2.5%. ഇന്നിപ്പോള്‍ 13 മുതല്‍ 19 ശതമാനം വരെ കൂടുതല്‍ എടുക്കുന്നുണ്ട്‌ ജ്വല്ലറിക്കാര്‍. നേരിട്ടല്ലാത്ത പിടുത്തം വേറെയും.

ഇപ്പോള്‍ മലയാളം ടി.വി. ചാനലുകളിലെ പുതിയ താരങ്ങള്‍ കറിപൌഡറുകളാണ്‌. മഞ്ഞളിലെ കുര്‍കുമിണ്റ്റെ അളവ്‌ എത്രയാണെന്ന്‌ ചോദിച്ചുകൊണ്ടാണ്‌ ഒരു സൂപര്‍ സ്റ്റാറിണ്റ്റെ വരവ്‌. ഒടുവില്‍ പറയുന്നത്‌ അദ്ദേഹം പറയുന്ന കറിപൌഡറില്‍ മാത്രമേ ഇത്‌ കൃത്യമായുള്ളൂ എന്നാണ്‌. മറ്റൊരു കറി പൌഡര്‍ നിത്യവും സ്വീകരണമുറിയിലെത്തുന്ന ചാനല്‍ താരങ്ങളെ വെച്ചാണ്‌ കളിക്കുന്നത്‌. അവരും പറയുന്നത്‌ അവരുടെ ഉല്‍പ്പന്നമാണ്‌ ഏറ്റവും മികച്ചതെന്ന്‌. അണുകുടുംബങ്ങളും ജോലിക്ക്‌ ഓടേണ്ടുന്ന സ്ത്രീകളും എന്ന സാമൂഹ്യയാഥര്‍ത്ഥ്യത്തിണ്റ്റെ മര്‍മ്മത്തില്‍ ചവുട്ടിയാണ്‌ കറിപൌഡറുകളുടെ പടയോട്ടം. ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന സാധനങ്ങളില്‍ ഒന്ന്‌ കറിപൌഡറുകളാണെന്നാണ്‌ പറയപ്പെടുന്നത്‌. (ഈയടുത്ത കാലത്ത്‌ കേരളത്തില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന ഒരു കറിപൌഡര്‍ നിരോധിക്കാന്‍ ഓര്‍ഡര്‍ ഇറങ്ങി.) ഇനിയൊരു സൂപര്‍ സ്റ്റാര്‍ പറയുന്നത്‌ മലനിരകള്‍ക്ക്‌ ഉയരം കൂടുന്തോറും ചായക്ക്‌ രുചി കൂടുമെന്നാണ്‌. നമ്മുടെ ഇഷ്ടതാരം പറയുന്നതല്ലേ നമുക്ക്‌ വിശ്വസിക്കാം. 

ഈ പരസ്യങ്ങളില്‍ വന്ന്‌ നമ്മോട്‌ ഇതൊക്കെ പറയുന്നവരോട്‌ നമുക്കൊന്ന്‌ ചോദിച്ചുകൂടെ? വിരട്‌ കോഹ്‌ലിക്ക്‌ ജലദോഷം വന്നാല്‍ അദ്ദേഹം വിക്സ്‌ ആക്ഷന്‍ 500 കഴിക്കുന്നുണ്ടോ എന്ന്‌. തങ്ങളുടെ ഊര്‍ജത്തിണ്റ്റെ ഉറവിടം ബൂസ്റ്റ്‌ ആണെന്ന്‌ പറയുന്നവരില്‍ എത്ര പേര്‍ ബൂസ്റ്റ്‌ കഴിക്കുന്നുണ്ട്‌? എത്ര പേര്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഹോര്‍ലിക്സ്‌ വാങ്ങി കൊടുക്കുന്നുണ്ട്‌? മമ്മൂട്ടിയുടെ വീട്ടില്‍ സാറാസ്‌ കറി പൊടികള്‍ ഉപയോഗിക്കുന്നുണ്ടോ? മോഹന്‍ലാലിണ്റ്റെ വീട്ടില്‍ കണ്ണന്‍ ദേവന്‍ ചായയാണോ കുടിക്കുന്നത്‌? മമ്മൂട്ടി തണ്റ്റെ നിറം നിലനിര്‍ത്തുന്നത്‌ ഇന്ദുലേഖ ക്രീം ഉപയോഗിക്കുന്നതുകൊണ്ടാണോ? 

ഒരു അന്വേഷണവും നടത്താതെ തന്നെ മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെന്ന്‌ നമുക്ക്‌ പറയാന്‍ കഴിയും. അപ്പോള്‍ പിന്നെ ഇവര്‍ നമ്മെ പറ്റിക്കുകയല്ലേ? മാത്രമോ പൊതുജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിന്‌ കോടികള്‍ കണക്ക്‌ പറഞ്ഞ്‌ വാങ്ങുകയും ചെയ്യുന്നു. അറിഞ്ഞുകൊണ്ട്‌ മറ്റൊരാളെ പറ്റിക്കുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്‌ കുറ്റമാണ്‌. മാഗി വിഷയത്തില്‍ മോഡലുകള്‍ക്കെതിരെ കേസെടുത്തതുപോലെ ഇവര്‍ക്കൊക്കെ എതിരെ കേസെടുക്കേണ്ടതല്ലെ? 

ഇനി പരസ്യത്തില്‍ മോഡലായി വരുന്നതിനുമുമ്പായി ഉല്‍പന്നങ്ങളുടെ ഗുണമേന്‍മയെക്കുറിച്ച്‌ അന്വേഷിക്കാന്‍ അവര്‍ക്ക്‌ ബാധ്യതയില്ലേ? പ്രത്യേകിച്ച്‌ അവരുടെ വാക്കുകള്‍ക്ക്‌ പൊതുജനം വിലകല്‍പ്പിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ, ഔചിത്വത്തോടെയുള്ള തിരഞ്ഞെടുപ്പ്‌ നടത്താന്‍ അവര്‍ ശ്രദ്ധിക്കേണ്ടതല്ലെ? പണം കിട്ടുന്നതുകൊണ്ട്‌ തങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ തയ്യാറാവുന്നെന്ന്‌ പറഞ്ഞൊഴിയാന്‍ അവര്‍ക്കാകുമോ? കുറച്ച്‌ പണം തരാമെന്ന്‌ പറഞ്ഞാല്‍ നമ്മള്‍ സാധാരണക്കാര്‍ നമുക്ക്‌ സ്വയം ബോദ്ധ്യമില്ലാത്ത ഒരു സാധനം നല്ലതാണെന്ന്‌ പറയുമോ? പൊതുജനങ്ങളോടെന്നല്ല അയല്‍വാസിയോട്‌ പോലും പറയാന്‍ തയ്യാറാവില്ലെന്നാണ്‌ എണ്റ്റെ തോന്നല്‍. 

ഒരു പക്ഷേ പരസ്യവ്യവസായത്തില്‍ മറിയുന്ന ശതകോടികളെക്കുറിച്ചുള്ള അജ്ഞതയായിരിക്കും എണ്റ്റെ തോന്നലിന്‌ കാരണം. എല്ലാ മാധ്യമങ്ങളേയും നിലനിര്‍ത്തുന്നത്‌ പരസ്യങ്ങളാണെന്ന്‌ നമുക്കറിയാം. എന്നാല്‍ പരസ്യങ്ങള്‍ക്ക്‌ വേണ്ടി, പരസ്യങ്ങള്‍ തരുന്ന സ്ഥാപനങ്ങള്‍ക്കുവേണ്ടി ചില വാര്‍ത്തകള്‍ പൊലിപ്പിക്കാനും മറ്റുചിലവ എന്നെന്നേക്കുമായി ബ്ളാക്‌ അട്ട്‌ ചെയ്യാനും വരെ മാധ്യമങ്ങള്‍ തയ്യാറാവുന്നു. ഈയടുത്ത കാലത്ത്‌ രക്തദാനസന്ദേശവുമായി കേരളം മുഴുവന്‍ ഓടിയ ഒരു മുതലാളിയുടെ ജ്വല്ലറിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഒരാള്‍ സ്വയം തീ കൊളുത്തിമരിച്ചത്‌ ഒരു മാധ്യമങ്ങളിലും വാര്‍ത്തയാവാതിരുന്നതിന്‌ കാരണം വേറെ എന്തിന്‌ തേടണം. ഹിന്ദു പത്രത്തില്‍ ഇപ്പോള്‍ മിക്കവാറും എല്ലാദിവസവും ആദ്യപേജ്‌ പരസ്യത്തിനുള്ളതാണ്‌. പരസ്യം കടന്നുമാത്രമേ വാര്‍ത്തയിലെത്താന്‍ കഴിയൂ. പണത്തിണ്റ്റെ ശക്തി അത്ര വലുതാണ്‌. 

മാഗി വിഷയം കാരണം ഇന്ത്യന്‍ പൊതുബോധത്തിലുണ്ടായിട്ടുള്ള ഒരു മാറ്റം ഈ വിഷയത്തില്‍ ഒരു നിലപാട്‌ മറ്റത്തിലേക്ക്‌ സമൂഹത്തെ എത്തിക്കുമോ? അതൊ മറ്റുപല വിഷയത്തിലുമെന്നപോലെ നനഞ്ഞ പടക്കത്തില്‍ പിടിച്ച തീ മാത്രമായി ഇതും മാറുമോ? കാത്തിരുന്ന്‌ കാണാം. 

പണത്തിനുവേണ്ടിമാത്രം ഒരു തത്വദീക്ഷയുമില്ലാതെ പരസ്യപ്പലകയാവാന്‍ സ്വയം നിന്നുകൊടുക്കുന്ന താരങ്ങളില്‍ ഒരു വിചിന്തനം ഉണ്ടാവാന്‍ ഇത്‌ കാരണമാകുമോ? സംശയമാണ്‌. കാരണം ടാപ്‌ ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യ എന്ന വലിയ കമ്പോളം തന്നെ കാരണം. ഈ കമ്പോളത്തില്‍ കടന്നുകയറാനും ഇരകളെ പിടിക്കാനും കമ്പനികള്‍ ഉപയോഗിക്കുന്ന അസംഖ്യം ചൂണ്ടകളില്‍ ഒന്ന്‌ മാത്രമാണ്‌ താരങ്ങളും മോഡലുകളും. അവര്‍ക്കാകട്ടെ തള്ളിക്കളയാവുന്നതല്ല പരസ്യം തരുന്ന പണവും മറ്റ്‌ പ്രലോഭനങ്ങളും. പരസ്യത്തില്‍ നിന്ന് ഇന്ത്യയിലെ താരങ്ങള്‍ വാങ്ങുന്ന പണത്തിണ്റ്റെ ഒരു പട്ടിക ഇതിണ്റ്റെ കൂടെ ചേര്‍ത്തിരിക്കുന്നു. 

പിന്‍കുറിപ്പ്‌: ഈ അടുത്ത ദിവസങ്ങളില്‍ ഒരു വാര്‍ത്ത വായിച്ചതോര്‍മ്മവരുന്നു. വയനാട്ടിലെ ചാത്തു എന്ന ശില്‍പി ഇന്ദുലേഖ എന്ന ക്രീമിനെതിരായും അതിണ്റ്റെ മോഡലായ മമ്മൂട്ടിക്കെതിരായും ഉപഭോക്തൃകോടതിയില്‍ കേസ്‌ കൊടുത്തിരിക്കുന്നു. ഒരു വര്‍ഷം ഉപയോഗിച്ചിട്ടും കറുത്ത തണ്റ്റെ തൊലി വെളുത്തിട്ടില്ല എന്നും അതിനാല്‍ കമ്പനിയും മോഡലായ മമ്മൂട്ടിയും നഷ്ടപരിഹാരം നലകണമെന്നുമാണ്‌ കേസ്‌. കേസിണ്റ്റെ ഗതിയെന്തായാലും ഇതൊരു കൌതുകമുളവാക്കുന്ന കാര്യം തന്നെ. വെറും കൌതുകം എന്ന നിലയ്ക്ക്‌ തള്ളിക്കളയേണ്ടുന്ന ഒന്നല്ല ഈ കേസെന്നത്‌ എണ്റ്റെ മതം.

Sunday, September 20, 2015

കാഞ്ചനമാലയുടെ പ്രണയകാലങ്ങള്‍

കാഞ്ചനമാലയുടെ കഥ (അത്‌ മൊയ്തീണ്റ്റെ കഥ എന്ന്‌ പറയുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തം കാഞ്ചനമാലയുടെ കഥ എന്ന്‌ പറയുന്നതാവും എന്ന്‌ എനിക്ക്‌ തോന്നുന്നു) ഒരു സിനിമക്ക്‌ ധാരാളം സാധ്യത തരുന്ന ഒന്നാണ്‌. കോഴിക്കോട്‌ ജില്ലയിലെ മുക്കം എന്ന മുസ്ളീം ഭൂരിപക്ഷപ്രദേശത്തുനിന്നുള്ള ഒരു മുസ്ളീം യുവാവ്‌ അവിടെ തന്നെയുള്ള ഒരു നായര്‍ ജന്‍മികുടുംബത്തിലെ സുന്ദരിയായ പെണ്‍കുട്ടിയെ പ്രേമിക്കുന്നു. അതി തീവ്രമായ പ്രണയം. രണ്ട്‌ വീട്ടുകാരുടേയും എതിര്‍പ്പ്‌ രൂക്ഷമാണ്‌. അവര്‍ പല തവണ ഒളിച്ചോടാന്‍ ശ്രമിക്കുന്നു, പക്ഷേ ദയനീയമായി പരാജയപ്പെടുന്നു. ഒടുവില്‍ ഒരവസാനത്തെ ശ്രമമെന്ന നിലക്ക്‌ പാസ്പോര്‍ട്ടേടുത്ത്‌ ഇന്ത്യക്ക്‌ പുറത്തേക്ക്‌ കടക്കാന്‍ അവര്‍ പദ്ധതിയിടുന്നു. വീട്ടുതടങ്കലില്‍ കഴിയുന്ന കാഞ്ചനയെ ഹാജരാക്കാതെ തന്നെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ ജോലിചെയ്യുന്ന സുഹൃത്തിണ്റ്റെ സഹായത്തോടെ പാസ്പോര്‍ട്ട്‌ വാങ്ങുന്നു. രണ്ടുപേരുടെയും പാസ്പോര്‍ട്ട്‌ വാങ്ങിവരുന്ന വഴിക്ക്‌ ഇലവഞ്ഞിപ്പുഴയില്‍ തോണി മുങ്ങുന്നു. കൂടെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൊയ്തീന്‍ മുങ്ങിമരിക്കുന്നു. മൊയ്തീണ്റ്റെ വിധവയായി വര്‍ഷങ്ങള്‍ക്കുശേഷവും കഞ്ചനമാല ജീവിക്കുന്നു. ജീവിതം കഥയേക്കാള്‍ വിചിത്രം തന്നെ യാണ്‌ കാഞ്ചനമാലയുടേയും മൊയ്തീണ്റ്റേയും കാര്യത്തില്‍. വിധിവിശ്വാസികള്‍ക്ക്‌ അവരുടെ പ്രണയം ഈശ്വരഹിതത്തിനെതിരാണെന്ന്‌ വിധിയെഴുതാവുന്ന തരത്തിലാണ്‌ ഇവരുടെ കഥ. 

മൊയ്തീണ്റ്റെ ബാപ്പ കോണ്‍ഗ്രസ്സ്‌ നേതാവും മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിണ്റ്റെ കൂടെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുള്ള ആളുമായ മുസ്ളീം പ്രമാണി, ഇദ്ദേഹം ദീര്‍ഘനാളായി മുക്കം പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കൂടിയാണ്‌. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഉത്സവത്തിന്‌ കൂടാന്‍ മാത്രമല്ല വെളിച്ചപ്പാടിണ്റ്റെ അനുഗ്രഹം വാങ്ങാനും അത്‌ ഐശ്വര്യമാണെന്ന്‌ പറയാനും മടിയില്ലാത്ത ആളാണ്‌. ഇതിണ്റ്റെ പേരില്‍ തണ്റ്റെ സമുദായത്തില്‍ നിന്ന്‌ എതിര്‍പ്പ്‌ നേടാനും അദ്ദേഹം തയ്യാറാണ്‌. വിശ്വാസത്തില്‍ മാത്രമല്ല, വേഷത്തിലും ഭാഷയിലും ഭക്ഷണത്തില്‍ പോലും മതം കടന്നുവരുന്ന ഇന്നത്തെ കാലമായിരുന്നില്ല, അത്‌. ഇത്രയും ഉല്‍പ്പതിഷ്ണുവായ, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഹാജിയാര്‍ക്ക്‌ മകണ്റ്റെ പ്രണയം അംഗീഗരിക്കാന്‍ കഴിയുന്നില്ല. തണ്റ്റെ മകണ്റ്റെ വിവാഹം രണ്ട്‌ കുടുംബങ്ങള്‍ തമ്മൈലും ഒരു ദേശത്തെ രണ്ട്‌ സമുദായങ്ങള്‍ തമ്മിലുമുള്ള സ്പര്‍ദ്ധയായി വളരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി സ്വന്തം മകനെ കൊല്ലാനും കൂടി ഹാജിയാര്‍ക്ക്‌ മടിയില്ല. 

മറുവശത്ത്‌ നായര്‍ കുടുംബത്തില്‍ ഇത്‌ ഗുരുതരമായ സംഭവങ്ങള്‍ക്ക്‌ ഇടയാക്കുന്നു. ഡോക്ടര്‍ വിഭാഗത്തിന്‌ പഠിച്ചിരുന്ന മുടുക്കിയായ കാഞ്ചനയുടെ പഠിപ്പ്‌ നിര്‍ത്തുന്നു, അവള്‍ വീട്ടുതടങ്കലിലാകുന്നു. അമ്മാവണ്റ്റേയും ഏട്ടന്‍മാരുടെയും ക്രൂരമായ മര്‍ദ്ദനത്തിന്‌ വിധേയയാകുന്നു. തികഞ്ഞ പുരോഗ്മനവാദിയായ, ഹാജിയാരുടെ ഉറ്റസുഹൃത്തായ കാഞ്ചനയുടെ അഛന്‍ ഈ വിഷയത്തില്‍ രംഗത്തേ വരുന്നില്ല. ഇത്രയും ശക്തമായ മരുമക്കത്തായം മലബാറില്‍ അതും കോഴിക്കോട്‌ ജില്ലയില്‍ എഴുപതുകളില്‍ നിലനിന്നിരുന്നോ? എണ്റ്റെ അനുഭവത്തില്‍ ഇല്ല. 

ഇത്‌ ചരിത്രമാണോ, അതല്ല ചരിത്രസംഭവങ്ങളുടെ സിനിമാഭാഷ്യം ആണോ എന്നറിയില്ല. യഥാര്‍ത്ഥചരിത്രം ആണെങ്കില്‍ ഹാജിയാരുടേയും കാഞ്ചനയുടെ അഛണ്റ്റേയും കഥാപത്രങ്ങളിലെ അസ്വാഭാവികത പരാമര്‍ശിക്കുന്നതില്‍ കാര്യമില്ല. അത്‌ അവരുടെ ജീവിതത്തില്‍ തന്നെയുള്ള അസ്വാഭാവികതയാണ്‌. അതല്ല സിനിമാ ഭാഷ്യം മാത്രമാണെങ്കില്‍ ഈ കഥാപാത്രസൃഷ്ടിയില്‍ പോരായ്മയുണ്ട്‌ എന്ന്‌ പറയേണ്ടിവരുന്നു. മൊയ്തീണ്റ്റെ കഴിവുകളെ കാഞ്ചനയുടെ അഛന്‍ അംഗീകരിച്ചിരുന്നു, എന്ന്‌ സിനിമയില്‍ പറയുന്നുണ്ട്‌. എന്നാല്‍ പ്രണയത്തിണ്റ്റെ പേരില്‍ സ്വന്തം മകള്‍ ഇത്രയും ക്രൂരമായ പീഡനത്തിനിരയായിട്ടും, സ്വജീവിതം ഇരുട്ടറയില്‍ ഹോമിക്കാന്‍ തയ്യാറായിട്ടും, അഛണ്റ്റെ ഭാഗത്തുനിന്ന്‌ ഒരന്വേഷണം പോലും ഉണ്ടായതായി സിനിമ പറയുന്നില്ല. സ്വയം ഒരു പുരോഗമനവാദിയായിട്ടും ഒന്നും മിണ്ടാന്‍ കഴിയാത്ത ഒരു നിര്‍ഗുണനന്‍ ആയിരുന്നോ കാഞ്ചനയുടെ അഛന്‍? 

പരസ്പരമുള്ള സന്ദേശകൈമാറ്റത്തില്‍ ബുദ്ധിമുട്ട്‌ നേരിടുന്ന പ്രണയികള്‍ പല നൂതന മാര്‍ഗങ്ങളും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്‌. എഴുത്തുകള്‍ പിടിക്കപ്പെടുമ്പോള്‍ മറ്റുവഴികള്‍ തേടുന്നു. സ്വയം ഒരു ഭാഷ പോലും കണ്ടെത്തുന്നു. ഇത്‌ അങ്ങേയറ്റം നൂതനവും വിപ്ളവകരവുമായ ഒരു കാര്യമാണ്‌ തീര്‍ച്ചയായും. ഒരുപക്ഷേ കേരളചരിത്രത്തില്‍ തന്നെ ഇത്തരം ഒരു കാര്യം ആദ്യമായും അവസാനമായും ഉണ്ടായത്‌ ഈ പ്രണയകഥയിലായിരിക്കും. ഈ വിഷയം കുറച്ചുകൂടി വിശദമായി സിനിമയില്‍ പ്രതിപാദിക്കാമായിരുന്നു, എന്ന്‌ തോന്നുന്നു. സിനിമയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തെ തണ്റ്റെ പ്രണയവിഷയത്തില്‍ സമൂഹത്തോട്‌, വിശിഷ്യാ കാഞ്ചനയുടെ വീട്ടുകാരോട്‌, പറയാനുള്ള കാര്യം പറയാന്‍ ഒരു മാധ്യമമായി മൊയ്തീന്‍ ഉപയോഗിക്കുന്നുണ്ട്‌. പക്ഷെ നാടകത്തെ വെറും കോമാളികളിയായി മാറ്റിയത്‌ ശരിയായില്ല. 

കലാസംവിധായകന്‍ ആ കാലത്തെ തറവാടുകളേയും പരിസരങ്ങളേയും വളരെ നന്നായി പുനസൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ വേഷവിതാനങ്ങളും ചമയങ്ങളും ചിലപ്പോഴെങ്കിലും തെറ്റിപ്പോയി. അറുപതുകളില്‍ കേരളത്തില്‍ ആരും ചുരീദാറിട്ട്‌ നടന്നിരുന്നതായി ഓര്‍മ്മയില്ല. സംഭാഷണത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിട്ടില്ല. മുസ്ളീമിണ്റ്റെ സംസാരരീതി ചിലപ്പോഴെങ്കിലും നായര്‍ സ്ത്രീകളില്‍ നിന്നുണ്ടാവുന്നുണ്ട്‌. ഗോപീസുന്ദറിണ്റ്റെ പശ്ചാത്തലസംഗീതം സംഗീതമായി തന്നെ കേള്‍ക്കുന്നുണ്ട്‌. നല്ല പശ്ചാത്തലസംഗീതം നമ്മള്‍ അറിയുകയേ ഇല്ല, അറിയാന്‍ പാടില്ല. അത്രമേല്‍ സിനിമയില്‍ ഇഴുകിച്ചേരണം. ഇവിടെ അത്‌ വേറിട്ട്‌ നില്‍ക്കുന്നു, ചിലപ്പോഴെങ്കിലും അനാവശ്യമായി ഉച്ചസ്ഥായിയിലെത്തുന്നു. 

ഇതൊക്കെയാണെങ്കിലും അതിതീവ്രമായ, തികച്ചും കാല്‍പ്പനികതലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു യാഥാര്‍ത്ഥസംഭവത്തെ മോശമല്ലാത്ത ഒരു സിനിമയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കാന്‍ വകയുണ്ട്‌. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ ഏറെക്കുറേ കൃത്യതയുണ്ട്‌. കാഞ്ചനയായി വന്ന പാര്‍വതിയുടെ ഉന്‍മേഷദായകമായ സൌന്ദര്യം കാഞ്ചനയുടെ പ്രണയത്തിണ്റ്റെ ശക്തി മനസ്സിലേക്കെത്തിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്‌. ഈ സിനിമ തീര്‍ച്ചയായും കാണേണ്ടതാണെന്ന്‌ എണ്റ്റെ തോന്നല്‍.

Tuesday, May 26, 2015

കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍

യാത്രകള്‍ എന്നും ലക്ഷ്യത്തിലെത്താനുള്ളതാണ്‌. നമ്മള്‍ കല്യാണം കൂടാന്‍ പോകുന്നു, മരണവീട്ടില്‍ പോകുന്നു, സിനിമ കാണാന്‍ പോകുന്നു അങ്ങനെ അങ്ങനെ പല പല ലക്ഷ്യങ്ങള്‍ എപ്പോഴും യാത്രകള്‍ക്കുണ്ട്‌. ചരിത്രത്തിലെ വലിയ യാത്രകളൊക്കെ ജീവിതം തേടിയുള്ളവയായിരുന്നു. ജീവിതം തേടിയുള്ള യാത്രകളില്‍ മലയാളികള്‍ എന്നും മുന്നിലായിരുന്നു. ആദ്യകാലത്ത്‌ മലേഷ്യയിലും സിങ്കപ്പൂരിലും കൊളംബിലുമൊക്കെ (ശ്രീലങ്ക) അവരെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ പ്രത്യേകിച്ചും മുംബൈയിലും ചെന്നൈയിലും കാര്യമായ വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാതെ ഇവര്‍ ചെന്നെത്തി. കേരളത്തിലെ പല ജില്ലകളില്‍ നിന്നും നഴ്സുമാര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ യാത്രകള്‍ നടത്തി. ഇന്ത്യയിലെ ഏത്‌ ഗ്രാമപ്രദേശത്തും ആശുപത്രികളില്‍ മലയാളി നഴ്സുമാരെ കാണാം. ഇതൊക്കെ ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള യാത്രകളുടെ ഫലമായിരുന്നു. ഒടുവില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ നീണ്ട യാത്രക്കളിലാണവ ചെന്നെത്തിയത്‌. ഇതാകട്ടെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്നു. 

എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്ഥമായി യാത്ര തന്നെ ലക്ഷ്യമാക്കുന്നവരുമുണ്ട്‌, അവര്‍ ചെറുന്യൂനപക്ഷമാണെങ്കിലും. കോഴിക്കോട്‌ നിന്ന്‌ യാത്ര തുടങ്ങി, ലോകം മുഴുവന്‍ സഞ്ചരിച്ച എസ്‌. കെ. പൊറ്റെക്കാട്‌ തന്നെ ഇക്കാര്യത്തില്‍ മലയാളികളില്‍ മുമ്പന്‍. ഈയടുത്ത കാലത്ത്‌ നിരവധി പേര്‍ ഇങ്ങനെ യാത്ര തന്നെ ലക്ഷ്യമാക്കി നടന്നവരുണ്ട്‌. എന്നാല്‍ ഇവരൊക്കെ എഴുത്തുകാരും ബൌദ്ധികലോകത്തില്‍ വിഹരിച്ചവരുമായിരുന്നു. അവരുടെയൊക്കെ യാത്രകള്‍ നമ്മള്‍ക്ക്‌ വിജ്ഞാനം പകരുന്ന, നമ്മളെ വിസ്മയഭരിതരാക്കുന്ന തരത്തില്‍ അവര്‍ നമുക്കായി എഴുത്തിലൂടെ പകര്‍ന്നുനല്‍കി. 

ഇവരെപ്പോലെയൊന്നുമല്ലാതെ യാത്ര ചെയ്ത, ഇപ്പോഴും യാത്ര ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരാളെ പറ്റിയാണ്‌ ഈ കുറിപ്പ്‌. പരപ്പനങ്ങാടിയിലെ ഒരു സാധാരണ ആശാരിപ്പണിക്കാരനായ കുട്ടിമോനേട്ടന്‍. ഭാഷ അറിയാത്തത്‌ തണ്റ്റെ യാത്രകള്‍ക്ക്‌ പരിമിതികള്‍ നിശ്ചയിച്ചത്‌ ഒരു വേദനയായി കൊണ്ടുനടക്കുന്ന പഞ്ചാരയില്‍ കുട്ടിമോനേട്ടന്‍. ഇന്ത്യയില്‍ ഒരുപാട്‌ പ്രദേശങ്ങളിലും കുറച്ചു വിദേശരാജ്യങ്ങളിലും യാത്ര പൂര്‍ത്തിയാക്കി, അതിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി കഴിയുന്ന കുട്ടിമോനേട്ടന്‍. ഇപ്പോഴും ശ്രീലങ്കയിലേക്കുള്ള ഒരു യാത്ര സ്വപ്നത്തില്‍ കൊണ്ടുനടക്കുന്ന കുട്ടിമോനേട്ടന്‍. കണ്ട നാടുകള്‍ അവിടത്തെ കൌതുകക്കാഴ്ചകള്‍ നമുക്ക്‌ പകര്‍ന്നുതരാന്‍ പാകത്തില്‍ എഴുതിവെക്കാനുള്ള കഴിവൊന്നുമില്ലെന്ന്‌ കുട്ടിമോനേട്ടന്‍ വിനയപൂര്‍വ്വം തലതാഴ്ത്തുന്നു. എങ്കിലും ഒന്ന്‌ അദ്ദേഹം ഉറപ്പിച്ച്‌ പറയുന്നു, കേരളം സ്വര്‍ഗ്ഗമാണെന്നറിയണമെങ്കില്‍ കേരളത്തിന്‌ പുറത്ത്‌ യാത്രചെയ്യണമെന്ന്‌. 

ഞാന്‍ കോഴിക്കോട്‌ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ്‌ കുട്ടിമോനേട്ടനെ പരിചയപ്പെടുന്നത്‌. ഒരിക്കല്‍ ഓഫീസില്‍ നിന്ന്‌ തിരിച്ചുവരുമ്പോള്‍ എന്നെ കാണാന്‍ ഏട്ടണ്റ്റെ കടയില്‍ കാത്തിരിക്കുകയായിരുന്നു, ഇദ്ദേഹം. ദുബൈ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കാണാന്‍ പോകണം. അതിന്‌ ആവശ്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയണം. അതിനാണ്‌ എന്നെ കാണണമെന്ന്‌ ആവശ്യപ്പെട്ടത്‌. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അന്വേഷിച്ചപ്പോള്‍ എല്ലാവര്‍കും പറയാനുള്ളത്‌ ഒരേ കാര്യമായിരുന്നു, നേരിയ വട്ടുണ്ട്‌. യാത്ര ചെയ്യുക എന്നതാണ്‌ സ്ഥിരം പരിപാടി. കൈയിലുള്ള കാശും മുടക്കി വെറുതെ യാത്ര ചെയ്യുക എന്നത്‌ വട്ടല്ലാതെ മറ്റെന്താണ്‌. ലോകത്തിണ്റ്റെ ഏത്‌ കോണിലേക്കും ജീവിതം തേടി യാത്ര ചെയ്യാന്‍ എന്നും തയ്യാറായിരുന്ന മലയാളികള്‍ നാടുകാണാനുള്ള യാത്രകളില്‍ അത്ര തല്‍പരരായിരുന്നില്ല ഒരിക്കലും. 

പക്ഷേ ഈ മനുഷ്യന്‍ എണ്റ്റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയതേ ഇല്ല. ചിലപ്പാഴെല്ലാം നാട്ടില്‍ വെച്ച്‌ കാണുമ്പോള്‍ ചെറിയ കൌതുകത്തോടെ നോക്കാറുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായി കുട്ടിമോനേട്ടനെ കണ്ടു. വെറുതെ സംസാരിച്ചു. സംസാരിച്ചപ്പോള്‍ കൌതുകം കൂടി. അങ്ങനെയാണ്‌ ഒരു ദിവസം വീട്ടില്‍ പോയി വിശദമായി സംസാരിക്കാന്‍ തോന്നിയത്‌. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന, ആവശ്യമുണ്ടായാലും ഇല്ലെങ്കിലും ഉപഭോഗവസ്തുക്കള്‍ ധാരാളം വാങ്ങിക്കൂട്ടാന്‍ മടികാണിക്കാത്ത ഇന്നത്തെ മലയാളികള്‍ക്കിടയില്‍ ഒരു സാധാരണ ആശാരിപ്പണിക്കാരന്‍ തണ്റ്റെ കൈയിലുള്ള പണം കൊടുത്ത്‌ നിരന്തരം യാത്ര ചെയ്യാന്‍ തയ്യാറാകുന്നു. ഇക്കാലത്ത്‌ ഇദ്ദേഹത്തെ വട്ടനെന്നല്ലാതെ എന്തുവിളിക്കാന്‍! 

എന്നാല്‍ അതിന്‌ അദ്ദേഹത്തിന്‌ തണ്റ്റേതായ യുക്തിയുണ്ട്‌. ഇന്ന്‌ മലയാളികള്‍ മദ്യപാനത്തിനും മറ്റ്‌ ആര്‍ഭാടത്തിനും ചിലവാക്കുന്ന തുക ചേര്‍ത്തുവെച്ചാല്‍ ഞാന്‍ യാത്രയ്ക്ക്‌ ചിലവാക്കുന്നതിനേക്കാല്‍ വളരെ കൂടുതലാവുമെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. യാത്രകളില്‍ വല്ലാതെ ആര്‍ഭാടം കാണിക്കാതെ ചിലവ്‌ കുറച്ചാണ്‌ എന്നും യാത്ര ചെയ്യാറ്‌ എന്നും ഇദ്ദേഹം. 

കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍ തുടങ്ങുന്നത്‌ അമ്പലങ്ങള്‍ കാണാനായിട്ടാണ്‌. ഇങ്ങനെ തിരുപ്പതി, ശൃംഗേരി, കുടജാദ്രി, മൂകാംബിക, ഗോകര്‍ണ്ണം, ധര്‍മ്മസ്ഥല ഒക്കെ കണ്ടു. പിന്നീടാണ്‌ യാത്രകള്‍ തന്നെയാണ്‌ തണ്റ്റെ ലക്ഷ്യം എന്ന്‌ ഇദ്ദേഹം തിരിച്ചറിഞ്ഞത്‌. അതില്‍ പിന്നെ യാത്രകള്‍ക്ക്‌ ലക്ഷ്യസ്ഥാനമുണ്ടാവുമെങ്കിലും ലക്ഷ്യം ഇല്ലാതായി. അതില്‍ പിന്നീടാണ്‌ യാത്രകള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ അദ്ദേഹം തുടങ്ങുന്നത്‌. ആദ്യത്തെ നീണ്ട യാത്ര ഇന്ത്യയുടെ കിഴക്കന്‍ തീരത്തുകൂടിയായിരുന്നു. 

ശാരദാശ്രമത്തിലെ അംബികാനന്ദസ്വാമികള്‍ ഭക്തര്‍ക്കുവേണ്ടി കുറഞ്ഞ ചിലവില്‍ നടത്തുന്ന യാത്രാപദ്ധതിയുടെ ഭാഗമായിട്ടായിരുന്നൂ, ആ യാത്ര. ൩൧ ദിവസം നീണ്ടുനിന്ന യാത്ര. പേര്‌ കൊടുത്തതനുസരിച്ച്‌ ടിക്കറ്റ്‌ അവര്‍ ബുക്‌ ചെയ്തിരുന്നു. കുട്ടിമോനേട്ടനും രണ്ട്‌ സുഹൃത്തുക്കളും, തൃവേണി ഹോട്ടല്‍ നടത്തിയിരുന്ന നാരായണേട്ടനും പോക്കാട്‌ കുട്ടിമോന്‍ എന്നയാളും പാലക്കാട്‌ നിന്ന്‌ തീവണ്ടി കയറുന്നു. മറ്റുള്ളവര്‍ തിരുവനന്തപുരത്തുനിന്നും മറ്റുമായി നേരത്തേ കയറിയിരുന്നു. മൊത്തം ൧൧൨ പേര്‍. കൂട്ടത്തില്‍ മൂന്ന്‌ ഭാഷകളറിയാവുന്ന ഒരാളും ഒരു ഡോക്ടറും ഒരു പാചകക്കാരനും ഉണ്ടായിരുന്നു. മൂന്നാം ദിവസം ഭുവനേശ്വറില്‍ വണ്ടിയിറങ്ങി. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം കണ്ടു. തേരില്‍ ഉയര്‍ന്നുവരുന്ന സൂര്യഭഗവാന്‍ ആണ്‌ ഇവിടത്തെ പ്രതിഷ്ഠ എന്ന്‌ കുട്ടിമോനേട്ടന്‍. 

തുടര്‍ന്ന്‌ ദില്ലി, മഥുര, ആഗ്ര, അയോദ്ധ്യ, അലഹാബാദ്‌ വഴി കാശിയിലെത്തി (വാരാണസി). മഥുരയില്‍ ഒരു തുളസീ വനമുണ്ട്‌. അവിടെ ശ്രീകൃഷ്ണനും ഗോപികമാരും രാസലീലകളാടിയിരുന്നെന്ന്‌ വിശ്വാസം. എന്നാല്‍ ഇവിടത്തെ തുളസിക്ക്‌ ശവഗന്ധമാണെന്ന്‌ കുട്ടിമോനേട്ടന്‍. അതുപോലെ കാളിന്ദിയില്‍ കുളിച്ചാല്‍ കുഷ്ഠരോഗം വരുമെന്നും ഒരു വിശ്വാസിയായ കുട്ടിമോനേട്ടന്‍ പറഞ്ഞു. മഹാഭാരതത്തിലെ ആദിപര്‍വത്തില്‍ പറയുന്നത്‌ കാളിന്ദിയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തമാകാമെന്നാണ്‌. ഒരിക്കല്‍ വാരാണസിയില്‍ വെച്ച്‌ ഗംഗയില്‍ മുങ്ങിയതിണ്റ്റെ ഓര്‍മ്മ എനിക്കും ഉണ്ട്‌. അന്ന്‌ നിശ്ചയിച്ചു ഏത്‌ സ്വര്‍ഗം കിട്ടിയാലും ഇനി ഒരിക്കല്‍ അവിടെ മുങ്ങുകയില്ല എന്ന്‌. മഥുര എന്ന ഈ ചെറുപട്ടണം കുരങ്ങന്‍മാരുടെ കൈയിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. കൈയിലുള്ള സാധനങ്ങള്‍ അവര്‍ തട്ടിപ്പറിച്ചെടുത്തോടും. ഇത്‌ കുരങ്ങന്‍മാരുടെ പൊതുസ്വഭാവമാണെങ്കിലും ഇവിടത്തെ കുരങ്ങന്‍മാര്‍ക്ക്‌ വിചിത്രമായ ഒരു ഇഷ്ടം ഉണ്ട്‌. കണ്ണട വെച്ച്‌ ആര്‌ നടന്നുപോയാലും കണ്ണട അവരുടെ കൈയിലെത്തും. ഇത്‌ ഞാന്‍ നേരിട്ട്‌ അനുഭവിച്ചറിഞ്ഞതാണ്‌. 

ഒരിക്കല്‍ എണ്റ്റെ ഒരു ദില്ലി യാത്രക്കിടെ സഹപ്രവര്‍ത്തകരുമൊത്ത്‌ മഥുരയില്‍ പോയി. ഞങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു, കണ്ണട ഊരിമാറ്റാന്‍. ഞങ്ങളുടെ കൂടെയുള്ള തോമസ്‌ ജോണിന്‌ കണ്ണട കൂടാതെ ഒരടി നടക്കാന്‍ വയ്യ. കൈ മറച്ചുപിടിച്ചും തൂവാല തലയില്‍ കെട്ടിയും ഒക്കെ രക്ഷപ്പെടാമെന്ന്‌ അവന്‍ കണക്കുകൂട്ടി. രണ്ടു വശങ്ങളില്‍ കെട്ടിടങ്ങളുള്ള ഒരു തെരുവിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന്‌ ഒരു വിളക്കുകാലില്‍ തൂങ്ങിപ്പിടിച്ച്‌ ഒരു കുരങ്ങന്‍ തോമസിണ്റ്റെ കണ്ണട കൈക്കലാക്കി. ഞങ്ങള്‍ കുറെ പിറകെ ഓടി നോക്കി. ഒരു കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന്‌ കണ്ണട കിട്ടിയപ്പോഴേക്കും അത്‌ ഒടിച്ചുമടക്കി ഒന്നിനും കൊള്ളാതാക്കിയിരുന്നു. അപ്പോല്‍ പരിസരവാസികള്‍ പറഞ്ഞു, എന്തെങ്കിലും തിന്നാനുള്ളത്‌ എറിഞ്ഞുകൊടുത്തിരുന്നെങ്കില്‍ കണ്ണട അവന്‍ തിരിച്ചെറിയുമായിരുന്നു, എന്ന്‌. ഏതോ ഒരു ഘട്ടത്തില്‍ അവരുടെ പൂര്‍വീകര്‍ കണ്ണട എടുത്തപ്പോള്‍ പകരം ഭക്ഷണം കിട്ടിയിരിക്കും. തലമുറകളിലൂടെ കണ്ണട സമം ഭക്ഷണം എന്ന സമവാക്യം ഇവര്‍ പഠിച്ചിരിക്കുന്നു. അതിജീവനത്തിണ്റ്റെ പുതിയൊരു പാഠം. 

അലഹാബാദില്‍ തൃവേണീ സംഗമവും, ജവഹര്‍ലാല്‍ നെഹ്രുവിണ്റ്റെ ആനന്ദഭവനവും ഒക്കെ കണ്ടു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം കണ്ടതിനുശേഷം കുട്ടിമോനേട്ടനും മൂന്ന്‌ കൂട്ടുകാരും കൂട്ടത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ്‌ നേപ്പാളിലേക്ക്‌ പോയി. വാരാണസിയില്‍ നിന്ന്‌ ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലേക്ക്‌ റോഡ്‌ മാര്‍ഗം 400-ല്‍ താഴെ കിലോമീറ്റര്‍ ദൂരമേയുള്ളൂ. നേപ്പാളിലെ പ്രസിദ്ധമായ പശുപതി ക്ഷേത്രം ഒരു സ്റ്റേഡിയം പോലെയാണെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. അവിടത്തെ സ്ത്രീകള്‍ വളരെ സുന്ദരികളാണെന്നും അദ്ദേഹം. തിരിച്ച്‌ വാരാണസിയിലെത്തി കൂട്ടത്തില്‍ ചേര്‍ന്ന്‌ യാത്ര തുടര്‍ന്നു. യാത്ര അവസാനിച്ചത്‌ കേദാര്‍നാഥിലെ ശ്രീ ശങ്കരസമാധിയിലായിരുന്നു. 

രണ്ടാമത്തെ ദീര്‍ഘയാത്ര പടിഞ്ഞാറേ തീരത്തുകൂടിയായിരുന്നു. അത്‌ അംബികാനന്ദസ്വാമിയുടെ 35-ആമത്തെ യാത്രയായിരുന്നു. ബോംബെ, ഉജ്ജയിനി, അജ്മീര്‍, ജയ്പൂറ്‍, അജന്താ എല്ലോറാ ഗുഹകള്‍, ദ്വാരക, ഒരിക്കല്‍ കൂടി ദില്ലിയില്‍. ഇത്തവണ ദില്ലിയിലെ പ്രസിദ്ധമായ അക്ഷര്‍ധാം അമ്പലവും കണ്ടു. ബോംബെയില്‍ നിന്ന്‌ ബോട്ട്‌ മാര്‍ഗം യാത്ര ചെയ്ത്‌ എലെഫണ്റ്റാ ഗുഹകള്‍ കണ്ടു. ദ്വാരകയിലെ കൊട്ടാരത്തിന്‌ ഒറ്റ വാതിലാണെന്ന്‌ കുട്ടിമോനേട്ടന്‍. ഇത്‌ വാസ്തുശില്‍പത്തിണ്റ്റെ അപൂര്‍വമാതൃകയാണെന്നും അദ്ദേഹം. തിരിച്ചുവരുമ്പോള്‍ ദില്ലി നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന്‌ തീവണ്ടി കയറി കോഴിക്കോട്‌ വന്നിറങ്ങി. 

ആന്തമാന്‍ നികോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപുകള്‍ ഒക്കെ സന്ദര്‍ശിച്ചു. ആന്തമാനിലേക്ക്‌ പോയത്‌ ചെന്നൈയില്‍ നിന്ന്‌ കപ്പല്‍ മാര്‍ഗം. പോര്‍ട്ബ്ളെയര്‍ ദ്വീപിലെ സെല്ലുലാര്‍ ജെയില്‍ ഇപ്പോള്‍ ഒരു മ്യൂസിയമാണ്‌. ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴില്‍ സ്വാതന്ത്യ്ര സമരസേനാനികളെ മറ്റ്‌ തടവുകാരുടെ കൂടെ ഈ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. പ്രമുഖന്‍ വീര സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വി. ഡി. സവര്‍ക്കര്‍. ഇദ്ദേഹത്തെ പാര്‍പ്പിച്ചിരുന്ന ജയില്‍ മുറി വേറിട്ട്‌ കാണാം. ആളുകളെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. ആളുകളെ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്ന ചക്ക്‌, തൂക്കുമേട ഒക്കെ. തൂക്കിക്കൊന്നതിനുശേഷം ശരീരം നേരിട്ട്‌ കടലില്‍ ഒഴുക്കിക്കളയാവുന്ന തരത്തിലാണ്‌ ഇത്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ഇവിടെ ഈ സ്വാതന്ത്രസമരസേനാനികളുടെ ജീവിതം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലൈറ്റ്‌ ആന്‍ഡ്‌ സൌണ്ട്‌ ഷോ ഉണ്ട്‌. 

ലക്ഷദ്വീപില്‍ കവരത്തി ദ്വീപിനടുത്ത്‌ നങ്കൂരമിട്ട കപ്പലില്‍ നിന്ന്‌ നോക്കിയാല്‍ ദ്വീപിലെ മണ്‍തരികള്‍ സ്വര്‍ണപ്പൊടികള്‍ പോലെ തിളങ്ങുമെന്ന്‌ പറഞ്ഞപ്പോള്‍ കുട്ടിമോനേട്ടണ്റ്റെ കണ്ണുകള്‍ ആ കാഴ്ച ആസ്വദിക്കുന്നതുപോലെ തിളങ്ങി. കടലിലെ ജലം കുറച്ച്‌ ഉയര്‍ന്നാല്‍ ഈ ദ്വീപുകള്‍ ഒക്കെ എന്നെന്നേക്കുമായി കടലില്‍ താഴ്ന്നുപോകുമെന്ന അറിവ്‌ അദ്ദേഹത്തിനുണ്ട്‌. ഇങ്ങനെ സംഭവിക്കുന്നതിനുമുമ്പ്‌ ഈ സ്ഥലങ്ങള്‍ കാണണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു, അത്‌ സാധിച്ചുവെന്ന്‌ അദ്ദേഹം. 2004-ല്‍ ആഞ്ഞടിച്ച സുനാമി തിരമാലകള്‍ ആന്തമാന്‍ നികോബാര്‍ ദ്വീപുകളിലെ ചിലതിനെ കടലില്‍ മുക്കിയത്‌ ചരിത്രം. ഇങ്ങനെ മുങ്ങിയവയില്‍ ആന്തമാനിലെ വിനോദസഞ്ചാര കേന്ദ്രമായിരുന്ന ജോളി ബോയ്‌ ദ്വീപുമുണ്ടായിരുന്നു. ആന്തമാനിലെ പല സ്ഥലങ്ങള്‍ക്കും നമ്മുടെ മലപ്പുറം ജില്ലയിലെ സ്ഥലങ്ങളുടെ പേരാണെന്ന്‌ കുട്ടിമോനേട്ടന്‍. ഇതില്‍ തിരൂരും, മഞ്ചേരിയും കൊടിഞ്ഞിയും ഒക്കെ ഉണ്ട്‌. പണ്ട്‌ നാടുകടത്തപ്പെട്ട്‌ ഇവിടെ എത്തിയവര്‍ അവരുടെ നാടിണ്റ്റെ പേരുകള്‍ ഓര്‍മ്മിക്കാനായി കൊടുത്തതാണെന്ന്‌ ഇദ്ദേഹം. 

ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി യാത്രകള്‍ തുടങ്ങിവെച്ച കുട്ടിമോനേട്ടന്‍ ഏറെ യാത്രകള്‍ക്കുശേഷം ഭക്തിയും ഈശ്വരനെക്കുറിച്ചുള്ള നിലപാടുകളും മാറിയത്‌ അറിയുന്നു. ഇതിന്‌ യാത്രകള്‍ കാരണമായിട്ടുണ്ടോ എന്ന്‌ പറയാന്‍ അദ്ദേഹത്തിനാവുന്നില്ല. നമ്മുടെ പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായിരുന്നെന്ന്‌ ഇന്നദ്ദേഹം തിരിച്ചറിയുന്നു. ഈ തിരിച്ചറിവ്‌ തണ്റ്റെ കുലത്തൊഴിലായ ആശാരിപ്പണിയില്‍ വാസ്തുശാസ്ത്രം എന്ന പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ തെറ്റാണെന്ന്‌ പറയാനുള്ള ചങ്കൂറ്റം കുട്ടിമോനേട്ടന്‌ നല്‍കുന്നു. വര്‍ഷങ്ങളായി കുട്ടിമോനേട്ടന്‍ ആശാരിപ്പണി ചെയ്യാറില്ല. വീടിന്‌ സ്ഥാനം നോക്കുന്ന ഒരു പാരമ്പര്യ വിദഗ്ദ്ധനാണ്‌ കുട്ടിമോനേട്ടന്‍. 

കന്നിമൂലയില്‍ കക്കൂസ്‌ പാടില്ല എന്ന നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. വീടിണ്റ്റെ ഉമ്മറവാതില്‍ തെക്കോട്ട്‌ തുറക്കരുതെന്ന്‌ പറയുന്നവരോട്‌ അദ്ദേഹം ചോദിക്കുന്നു, മറ്റുദിശകളിലേക്ക്‌ വാതില്‍ തുറന്നുനടക്കുന്നവര്‍ മരിക്കാറില്ലേ എന്ന്‌. വാസ്തുശാസ്ത്രത്തിണ്റ്റെ പേര്‌ പറഞ്ഞ്‌ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഭൂരിഭാഗം പേര്‍ക്കും ഒരു ടീസ്പൂണ്‍ അറിവ്‌ മാത്രമേയുള്ളൂ എന്ന്‌ കുട്ടിമോനേട്ടന്‍. വാസ്തുശാസ്ത്രം കൃത്യമായി പാലിച്ചുകൊണ്ട്‌ കെട്ടിടം പണിയാന്‍ വളരെ ബുദ്ധിമുട്ടുണ്ട്‌. വീടിനുനടുവില്‍ തൂണ്‌ പാടില്ല എന്നത്‌ വാസ്തുശാസ്ത്രത്തിണ്റ്റെ പ്രാഥമിക നിയമമാണ്‌. അങ്ങിനെ തൂണുണ്ടായാല്‍ പോലും അതിന്‌ പരിഹാരമുണ്ടെന്ന്‌ അദ്ദേഹം. 

"മദ്ധ്യത്തില്‍ തൂണുനാട്ടി 
പുരയുടെ പണിയും തീര്‍ന്നുപോയെന്നിരിക്കിലും 
സ്വര്‍ണം കൊണ്ട്‌ കപാലത്തെ (തലയോട്ടി) 
പണിതീര്‍പ്പിച്ചു ബുദ്ധിമാന്‍ 
താഴത്ത്‌ സ്ഥാപനം ചെയ്ക 
പൂര്‍വദ്വാരേ വലത്തതില്‍" 

ആമ, പന്നി, ഗജം, പോത്ത്‌, കാള ഇങ്ങനെ പഞ്ചശിരസ്സുകള്‍ സ്വര്‍ണം കൊണ്ട്‌ പണിതീര്‍പ്പിച്ച്‌ കിഴക്കോട്ടുള്ള വാതിലിണ്റ്റെ വലത്തുഭാഗത്തായി കുഴിച്ചിട്ടാല്‍ മദ്ധ്യത്തിലെ തൂണിണ്റ്റെ ദോഷം പോലും മാറിക്കിട്ടുമെന്ന്‌ കുട്ടിമോനേട്ടന്‍ പറയുന്നു. ഇതറിയാതെയാണ്‌ വാസ്തുശാസ്ത്രക്കാരെന്ന്‌ പറയുന്നവര്‍ പാവങ്ങളെ ദ്രോഹിക്കുന്നത്‌ എന്ന്‌ അദ്ദേഹം പറയുന്നു. ശില്‍പിബാലപ്രബൊധിനി, മനുഷ്യാലയ മഹാചന്ദ്രിക, മനുഷ്യാലയചന്ദ്രിക, ഗൃഹചിത്രാവലി, ശില്‍പിരത്നം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ തനിക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ കുട്ടിമോനേട്ടന്‍ പറഞ്ഞു. 

ഇന്ത്യയ്ക്ക്‌ പുറത്ത്‌ ദുബായ്‌, സിംഗപ്പൂറ്‍, മലേഷ്യ, തായ്‌ലണ്റ്റ്‌, ബാംഗോക്ക്‌ എന്നീ രാജ്യങ്ങള്‍ കുട്ടിമോനേട്ടന്‍ സന്ദര്‍ശിച്ചു. ചിലത്‌ 'സഫലമീ യാത്ര' എന്ന പരിപാടിയുടെ ഭാഗമായും, ചിലത്‌ പാക്കേജ്‌ ടൂറിണ്റ്റെ ഭാഗമായും. ഇനി ശ്രീലങ്ക കൂടി കാണണമെന്നുണ്ട്‌, കുട്ടിമോനേട്ടന്‌. മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യവും മങ്ങുന്ന ഓര്‍മ്മയും ഒന്നും ഈ ആഗ്രഹത്തിന്‌ തടസ്സമാവുന്നില്ല. 

ഭക്തിമാര്‍ഗത്തില്‍ തുടങ്ങി, യാത്രകളിലൂടെ ഏറെ ദൂരം താണ്ടി കുട്ടിമോനേട്ടന്‍ എത്തി നില്‍ക്കുന്നത്‌ വടകര സിദ്ധാശ്രമത്തിണ്റ്റെ വാതിലില്‍. വിശ്വാസത്തിണ്റ്റെ പേരില്‍ നടക്കുന്ന ആചാരങ്ങളിലൊന്നും വിശ്വാസമില്ലാതെ സിദ്ധവിദ്യ സ്വീകരിച്ചു. അന്ന്‌ സംസാരം അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ഇത്രയും ബുദ്ധിമുട്ടി ഒരു പാട്‌ പൈസയും ചെലവാക്കി ഈ പ്രദേശങ്ങളെല്ലാം കണ്ടതുകൊണ്ട്‌ കുട്ടിമോനേട്ടന്‌ എന്ത്‌ കിട്ടി. കാണാന്‍ ഒരു സാദ്ധ്യതയുമില്ലാതിരുന്ന പ്രദേശങ്ങളിലെ മണ്ണില്‍ ചവുട്ടി നിന്നതിണ്റ്റെ സന്തോഷം, നിര്‍വൃതി. അതിന്‌ പകരം വെക്കാന്‍ ഒന്നുമില്ല എന്ന്‌ പറഞ്ഞ്‌ കുട്ടിമോനേട്ടന്‍ അവസാനിപ്പിച്ചു.

Monday, March 9, 2015

ഡെല്‍ഹിയില്‍ ഒരു പരപ്പനങ്ങാടിക്കാരന്‍

അവര്‍ അയാളെ കണ്ടത്‌ ന്യൂ ഡെല്‍ഹിയിലെ ജന്തര്‍ മന്തര്‍ റോഡിലായിരുന്നു. മലയാളമനോരമയിലെ ഫിറോസ്‌ അലിയുടെ ഒരു ഫോണ്‍ സന്ദേശം കിട്ടിയിട്ടാണ്‌ അവര്‍ അവിടെ പോയത്‌. എന്നും സമരങ്ങളൂം ധര്‍ണകളും പ്രകടനങ്ങളും നടക്കുന്ന ജന്തര്‍ മന്തര്‍ റോഡില്‍ അന്ന്‌ പതിവിലധികം തിരക്കുണ്ടായിരുന്നു. കാരണം നാലുവര്‍ഷം മുമ്പ്‌ ഇതേ ദിവസമാണ്‌ മുംബൈയില്‍ നൂറുകണക്കിന്‌ സാധാരണമനുഷ്യര്‍ തീവ്രവാദികളുടെ തോക്കിനിരയായത്‌. പ്രകടനക്കാരുടെ തിരക്കുള്ള കാലടികള്‍ കടന്നുപോകുന്ന തെരുവിണ്റ്റെ ഓരത്ത്‌ അയാള്‍ കിടപ്പായിരുന്നു. വലിച്ചുകെട്ടിയ പ്ളാസ്റ്റിക്‌ ഷീറ്റിനുതാഴെ മുഷിഞ്ഞുനാറിയ പുതപ്പിനുള്ളില്‍ വെറും എല്ലും തോലുമായ ഒരു ശരീരം. മുടി നരച്ചിരുന്നതുകൊണ്ട്‌ വൃദ്ധനാണെന്ന്‌ മനസ്സിലായി. രണ്ട്‌ കൈകളിലേയും പുണ്ണുകളില്‍ പുഴുക്കള്‍ പുളഞ്ഞു. പ്രകടനക്കാരെ തടയാനുയര്‍ത്തിയ ബാരിക്കേഡുകളും പോലീസുകാരുടെ കൂട്ടവും ഒന്നും ഠാക്കൂറ്‍ ദാസിനെ അലോസരപ്പെടുത്തിയില്ല. പാര്‍ലിമെണ്റ്റ്‌ ഹൌസില്‍ നിന്നും ഒരു കിലോകീറ്റര്‍ മാത്രം അകലെ അയാള്‍ കിടപ്പുതുടങ്ങിയിട്ട്‌ നാളുകളേറെയായിരുന്നു. കോണാട്ട്‌ പ്ളേസില്‍ നിന്ന്‌ പാര്‍ലിമണ്റ്റ്‌ ഹൌസ്‌ വരെ നീളുന്ന ഈ റോഡാണ്‌ ഡെല്‍ഹിയിലെ എല്ലാ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്‌. എന്നത്തേയും പോലെ അന്നും ചുറ്റും നടക്കുന്നതൊന്നും അറിയാതെ പുഴുക്കള്‍ തിന്നുതീര്‍ക്കുന്ന തണ്റ്റെ ശരീരത്തെക്കുറിച്ചുപോലും അറിയാതെ അയാള്‍ കിടന്നു. ആശുപത്രിയിലേക്ക്‌ മാറ്റാന്‍ അവര്‍ തയ്യാറായി വന്നപ്പോള്‍ പോലീസും സഹായത്തിനെത്തി. അവര്‍ അയാളെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക്‌ മാറ്റി. പുഴുക്കളെ കളഞ്ഞ്‌ വ്രണങ്ങള്‍ വൃത്തിയാക്കി മരുന്നു വെച്ച്‌ കെട്ടി. ആശുപത്രിയില്‍ ചേര്‍ത്തതിനുശേഷമാണ്‌ അവരെല്ലാം വീട്ടിലേക്ക്‌ തിരിച്ചുപോയത്‌. പക്ഷേ പിറ്റേദിവസം രാവിലെ പതിനൊന്ന്‌ മണിയോടെ ഠാക്കൂറ്‍ ദാസ്‌ ഈ ലോകം വിട്ടുപോയി. ആരുമറിയാതെ നിരത്തുവക്കില്‍ കിടന്ന്‌ പുഴുവരിച്ച്‌ മരിക്കാന്‍ അനുവദിക്കാതെ അയാള്‍ക്കൊരു നല്ല മരണം കൊടുക്കാന്‍ അവര്‍ക്കായി. ആരെന്നറിയില്ലെങ്കിലും അവരോടുള്ള കൃതജ്ഞത തീര്‍ച്ചയായും മരണവേളയില്‍ അയാളുടെ ഉള്ള്‌ നിറച്ചിരിക്കും, തീര്‍ച്ച. 
***** 
ഇനിയൊരു ദിവസം ഇവരുടെ സേവനരംഗമായ കാന്‍സര്‍ രോഗിക്കളുടെ സാന്ത്വനചികിത്സയുടെ ഭാഗമായി All India Institure of Medical Science-AIIMS-ല്‍ ആയിരുന്നു. കൂട്ടത്തിലാരൊ ആണ്‌ അത്‌ കണ്ടത്‌. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയുടെ മതില്‍ക്കെട്ടിനുള്ളില്‍ പ്രധാന കവാടത്തിനരികില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്‌. ആശുപത്രിയിലുള്ള നിരവധി രോഗികളുടെ കൂടെ വന്നവര്‍, ബന്ധുക്കള്‍ ഒക്കെ ചുറ്റുപാടും നില്‍പുണ്ട്‌. ഗേറ്റിലെ പാറാവുകാരനും കാണാനാവുന്ന വിധത്തിലാണ്‌ ഈ മനുഷ്യണ്റ്റെ ഇരിപ്പ്‌. രണ്ട്‌ കാലിണ്റ്റേയും മടമ്പുകള്‍ പുഴുക്കള്‍ തിന്നു തീര്‍ത്തിരിക്കുന്നു. ശരീരത്തെ ഈച്ചകളില്‍ നിന്ന്‌ രക്ഷിക്കാന്‍ അയാള്‍ പാടുപെടുകയാണ്‌. ഒരാഴ്ചയായി ഇതേ സ്ഥലത്തിരിക്കുന്ന ഇയാളെ പറ്റി എല്ലാവരും സംസാരിച്ചിരുന്നെങ്കിലും ആരും ഒന്നും ചെയ്യാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ ആതുരസേവനം ഏറ്റെടുത്തിരിക്കുന്ന അവര്‍ ഗ്ളൌസും മാസ്‌കും ധരിച്ച്‌ അയാളെ വൃത്തിയാക്കാന്‍ തുടങ്ങി. മരുന്നുകളും അണുനാശിനികളും ഉപയോഗിച്ച്‌ പുഴുക്കളെ കളഞ്ഞ്‌ അയാളെ തൊടാന്‍ കഴിയുന്ന അവസ്ഥയിലാക്കി. ആശുപത്രിയില്‍ വിവരമറിയിച്ചതനുസരിച്ച്‌ അപ്പോഴേക്കും ജീവനക്കാര്‍ എത്തി അയാളെ അത്യാഹിതവിഭാഗത്തിലാക്കി. 
***** 
AIIMS-ണ്റ്റെ അത്യാഹിത വിഭാഗത്തില്‍ അജ്ഞാതനായി കിടക്കുകയായിരുന്നു, അയാള്‍. മലയാളിയാണെന്നറിഞ്ഞ്‌ അവര്‍ അയാളുമായി ബന്ധപ്പെടുകയായിരുന്നു. അജ്ഞാതനായ രോഗി അങ്ങനെ തൃശ്ശൂരിലുള്ള കുമാരേട്ടനായി മാറി. സ്വന്തം വീടും വീട്ടുകാരുമുണ്ടായി. അയാളില്‍ നിന്ന്‌ കിട്ടിയ വിവരമനുസരിച്ച്‌ കേരളത്തിലുള്ള വീട്ടില്‍ ബന്ധപ്പെടുകയും വീട്ടുകാര്‍ ഡെല്‍ഹിയിലെത്തി കുമാരേട്ടനെ കൂട്ടിക്കൊണ്ട്‌ പോകുകയും ചെയ്തു. യാത്ര പറയുമ്പോള്‍ കുമാരേട്ടന്‍ വികാരാധീനനായി പറഞ്ഞത്‌ അജ്ഞാതനായ തനിക്ക്‌ നാടും വീടും വീട്ടുകാരും തിരിച്ചുകിട്ടാന്‍ സഹായിച്ച അവരെ ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു. നിറഞ്ഞ ഓര്‍മ്മകളുമായി നാട്ടിലേക്ക്‌ യാത്ര തിരിച്ച കുമാരേട്ടന്‍ ആ നല്ല ഓര്‍മ്മകളുമായി ആ യാത്ര അവസാനയാത്രയാക്കി. നാട്ടിലെത്തുന്നതിനുമുമ്പ്‌ ഡൊറൊന്തോ എക്സ്പ്രസ്സില്‍ വെച്ച്‌ തന്നെ കുമാരേട്ടന്‍ മരിച്ചു. 
***** 
ഡെല്‍ഹിയിലെ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്‌ കെയര്‍ യൂനിട്ട്‌ പ്രവര്‍ത്തകരാണ്‌ ഈ മൂന്ന്‌ സംഭവങ്ങളിലും പരാമര്‍ശിക്കപ്പെട്ട അവര്‍. സുരേഷ്‌ തലിയാരില്‍, അനില്‍ മഹേന്ദ്രു, ഹാരിസ്‌ ബീരാന്‍, അജിത്‌ കുമാര്‍ നിയാശ്‌, ഫിറോസ്‌ അലി, ജയന്‍ കെ. ഉണ്ണുണ്ണി ഈ വളണ്ടിയര്‍മാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി കെ. വി. ഹംസ. 2008-ലാണ്‌ Delhiites National Initiative in Palliative Care DNIPCare എന്ന ഈ സംഘടന രൂപീകൃതമാവുന്നത്‌. ഡെല്‍ഹിയില്‍ അതുവരെ നിലനിന്നിരുന്ന കാന്‍സര്‍ പലിയേറ്റീവ്‌ കെയര്‍ സംഘടനകളില്‍ നിന്ന്‌ വ്യത്യസ്ഥമായി എല്ലാതരം മാറാരോഗികള്‍ക്കുമുള്ള സാന്ത്വന പരിചരണം ആണ്‌ സംഘടന ചെയ്യുന്നത്‌. ഡെല്‍ഹി സഫ്ദര്‍ജംഗ്‌ ആശുപത്രിയിലെ പുരുഷ നഴ്സും നാഷണല്‍ ഫ്ളോറന്‍സ്‌ നൈറ്റിംഗേല്‍ പുരസ്കാര ജേതാവുമായ സുരേഷ്‌ തലിയാരില്‍ ആണ്‌ സംഘടനയുടെ സെക്രട്ടറി. ബിസിനസ്സുകാരനായ എ. ടി. സൈനുദ്ദീന്‍ പ്രസിഡണ്റ്റും ഫൈനന്‍സ്‌ മിന്‍സിട്രിയിലെ അഡീഷണല്‍ എക്കണോമിക്‌ അഡ്വൈസറായ ആണ്റ്റണി സിറിയക്‌ ട്രഷറര്‍ ആയും സേവനമനുഷ്ടിക്കുന്നു. ഇപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്കായി ഒരു ക്ളിനിക്കും ഇവര്‍ നടത്തുന്നുണ്ട്‌. ഞായറാഴ്ചകളില്‍ ഇവിടെ ഡോക്ക്ടര്‍മാരുടെയും മറ്റും സേവനം ലഭ്യമാക്കുന്നുണ്ട്‌. അത്യാവശ്യം വേണ്ട മരുന്നുകള്‍ സൌജന്യമായി കൊടുക്കാനും ഇവര്‍ തയ്യാറാവുന്നു. 

ഇതിന്‌ സാന്ത്വന ചികിത്സ എന്ന്‌ പറയുന്നത്‌ തെറ്റാണ്‌. ഇവര്‍ ഒരു ചികിത്സയും ചെയ്യുന്നില്ല. മാറാരോഗങ്ങള്‍ കൊണ്ട്‌ പൊറുതിമുട്ടുന്ന ആളുകള്‍ക്ക്‌ രോഗം കൊണ്ടുള്ള ദുരിതവും വേദനയും കുറക്കാനുള്ള പരിചരണം അതോടൊപ്പം ഈ പരിചരണത്തില്‍ വീട്ടുകാര്‍ക്കുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്നതാണ്‌ ഇവര്‍ ചെയ്യുന്നത്‌. മുകളില്‍ പറഞ്ഞ സംഭവങ്ങളില്‍ ഇവരുടെ സേവനം സാന്ത്വന പരിചരണമെന്ന നിര്‍വ്വചനത്തില്‍ പെടുന്നതല്ലെങ്കിലും മാനുഷിക പരിഗണന വെച്ച്‌ ഇവര്‍ ഇടപെടുകയായിരുന്നു. അതിരുകള്‍ നിശ്ചയിച്ച്‌ നടത്തുന്ന സേവനമല്ല യഥാര്‍ത്ഥ സേവനം എന്ന കാര്യം ഇവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ്‌ അതാണ്‌ ഈ വളണ്ടിയര്‍മാരെ യഥാര്‍ത്ഥസേവകരാക്കുന്നത്‌. 

മാറാരോഗികളെ സന്ദര്‍ശിക്കുന്ന വളണ്ടിയര്‍മാര്‍ക്ക്‌ കൃത്യമായ പരിശീലനം ആവശ്യമാണ്‌. രോഗികള്‍ക്ക്‌ അമിതമായ പ്രതീക്ഷയ്ക്ക്‌ വക കൊടുക്കാതിരിക്കുകയും എന്നാല്‍ തളര്‍ന്നുപോകുന്ന മനസ്സുകള്‍ക്ക്‌ ഊര്‍ജം പകരാനും ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക്‌ കഴിയണം. പ്രവര്‍ത്തകര്‍ ഒരിക്കലും അമിതമായ വൈകാരിക പ്രതികരണത്തിന്‌ മുതിരരുതെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. നടക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കാതെ കട്ടിലില്‍ തന്നെ കഴിയുന്ന രോഗിയുടെ കട്ടിലിനുതാഴെ ഒരു ജോഡി ചെരുപ്പ്‌ വെയ്ക്കുമ്പോള്‍ അയാളില്‍ നടക്കാനുള്ള ആഗ്രഹം വളരുമെന്നും അത്‌ തളരുന്ന മനസ്സിനെ കൂടുതല്‍ തളര്‍ച്ചയിലേക്ക്‌ വീഴാതെ താങ്ങിനിര്‍ത്തുമെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഇതാണ്‌ സാന്ത്വനപരിചരണത്തിണ്റ്റെ മനശ്ശാസ്ത്രസമീപനം. 

ഡെല്‍ഹിയിലെ ഈ സാന്ത്വനപരിചരണ സംഘത്തിണ്റ്റെ സാരഥി പരപ്പനങ്ങാടിക്കാരനായ കെ. വി. ഹംസയാണ്‌. പരപ്പനങ്ങാടി ജയകേരള റോഡിലുള്ള കാപ്പാട്‌ വലിയ പീടികക്കല്‍ ഹംസ. ൧൯൮൩-ല്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ജയിച്ച്‌ ഡെല്‍ഹിയിലെത്തി. കൃഷി വകുപ്പില്‍ ക്ളാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇപ്പോള്‍ ധനകാര്യവകുപ്പില്‍ സീനിയര്‍ അക്കൌന്‍ഡ്സ്‌ ഓഫീസര്‍. പഞ്ചാബില്‍ നിന്നുള്ള റൂബിയെ പ്രണയവിവാഹം ചെയ്തു. ഒരു മകന്‍ ഡാനിഷ്‌ കൊച്ചിന്‍ ലോ അക്കഡമിയില്‍ പഠിക്കുന്നു. ഹംസയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യയും മകനുമുണ്ട്‌. സംഘടനയ്ക്കുവേണ്ടി പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ കാണാനും പരിശോധിക്കാനും കഴിയുന്ന കാഷ്‌ ബുക്‌ ഡിസൈന്‍ ചെയ്തത്‌ മകനാണെന്ന്‌ ഹംസ പറയുന്നു. തങ്ങള്‍ക്കു ലഭിക്കേണ്ട ഹംസയുടെ സമയവും ഊര്‍ജവും പാവപ്പെട്ട രോഗികള്‍ക്കായി പകുത്തുനല്‍കാന്‍ സന്തോഷത്തോടെ തയ്യാറായിക്കൊണ്ട്‌ ഈ കുടുംബം ജീവിക്കുന്നു. 

2008 ഏപ്രില്‍ മാസം 29-അം തിയതി മലയാള മനോരമയില്‍ സാന്ത്വന ചികിത്സയെക്കുറിച്ച്‌ വന്ന ഒരു ഫീച്ചറാണ്‌ ഡെല്‍ഹിയില്‍ ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ നിമിത്തമായതെന്ന്‌ ഹംസ ഓര്‍ക്കുന്നു. 2008  ആഗസ്റ്റ്‌ 15-ന്‌ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ സംഘടന 2009-ല്‍ ഒരു സന്നദ്ധസംഘടനായി റജിസ്റ്റര്‍ ചെയ്തു. ആദ്യ ഘട്ട ആലോചനകളില്‍ പങ്കെടുത്തത്‌ 6 പേര്‍. ഇപ്പോള്‍ 200 വളണ്ടിയര്‍മാരും 15-20 മാനേജര്‍മാരും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. പണത്തിണ്റ്റേയും പ്രതാപത്തിണ്റ്റേയും അധികാരത്തിണ്റ്റേയും പ്രദര്‍ശനനഗരിയായ ഡെല്‍ഹിയില്‍ ഇത്തരമൊരു നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്‌ ആളുകളെ കിട്ടാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന്‌ ഹംസ. എന്നാല്‍ ഡെല്‍ഹി എന്ന മനോഹരനഗരത്തിണ്റ്റെ പുറം പകിട്ടില്‍ കാണാതെ പോകുന്ന തീര്‍ത്തും നിരാശ്രയവും നിരാലംബവുമായ ഒരു ലോകമുണ്ടെന്നും അവിടെ ഇത്തരം സേവനം അത്യാവശ്യമുള്ള ദരിദ്രരോഗികളുണ്ടെന്നും അനുഭവത്തില്‍ നിന്ന്‌ ഹംസ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്‌ തന്നെ സാന്ത്വനപരിചരണ പദ്ധതിക്ക്‌ പ്രസക്തി ഏറെയുണ്ടെന്നും. 

പ്രവര്‍ത്തകരെല്ലാം ജോലിക്കാരായതിനാല്‍ ഒഴിവുദിവസങ്ങളില്‍ മാത്രമേ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിയാറുള്ളൂ എന്ന്‌ ഹംസയുടെ പരിദേവനം. ഡെല്‍ഹി സര്‍വ്വകലാശാല, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല, ജാമിയ മിലിയ, ഡെല്‍ഹി ഐ. ഐ. ടി എന്നിവിടങ്ങളിലെ എന്‍.എസ്‌.എസ്‌ ശാഖയുമായി ചേര്‍ന്നുകൊണ്ടാണ്‌ പ്രവര്‍ത്തനം. വളരെ പരിമിതമായ സാദ്ധ്യതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ മെച്ചപ്പെട്ട പ്രവര്‍ത്തനം സാധിക്കുന്നുണ്ടെന്ന്‌ ഹംസ. 

സ്കൂള്‍ പഠനകാലത്ത്‌ ചെറുകഥകള്‍ എഴുതുമായിരുന്നു, ഹംസ. ഡെല്‍ഹിയിലെത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോള്‍ ധാരാളം സമയം കിട്ടി തുടങ്ങി. ഡെല്‍ഹി കേരള ക്ളബിലെ സാഹിത്യവേദിയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു, ഹംസ അക്കാലത്ത്‌. എന്നാല്‍ മുടങ്ങിപ്പോയ എഴുത്ത്‌ പുനരാരംഭിക്കാന്‍ ഹംസ തയ്യാറായില്ല. ഒറ്റപ്പെടലില്‍ നിന്ന്‌ രക്ഷ തേടാന്‍ കേരള മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ്‌ സാമൂഹ്യസേവനം തുടങ്ങുന്നത്‌. ബി.ഇ.എം ഹൈസ്കൂളില്‍ എന്‍.സി.സി കാഡറ്റ്‌ ആയിരിക്കുമ്പോള്‍ ജോണ്‍ മാഷിണ്റ്റെ നേതൃത്വത്തില്‍ നെടുമ്പറമ്പ്‌ ഇടവഴി റോഡാക്കാന്‍ നടത്തിയ സേവനം മനസ്സിണ്റ്റെ അടിത്തട്ടില്‍ ഇപ്പോഴുമുണ്ട്‌. സാമൂഹ്യസേവനത്തില്‍ ഹംസയുടെ ആദ്യ പാഠം ഇതായിരിക്കുമെന്ന്‌ തോന്നുന്നു. അതുപോലെ ചെറമഗലത്തെ കുഷ്ഠരോഗികളുടെ കോളനിനിവാസികള്‍ക്ക്‌ വസ്ത്രവിതരണം നടത്തിയതും ഹംസ ഓര്‍മ്മിക്കുന്നു. കുഷ്ഠരോഗികളെ അറപ്പോടെ അകറ്റിനിര്‍ത്തിയ കാലമായിരുന്നൂ, അത്‌. അന്ന്‌ വെട്ടിയ റോഡ്‌ ഇന്നും എന്‍. സി. സി. റോഡ്‌ എന്ന പേരില്‍ പരപ്പനങ്ങാടിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. അന്നത്തെ കുട്ടികള്‍ക്ക്‌ സാമൂഹ്യസേവനത്തിണ്റ്റെ ആദ്യപാഠങ്ങള്‍ക്കൊപ്പം ജോണ്‍ മാഷെന്ന എന്‍. സി. സി. ഓഫീസറേയും ഓര്‍മ്മിക്കാനുള്ള അവസരം നല്‍കിക്കൊണ്ട്‌. 

അക്കാലത്ത്‌ പുരാതന ഡെല്‍ഹിയിലെ മദ്രസ്സകളില്‍ ഖുറാന്‍ ഒഴികെ മറ്റൊന്നും പഠിപ്പിക്കാറുണ്ടായിരുന്നില്ല. കുട്ടികളില്‍ ഭൂരിഭാഗവും വന്നിരുന്നത്‌ കിട്ടുന്ന ഭക്ഷണം ഓര്‍ത്തുമാത്രമായിരുന്നു, താനും. ചേരുന്ന 50 പേരില്‍ 10 പേര്‍ ഏതെങ്കിലും പള്ളികളില്‍ ഇമാം ആയി പോകുന്നു. ബാക്കി നാല്‍പതുപേരും പഠനം കൊണ്ട്‌ ഒരു ഒരുകാര്യമില്ലാതെ ചെറിയ ജോലികള്‍ ചെയ്തു ജീവിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ആദ്യ പ്രവര്‍ത്തനം മദ്രസ്സകളിലെ ഈ കുട്ടികള്‍ക്ക്‌ ഇംഗ്ളീഷും കണക്കും പഠിപ്പിക്കുക എന്നതായിരുന്നു. ഞായറാഴ്ചകളില്‍ കോളേജ്‌ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുകൊണ്ടാണ്‌ ഈ ക്ളാസ്സുകള്‍ നടത്തിയത്‌. ഇത്തരം ക്ളാസ്സുകള്‍ക്കൊപ്പം ഡെല്‍ഹിയിലെത്തിപ്പെടുന്ന മലയാളികള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സദാ സന്നദ്ധരായിക്കൊണ്ട്‌ ഈ സംഘടന ഇപ്പോഴും പ്രവര്‍ത്തനനിരതമാണ്‌. ഇപ്പോള്‍ ഈ സംഘടനയുടെ ഭാരവാഹിത്വമില്ലെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണ്‌ ഹംസ. സാന്ത്വനപരിചരണത്തിനായൂള്ള സംഘടന തുടങ്ങിയത്‌ മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ഭാഗമായിട്ടായിരുന്നു. പിന്നീട്‌ ജാതിയുടേയും മതത്വത്തിണ്റ്റേയും തണലില്ലാതെ നിലനില്‍ക്കണമെന്നുള്ളതുകൊണ്ട്‌ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഡെല്‍ഹിയിലായിരുന്നപ്പോള്‍ ചിലപ്പോള്‍ ഡി.നിപ്‌ കെയറിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഞാന്‍ ഐ.എന്‍.എ കോളനിയില്‍ താമസിക്കുമ്പോള്‍ അതിനടുത്തുള്ള കോഠ്ളയില്‍ അജയ്‌ ഭക്ത എന്ന രോഗിയെ കാണാന്‍ പല തവണ പോയിട്ടുണ്ട്‌. വെറും പതിനെട്ടുവയസ്സുണ്ടായിരുന്ന അവന്‍ താമസിയാതെ അനിവാര്യമായ മരണത്തിന്‌ കീഴടങ്ങി. ഹംസയുടേയും കൂട്ടുകാരുടേയും സമര്‍പ്പണം പരിപൂര്‍ണമായിരുന്നെന്ന്‌ നേരില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്‌. എഴുതുമ്പോള്‍ അത്‌ കൂടുതലാളുകള്‍ക്ക്‌ ഈ വിഷയത്തില്‍ താല്‍പര്യം തോന്നി മുന്നോട്ട്‌ വരാന്‍ പ്രചോദനം തരുന്ന തരത്തിലാവണമെന്നാണ്‌ ഹംസ എന്നോട്‌ ആവശ്യപ്പെട്ടത്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിലെ പിന്നോക്ക ജില്ലയായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ നിന്ന്‌ ഡെല്‍ഹിയിലെത്തി കുടുംബത്തിണ്റ്റെ സുഖവും സൌകര്യങ്ങളും ത്യജിച്ചുകൊണ്ട്‌ നിര്‍ദ്ധന രോഗികള്‍ക്കായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന ഈ പരപ്പനങ്ങാടിക്കാരന്‍ എനിക്കും അഭിമാനം തരുന്നു. ഞാനും ഹംസയുടെ നാട്ടില്‍ നിന്നാണ്‌ വരുന്നതെന്നുള്ള അഭിമാനം.

Wednesday, February 18, 2015

ക്യൂ നില്‍ക്കുമ്പോള്‍ അറിയാതെ പോകുന്നത്‌

പല രംഗങ്ങളിലും ഒരുപാട്‌ അഭിവൃദ്ധി കൈവരിച്ചിട്ടുള്ള നമ്മുടെ രാജ്യത്തെ പുറകോട്ട്‌ വലിക്കുന്ന ഏറ്റവും പ്രധാനമായ ഒറ്റ വിഷയം ഏതെന്ന്‌ ചോദിച്ചാല്‍ ഉത്തരം അഴിമതി എന്നായിരിക്കും. അതും ഭരണത്തിലെ ഉന്നതരംഗത്തുള്ള അഴിമതി. നമ്മള്‍ മുന്നോട്ട്‌ പോകുന്നതനുസരിച്ച്‌ അഴിമതിയുടെ തോത്‌ വര്‍ദ്ധിച്ചുവരുന്നതായി നമുക്കറിയാം. എണ്‍പതുകളില്‍ നമ്മുടെ രാഷ്ട്രീയരംഗം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ്‌ ബോഫോര്‍സ്‌ ആയിരുന്നു. അത്‌ ഏതാണ്ട്‌ 64 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിണ്റ്റെ കാലത്തുണ്ടായ അഴിമതികളെല്ലാം ലക്ഷക്കണക്കിന്‌ കോടികളുടേതായിരുന്നു. നാണ്യപ്പെരുപ്പം അഴിമതിയേയും ബാധിക്കാതെ വരില്ലല്ലോ. 

ഇംഗ്ളീഷില്‍ പറയുന്ന 'കറപ്ഷന്‍' എന്ന്‌ വാക്കിണ്റ്റെ മലയാള വാക്കായാണ്‌ അഴിമതി എന്ന്‌ നമ്മള്‍ ഉപയോഗിക്കുന്നത്‌. കറപ്ഷന്‍ എന്ന വാക്കിന്‌ ട്രാന്‍സപാരന്‍സി ഇണ്റ്റര്‍നാഷണല്‍ നല്‍കുന്ന നിര്‍വ്വചനം 'തങ്ങളില്‍ നിയുക്തമായ അധികാരം സ്വകാര്യമായ നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുക' എന്നതാണ്‌. ഈ നിര്‍വ്വചനം രാഷ്ട്രീയപശ്ചാത്തലത്തില്‍ ശരിയാണ്‌. എന്നാല്‍ ആ വാക്കിനെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്‌ എന്ന്‌ തോന്നുന്നു. 

'കറപ്ഷന്‍' എന്ന വാക്ക്‌ 'കറപ്റ്റ്‌' എന്ന വാക്കില്‍ നിന്നുരുത്തിരിഞ്ഞതാണ്‌. കറപ്റ്റ്‌ എന്ന വാക്കിന്‌ മാതൃകയില്‍ നിന്നുള്ള വ്യതിയാനം, ആത്മീയമായതില്‍ അല്ലെങ്കില്‍ ആദര്‍ശപരമായതില്‍ വരുന്ന കളങ്കം എന്ന്‌ അര്‍ത്ഥം കാണാന്‍ കഴിയും. എയര്‍പോര്‍ട്ട്‌ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഞാന്‍ നിരന്തരം ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു, 'കറപ്റ്റ്‌'. അന്ന്‌ ടെലെപ്രിണ്റ്റര്‍ ആയിരുന്നൂ, എയര്‍പോര്‍ട്ടില്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്‌. കമ്യൂണിക്കേഷന്‍ ലൈനില്‍ തകരാറുണ്ടാകുമ്പോഴും, വോള്‍ട്ടേജില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴും അക്ഷരങ്ങള്‍ തെറ്റായി പതിയുകയോ അക്ഷരങ്ങള്‍ക്കുപകരം മറ്റെന്തെങ്കിലുമൊക്കെ കടലാസില്‍ പതിഞ്ഞ്‌ മെസ്സേജ്‌ വായിക്കാന്‍ കഴിയാതാകുകയോ ചെയ്യുമായിരുന്നു. ഞങ്ങള്‍ അതിന്‌ പറഞ്ഞിരുന്നത്‌ 'മെസ്സേജ്‌ കറപ്റ്റ്‌' എന്നായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു സന്ദേശം മുന്‍സ്റ്റേഷനിലേക്ക്‌ അയക്കും. 'മെസ്സേജ്‌ കറപ്റ്റ്‌. വീണ്ടുമയക്കുക', എന്ന്‌. 

കറപ്ഷന്‍ എന്ന വാക്കിണ്റ്റെ മുന്‍ചൊന്ന നിര്‍വ്വചനത്തില്‍ നിന്ന്‌ പുറത്തുവന്ന്‌ അതിനെ നമ്മുടെ ദൈനംദൈന ജീവിതപരിസരത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ ആ വാക്കിന്‌ വേറെ നിര്‍വ്വചനങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുമെന്ന്‌ തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍ നമ്മളൊക്കെ ചെറിയ തോതിലെങ്കിലും ഈ അവസ്ഥയെ സഹായിക്കുന്നുണ്ടെന്ന്‌ മനസ്സിലാകും.

നമ്മള്‍ നിത്യേനയെന്നോണം അനുഭവിക്കേണ്ടിവരുന്ന ഒരു കാര്യമാണ്‌ ക്യൂവില്‍ നില്‍ക്കുക എന്നത്‌. റേഷന്‍ കടയില്‍, വിവിധ ടിക്കറ്റ്‌ കൌണ്ടറില്‍, ഡോക്ടറെ കാണാന്‍ പോകുമ്പോള്‍, ഗ്യാസ്‌ കിട്ടാനായി ഒക്കെ നമ്മള്‍ ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. ഇപ്പോഴത്തെ ഇണ്റ്റര്‍നെറ്റ്‌ യുഗത്തില്‍ പലതര സര്‍വീസുകള്‍ക്കായി സമീപിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്‌ ഏറ്റവും പുതിയ കാര്യം. 

ക്യൂ എന്ന പ്രതിഭാസത്തെ ഒരു സമൂഹം ആരോഗ്യകരമായി നിലനില്‍ക്കാന്‍ അവശ്യം വേണ്ട ഒരു വ്യവസ്ഥയായി കാണാന്‍ ശ്രമിക്കുകയാണ്‌, ഇവിടെ. ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നതോടുകൂടിയാണ്‌ ഇങ്ങനെ ഒരു വ്യവസ്ഥയ്ക്ക്‌ അര്‍ത്ഥവും പ്രസക്തിയുമുണ്ടായത്‌. അതിനുമുമ്പ്‌ കൈയൂക്കുള്ളവനായിരുന്നൂ, കാര്യക്കാരന്‍. ക്യൂവില്‍ ഒരാളുടെ സ്ഥാനം ആപേക്ഷികമായതെങ്കിലും സ്ഥിരമാണ്‌. ഈ ആപേക്ഷികസ്ഥിരതയെ ലംഘിക്കുന്നത്‌, അതിന്‌ ശ്രമിക്കുന്നത്‌ കറപ്ഷണ്റ്റെ ഏറ്റവും താഴേത്തട്ടിലുള്ള രൂപമാണ്‌ എണ്റ്റെ നോട്ടത്തില്‍. അവിടെ നമ്മുടേതല്ലാത്ത അല്ലെങ്കില്‍ നമുക്കര്‍ഹതയില്ലാത്ത ഒന്ന്‌ സ്വന്തമാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. 

ക്യൂ നില്‍ക്കാന്‍ മടിയുള്ളവരാണ്‌ നമ്മളില്‍ ഭൂരിഭാഗവും. ക്യൂ എന്ന രൂപകത്തിണ്റ്റെ വ്യാപ്തി വിശാലമാക്കിയാല്‍ കറപ്ഷണ്റ്റെ ഏത്‌ രൂപത്തിനേയും അതിനുള്ളില്‍ കൊണ്ടുവരാന്‍ കഴിയും. നമുക്കര്‍ഹതയില്ലാത്ത കരാര്‍ കിട്ടാന്‍, ഔദ്യോഗികമായ കാര്യക്രമം പാലിക്കാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ ഒക്കെയുള്ള ശ്രമം കറപ്ഷണ്റ്റെ വ്യാപനത്തിന്‌ വഴിവെക്കുന്നുണ്ട്‌ എന്ന്‌ നമ്മള്‍ക്കറിയാം. ഇതൊക്കെ ഒരര്‍ത്ഥത്തില്‍ ക്യൂ മറികടക്കല്‍ തന്നെയല്ലേ? 

ചെന്നൈയില്‍ താമസിക്കുന്ന ഞാന്‍ വണ്ടിയുമായി സിഗ്നല്‍ കാത്തുനില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ഒരു സ്ഥിരം കാഴ്ചയില്‍ ഈ ക്യൂവിനുള്ള വൈമനസ്യം കാണാന്‍ കഴിയും. ഒന്നിനുപിറകെ ഒന്നായി നില്‍ക്കുന്നതിനുപകരം വരുന്ന വാഹനങ്ങളൊക്കെ ഇടതുവശത്തായി വന്നുനില്‍ക്കും. സീരിയല്‍ ക്യൂവിനുപകരം പാരലല്‍ ക്യൂ. ഒടുവില്‍ സിഗ്നല്‍ കിട്ടുമ്പോള്‍ എല്ലാവാഹനങ്ങളും കൂടി ഒരു മരണപ്പാച്ചില്‍. ഈ പാച്ചിലില്‍ പലപ്പോഴും മൊത്തം ട്രാഫിക്‌ ജാം ആവുന്നു. ക്യൂ നില്‍ക്കാനുള്ള മടി തന്നെയാണ്‌ ഈ അവസ്ഥയ്ക്കുകാരണം. 

റൈറ്റ്‌ ഹാണ്റ്റ്‌ ഡ്രൈവ്‌ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇടതുവശത്തുകൂടിയുള്ള മറികടക്കല്‍ അനുവദിക്കുന്നില്ല. ചെന്നൈയില്‍ ഈ നിയമത്തിന്‌ ഇത്തിരി പോലും ബഹുമാനം കൊടുക്കാതെ രണ്ടുവശത്തുകൂടിയും മറികടക്കല്‍ വ്യാപകം. വാഹനം ഓടിക്കാന്‍ ഈ അവസ്ഥയില്‍ അസാമാന്യ പാടവം വേണം, അപകടം ഒഴിവാക്കാന്‍ നല്ല ഭാഗ്യവും. ക്യൂ നില്‍ക്കാന്‍ ക്ഷമയില്ലായ്മ തന്നെയാണ്‌ ഇതിന്‌ കാരണം. ഓഫീസില്‍ പോകാന്‍ ഞാന്‍ എന്നും പോകുന്ന വഴിയില്‍ ജി.എസ്‌.ടി റോഡില്‍ കയറുന്നിടത്ത്‌ വലതുവശത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ റോഡ്‌ മുഴുവന്‍ മുന്‍പ്‌ പറഞ്ഞപോലെ പാരല്‍ ക്യൂവായി നിന്ന്‌ ഇടതുവശത്തേക്ക്‌ പോകുന്നവര്‍ക്ക്‌ തടസ്സം ഉണ്ടാക്കുന്നതും ഇക്കാരണം കൊണ്ട്‌ തന്നെ. 

ഒരു ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനായി ചെന്നാല്‍ പരിചയം കാരണമോ അല്ലെങ്കില്‍ സ്വാധീനം കാരണമോ പെട്ടെന്ന്‌ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കാത്തവര്‍ ആരുണ്ട്‌. ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ നേരിട്ടുള്ള പരിചയം കാണിച്ച്‌ ഡോക്ടറെ മുഖം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്‌. വരി തെറ്റിച്ച്‌ ഡോക്ടര്‍ വിളിച്ചാല്‍ ഒരു വി.ഐ.പി. പരിവേഷത്തോടെ നമ്മള്‍ അകത്തുകയറുന്നു. ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരെ പുഛത്തോടെ, കുറഞ്ഞപക്ഷം സഹതാപത്തോടെയെങ്കിലും നോക്കിക്കൊണ്ട്‌. 

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താനൂരിലുള്ള ആനന്ദന്‍ മാഷ്‌ക്കുണ്ടായ ഒരനുഭവം പറയാം. മാഷ്‌ അന്ന്‌ അദ്ധ്യാപകനാണ്‌, ശാസ്ത്രസാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകനാണ്‌, നാടകസംവിധായകനാണ്‌, നല്ല വയലിനിസ്റ്റും. പിന്നീട്‌ ഇംഗ്ളീഷിനോടുള്ള താല്‍പര്യം മൂത്ത്‌ ജോലിയുപേക്ഷിച്ച്‌ ഹൈദരാബാദിലുള്ള ഇഫ്ളുവില്‍ ചേര്‍ന്നു. മാഷ്‌ ഒരിക്കല്‍ ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. മാന്യനായ ഒരാള്‍ ക്യൂ നോക്കാതെ അകത്തുകയറാന്‍ ശ്രമിച്ചപ്പോള്‍ മാഷ്‌ തടഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ്‌ വന്ന്‌ മാഷെ പിടിച്ചുകൊണ്ടുപോയി ശരിക്കും മര്‍ദ്ദിച്ചവശനാക്കി. സ്ഥലത്തെ മജിസ്ട്രേട്ട്‌ ആയിരുന്നു, അകത്തുകയറാന്‍ ശ്രമിച്ചത്‌. ഇത്‌ പറഞ്ഞത്‌ ക്യൂ ലംഘിക്കുന്ന കാര്യത്തില്‍ സാധാരണക്കാരേക്കാള്‍ ഒരു പടി മുന്നിലാണ്‌ ഉയരത്തിലിരിക്കുന്നവര്‍ എന്ന്‌ കാണിക്കാന്‍ മാത്രം. 

മുന്നില്‍ കടക്കാന്‍ താല്‍പര്യമുള്ളവര്‍ കൂടി വരുമ്പോള്‍ അതിന്‌ സഹായം ചെയ്യാന്‍ സാദ്ധ്യതയുള്ള ആളുകള്‍, ശക്തികള്‍ ഒക്കെ തയ്യാറായി വരുന്നു. അത്‌ ഉദ്യോഗസ്ഥരംഗത്തുനിന്നാവാം, രാഷ്ട്രീയരംഗത്തുനിന്നാവാം. അനുഭവിക്കുന്ന വ്യക്തിക്ക്‌ നേട്ടമുണ്ടാവുമ്പോള്‍ അതിന്‌ പാരിതോഷികം നല്‍കാന്‍ അയാള്‍ തയ്യാറാകുന്നു. താഴേക്കിടയില്‍ ചെറിയ തോതില്‍ നിന്നാരംഭിക്കുന്ന ഈ പ്രതിഭാസം ക്രമേണ ഭീമാകാരം പൂണ്ട്‌ നമ്മുടെ രാജ്യത്തിണ്റ്റെ നിലനില്‍പിനെത്തന്നെ അപകടത്തില്‍പെടുത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു, ഇന്ന്‌. 

ഇങ്ങനെ ശരിയല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ നേടുന്നതിനെ നമ്മള്‍ സാമര്‍ത്ഥ്യം (സ്മാര്‍ട്നെസ്സ്‌) എന്ന്‌ വിളിക്കുന്ന അവസ്ഥയാണ്‌. നിയമം അനുസരിക്കുന്നവന്‍ വിഡ്ഡിയും അനുസരിക്കാത്തവന്‍ സമര്‍ത്ഥനുമാവുന്ന അവസ്ഥ. അതിന്‌ സഹായകമായ രീതിയില്‍ ബന്ധങ്ങളും സ്വാധീനവും ഇല്ലാത്തതിനെ ഒരു കുറവായി മനസ്സിലാക്കാന്‍ നമ്മള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഉന്നതങ്ങളില്‍ നിന്ന്‌ ഇത്തരം ലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിക്കാനാണ്‌ നമ്മളെല്ലാം ശ്രമിക്കുന്നത്‌. അല്ലെങ്കില്‍ അത്‌ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ ഭാഗമായി കാണാന്‍ ശീലിച്ചിരിക്കുന്നു. ഈ സമര്‍ത്ഥന്‍മാരുടെ ഇടയില്‍ ജീവിച്ചുപോകണമെങ്കില്‍ നമ്മളും കുറച്ചെങ്കിലും സ്മാര്‍ട്‌ ആയല്ലേ പറ്റൂ. അങ്ങനെ ക്രമേണ നമ്മളും ഇതിന്‌ ശ്രമിക്കുന്നു. സാധാരണക്കാരില്‍ ഭൂരിഭാഗവും ഇത്‌ മനപ്പൂര്‍വം ചെയ്യുന്നതല്ല. എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്ന നിലയില്‍ നമ്മളും ചെയ്യുന്നെന്നേ ഉള്ളൂ. ഔദ്യോഗിക കാര്യക്രമങ്ങളിലെ അനാവശ്യ നൂലാമാലകള്‍ അതിന്‌ നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നുണ്ടെന്നത്‌ സത്യമാണ്‌. അതുപോലെ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗവും അഴിമതി ചെയ്യാന്‍ താല്‍പര്യമുള്ളവരല്ലെന്നുള്ളതും സത്യമാണ്‌. 

നിയമത്തിനെതിരായി നില്‍ക്കാനുള്ള മനോഭാവം നമ്മുടെ ഉള്ളില്‍ രൂഢമൂലമ്മയതുകൊണ്ടാണോ ഇത്തരം പെരുമാറ്റം? നമ്മുടെ രാജ്യം നിലവില്‍ വന്നത്‌ തന്നെ നിയമലംഘനം ഒരു സമരമുറയായി സ്വീകരിച്ച്‌ ബ്രിട്ടീഷുകാരെ എതിരിട്ടതുകൊണ്ടാണെന്ന്‌ നമുക്കറിയാം. നിയമലംഘനത്തില്‍ കലാപത്തിണ്റ്റെ അംശം തീര്‍ച്ചയായും ഉണ്ട്‌. വീട്ടില്‍ പാലിക്കേണ്ടുന്ന ചെറിയ നിയമങ്ങള്‍ ലംഘിക്കാനുള്ള ത്വര കുട്ടികളില്‍, പ്രത്യേകിച്ചും സ്വാതന്ത്യ്രബോധം വളര്‍ന്നുതുടങ്ങുന്ന കൌമാരപ്രായത്തില്‍, സഹജമാണ്‌. പക്ഷേ സമൂഹത്തിണ്റ്റെ നിലനില്‍പ്പിനാവശ്യമായ നിയമങ്ങള്‍ ലംഘിക്കാനുള്ള പ്രവണത കാട്ടുന്ന കലാപകാരി കണ്‍മുന്നില്‍ നടക്കുന്ന അനീതിയെ, അന്യായത്തെ ചെറുക്കാന്‍, അതിനെതിരെ പ്രതികരിക്കാന്‍ പോലും ശ്രമിക്കാറില്ല എന്നത്‌ കലാപത്തെ അര്‍ത്ഥശൂന്യമാക്കുന്നുണ്ടെന്ന്‌ എണ്റ്റെ പക്ഷം. 

ഭാരതത്തില്‍ കറപ്ഷനെതിരായ ഒരു മുന്നേറ്റം ആദ്യമായുണ്ടായത്‌ 1974-ല്‍ ജെ.പി.യുടെ നേതൃത്തിലാണ്‌. അത്‌ പിന്നീട്‌ ഇന്ദിരാഗാന്ധിയ്ക്കെതിരായ സമരമായി മാറി ആദ്യത്തെ കോണ്‍ഗ്രസ്സേതര സര്‍ക്കാരില്‍ എത്തി. പിന്നീട്‌ ബോഫോര്‍സ്‌ കുംഭകോണവിഷയത്തില്‍ വി.പി.സിംഗിണ്റ്റെ നേതൃത്വത്തില്‍ ഒരു നീക്കം ഉണ്ടായി. അതും താല്‍ക്കാലിക വിജയം മാത്രമേ തന്നുള്ളൂ. അതിനുശേഷം കറപ്ഷന്‍ എന്ന വിഷയത്തില്‍ ഒരു മുന്നേറ്റം ഉണ്ടായത്‌ ഇന്ത്യ എഗെന്‍സ്റ്റ്‌ കറപ്ഷന്‍ എന്ന ഗ്രൂപ്‌ വഴി 2011-ലാണ്‌. ഈ മുന്നേറ്റത്തിണ്റ്റെ നേതൃത്വം 2012-ല്‍ അണ്ണാ ഹസാരെയുടെ കൈകളിലെത്തി. അരവിന്ദ്‌ കേജ്രിവാള്‍, ബാബാ രാംദേവ്‌, കിരണ്‍ ബേദി തുടങ്ങിയവരൊക്കെ ഇതിണ്റ്റെ നേതൃത്വത്തിലെത്തി. 

തുടക്കത്തില്‍ നല്ല ബഹുജനപങ്കാളിത്തം, പ്രത്യേകിച്ച്‌ വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തിണ്റ്റെ നല്ല പിന്തുണ ഈ മുന്നേറ്റത്തിനുണ്ടായിരുന്നു. എന്നാല്‍ ഏതൊരു ബഹുജനമുന്നേറ്റത്തില്‍ ചേരുന്നവരെല്ലാം ഒരേ ലക്ഷ്യമുള്ളവരായിരിക്കണമെന്നില്ലല്ലോ. അത്‌ തന്നെ ഇവിടേയും സംഭവിച്ചു. പലര്‍ക്കും പല താല്‍പര്യങ്ങളാണുണ്ടായിരുന്നത്‌. ഒടുവില്‍ ആ മുന്നേറ്റം അകാലചരമമടഞ്ഞു. വഴിപിരിഞ്ഞ കേജ്രിവാളിന്‌ ദെല്‍ഹി തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക്‌ ഒരു ഉള്‍ക്കിടിലം സമ്മാനിക്കാനായി എന്നത്‌ നേട്ടമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ കെജ്രിവാളും കൂട്ടരും അധികാരത്തില്‍ എത്തിയിരിക്കുന്നു. വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ട്‌ പോകില്ലെന്നും അഴിമതിക്കെതിരായി ഫലപ്രദമായി ഇടപെടുമെന്നും ആഗ്രഹിക്കാം.

അഴിമതിക്കെതിരായ ആ സമരത്തിണ്റ്റെ പ്രത്യക്ഷത്തിലുള്ള ആവശ്യം അഴിമതിയെ ഫലപ്രദമായി ചെറുക്കാന്‍ പറ്റിയ ജനലോക്പാല്‍ പാസ്സാക്കി എടുക്കുക എന്നതായിരുന്നു. ഇന്ത്യയിലെമ്പാടുമുള്ള അഴിമതിയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പിന്തുണ ജനലോക്പാല്‍ എന്ന അവരുടെ ആവശ്യത്തിനുണ്ടായിരുന്നു. മുന്നണിയില്‍ ദെല്‍ഹിയിലെ വിദ്യാസമ്പന്നരായ മദ്ധ്യവര്‍ഗമായിരുന്നെങ്കിലും അതിണ്റ്റെ വിജയം ആഗ്രഹിക്കാത്തവരായി ആരുമുണ്ടായിരുന്നിരിക്കില്ല. ജനങ്ങളുടെ മൂഡ്‌ മനസ്സിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാര്‍ക്കും അതിന്‌ ചെവി കൊടുക്കാതിരിക്കാനാവുമായിരുന്നില്ല. 

പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കസര്‍ത്തുകള്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ നല്ല വശമുണ്ട്‌. വനിതാസംവരണബില്ലടക്കമുള്ള പല കാര്യങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്‌. ലോക്പാല്‍ നിയമം കൊണ്ടുവരണം എന്നാല്‍ അതിന്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവരുത്‌. അങ്ങനെ ഒരു ലോക്പാല്‍ പാസ്സാക്കി അവര്‍ തടിയൂരി. അന്ന്‌ വിമര്‍ശിച്ച പാര്‍ട്ടിയാണ്‌ ഇന്ന്‌ ഭരിക്കുന്നത്‌. അവരില്‍നിന്നും വ്യത്യസ്ഥമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാത്‌ വളരെ കുറഞ്ഞ സമയം കൊണ്ട്‌ തന്നെ നമ്മള്‍ കണ്ടുകഴിഞ്ഞു. 

എണ്റ്റെ വിഷയം അതല്ല. അഴിമതിയില്‍ ഇത്രയും പൊറുതിമുട്ടുന്ന അവസ്ഥയുണ്ടായിട്ടും അതിനെതിരെ
പൊതുവികാരം രൂപപ്പെടാന്‍ ഇന്ത്യയില്‍ സാധ്യമാവുന്നില്ല. അതിനെന്താണ്‌ കാരണം എന്ന ഒരാലോചന നടത്തുമ്പോഴാണ്‌ നേരത്തെ പറഞ്ഞ നമ്മുടെ ചെറിയ ചെറിയ കറപ്ഷന്‍ മനസ്സിലെത്തുന്നത്‌. ഇങ്ങനെ നമ്മളെല്ലാം ഇത്തരം എല്ലാവരും ചെയ്യുന്ന ഇത്തരം കറപ്ഷന്‍ ഉള്ളിലുള്ളപ്പോള്‍, അത്‌ ജീവിതത്തിണ്റ്റെ ഒരു രീതിയായി മനസ്സിലാക്കപ്പെടുമ്പോള്‍ അതിനെതിരായ സ്ഥായിയായ പൊതുവികാരം രൂപപ്പെടാതെ പോകുന്നു. കറപ്ഷണ്റ്റെ നീരാളിക്കൈകള്‍ സമൂഹത്തിലെ ഓരൊരുത്തരേയും വരിഞ്ഞുമുറുക്കുമ്പോഴും അതിനെതിരായ മുന്നേറ്റം നമ്മുടെ രാജ്യത്ത്‌ സാധ്യമല്ലാതെ പോകുന്നതിന്‌ വേറെന്ത്‌ കാരണം? 

എല്ലാവരും ക്യൂ നില്‍ക്കുന്ന ഒരു കാലം, അങ്ങനെ നില്‍ക്കുമ്പോള്‍ ആരും മുന്നില്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുന്ന ഒരു കാലം വരണം എന്നത്‌ നമ്മുടെ ആഗ്രഹം. അപ്പോള്‍ അഴിമതിയ്ക്കെതിരെ പൊതുബോധം ജനങ്ങളില്‍ രൂപപ്പെടും. നമ്മുടെ സമൂഹം അഴിമതിരഹിതമായി മാറും. വരുമോ അങ്ങനെ ഒരു കാലം?